ഞാൻ മറുത്തൊന്നും പറയാൻ സമ്മതിക്കാതെ വേഗം ഫോണ് കട്ടാക്കി ഫ്ലൈറ്റ് മോഡിലിട്ട് വീണ്ടും ഉറക്കത്തിലേക്ക് കടന്നു…
പിന്നെ വയറ് കെടന്ന് തള്ളയ്ക്ക് വിളിച്ചപ്പോഴാണ് എഴുന്നേറ്റത്…അല്ലേലും വിശക്കുമ്പോൾ മാത്രം നമ്മൾ നമ്മളല്ലാതാകുമല്ലോ… അപ്പൊ പിന്നെ നമ്മുടെ പ്രശ്നങ്ങളും നമ്മളെ ബാധിക്കില്ല…സോ വേഗം തന്നെ അടുക്കളയിലേക്ക് കേറി…അമ്മ പോകുമ്പോൾ തന്നെ ഓക്കെ ഉണ്ടാക്കിയാണ് പോകാറ്… അതുകൊണ്ട് കഷ്ടപ്പാടില്ലാണ്ട് ഊണ് കഴിക്കാൻ പറ്റി…അങ്ങനെ ഊണ് കഴിച്ച് ടീവിയുടെ മുന്നിൽ ആയി പിന്നെ നേരംപോക്ക്…വല്ല സിനിമയും കണ്ട് സമയം പോക്കാം എന്ന് വെച്ചപ്പോൾ ഒറ്റ ഒന്നിലും ഒരു നല്ല പടമില്ല…. എല്ലാത്തിലും ഊമ്പിയ സീരിയൽ മാത്രം…അതിലൊന്നാണെങ്കിൽ നല്ല ഒന്നാന്തരം ഒരു പീസ് ഭാര്യ ഉണ്ടായിട്ടും തറയിൽ പാ വിരിച്ച് പലചരക്ക് കടയിലെ കണക്ക് ആലോചിച്ച് ഭാര്യയുടെ ചാരിത്ര്യം കാത്ത് സൂക്ഷിച്ച് കെടക്കുന്ന ഒരു മൈരെൻ്റെ കഥ… ഇതൊക്കെ കാണുന്ന ആൾക്കാരെ തിരണ്ടി വാല് അച്ചാറിൽ മുക്കി അടിക്കണം…അങ്ങനെ ഒടുക്കം എല്ലാ ആമ്പിള്ളേരെയും പോലെ പണ്ടെപ്പൊ കഴിഞ്ഞ കളിയുടെ ഹൈലൈറ്റ്സും കണ്ട് സോഫയിൽ കെടന്ന് ഒടുക്കം അവിടെ കെടന്നും ഉറങ്ങി പോയി…
സമയം പോയത് അറിഞ്ഞില്ല…അമ്മ വന്ന് എപ്പോഴത്തേയും പോലെ ചവിട്ടി വിളിച്ചപ്പോഴായിരുന്നു ഉറക്കം മാറിയത്… പിന്നെ ഒക്കെ പതിവ് പോലെ തന്നെ അച്ഛനോടും അമ്മയോടും സമയം ചിലവഴിക്കുമ്പോൾ ആകെ ഹാപ്പിനെസ്സാണ്…ശരിക്കും പറഞ്ഞാ സിനിമയിൽ ഒക്കെ പറയും പോലെ എൻ്റെ വീട് എൻ്റെ കൊച്ച് സ്വർഗരാജ്യമാണ്…
” അല്ല നീ ഇന്ന് ഹോസ്പിറ്റലിലേക്ക് പോണില്ലേ… ”
അച്ഛൻ്റെ ചോദ്യമാണ് എന്നെ വീണ്ടും മുഷുപ്പിച്ചത്…പോയാ ലവളെ കാണണ്ടെ…കാര്യം ദേഷ്യം ഒക്കെ ഉണ്ടേലും അവളെ കാണാമ്പോൾ ഇങ്ങനെ മിണ്ടാതിരിക്കുന്നത് എനിക്ക് സങ്കടമുണ്ട്…അല്ലേലും നമ്മളെ എപ്പോഴും ശല്ല്യം ചെയ്യുന്നതും നമ്മൾ അങ്ങോട്ട് ശല്ല്യം ചെയ്യുന്നതുമായ ഒരാൾ ഇങ്ങനെ അകന്ന് നിന്നാൽ അത് ബുദ്ധിമുട്ടല്ലേ…
” ഉറപ്പില്ല…നോക്കീട്ടെ പോണുള്ളൂ… ”
തൽക്കാലം അച്ഛന് മുന്നിൽ ഒരു മറുപടി നൽകിയ ശേഷം ഞാൻ ഫോണെടുത്ത് റൂമിനകത്തേക്ക് നീങ്ങി…
” നന്ദുവെ ഒന്ന് വിളിക്കാം…അവനോട് ചോദിക്കാം…. ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് അവനെ കോൾ ചെയ്യ്തു…രണ്ടാമത്തെ റിംഗിൽ തന്നെ അവൻ ഫോണെടുത്തു…
” എന്തോന്നാ മൈരേ പറാ… ”
ഫോണെടുത്തതും അവൻ്റെ ചീവിട് തോറ്റ് പോകുന്ന ശബ്ദം ചെവിയിലേക്ക് തുളഞ്ഞങ്ങ് കേറി…
” എന്തോന്നടേയ് നിന്ന് കാറുന്നെ…വല്ല തുണ്ടും കാണുവായിരുന്നോ… വിളിച്ചതിന് ഇത്ര കാറാൻ… ”
ഞാൻ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..
” അല്ല മൈരെ ഇത് വെച്ച് ഇസ്തിരി ചെയ്യുവാ…നീ വിളിച്ചതിന്റെ കാര്യം പണ…. ”
അവനെൻ്റെ ഊമ്പിയ തമശ പിടിച്ചു കാണില്ല… ശബ്ദം ഒക്കെ ഇത്തിരി ബാസ്സ് ഉള്ളതായിരുന്നു…
” എന്തോന്നെടേയ് ഇത്ര കനം… സംഭവം എന്താ… ”
ഞാൻ കാര്യം അറിയാൻ തിരക്കി…
” അണ്ടി…എന്നെ കൊണ്ടൊന്നും പറയിക്കല്ല മൈരേ…രാവിലെ കോളേജിൽ എഴുന്നള്ളുന്നില്ലെങ്കിൽ ആദ്യമേ പറയണം…ഇത് ഒറ്റയ്ക്ക് പോയി പോസ്റ്റായി ആകെ ഊഫിക്കുവേം ചെയ്യ്ത നിന്നോട് ഞാൻ കിന്നരികാടാ… ”
അവൻ ഫോണീക്കൂടെ ചീറിയപ്പോൾ എനിക്ക് ചിരിയടക്കാൻ ആയില്ല…
” കിണിക്കാതെ വിളിച്ച കാര്യം പറ മൈരേ… “
എൻ്റെ ഇളി കേട്ടതും അവൻ വീണ്ടും തെറിച്ചു…
” ഡേയ് കളയടേയ്…ഞാൻ വിളിച്ചത് വേറൊന്നുമല്ല എനിക്ക് അങ്ങോട്ട് വരാൻ എന്തോ വല്ലായിമ…അവളെ ഫേസ് ചെയ്യാൻ എന്തോ പോലെ… ”
ഞാൻ മടിയൊന്നും കൂടാതെ അവനോട് പറഞ്ഞു…കാരണം ഈ തെണ്ടിക്ക് ഒക്കെ അറിയാം…ഞാൻ അവനോട് പറഞ്ഞാർന്നു…
” പഫാ… ഉളുപ്പുണ്ടോടേയ് അവന് ഫേസ് ചെയ്യാൻ മടി പോലും…അതിനും മാത്രം അവളാരാ നിൻ്റെ ഭാര്യയോ… പിള്ളാരെ കണക്കെ അവൻ വിളിച്ചിരിക്കുന്നു… ”
എൻ്റെ ഭാഗം കേട്ടതും അവൻ നിന്ന് കലിതുള്ളി…
” എടാ നിനക്ക് അറിയുന്നതല്ലേ ഓക്കെ…അതല്ലെ ഞാൻ നിന്നോട് ചോദിക്കുന്നേ… ”
