കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി – 1 48അടിപൊളി 

അഞ്ച് ദിവസങ്ങൾ നിമിഷങ്ങൾ പോലെ പറന്നുപോയെങ്കിലും, അവളിൽ നിന്നൊരു മെസ്സേജ് എത്തിയില്ല. അവളെ വീണ്ടും കാണാനായി ബസിൽ പോകാൻ മനസ്സ് വെമ്പിയെങ്കിലും, അത് ശരിയായ നടപടിയാകില്ലെന്ന് എന്റെ ഉള്ളിൽ ഒരു ശബ്ദം മന്ത്രിച്ചു.

ഈ കളി അവൾ തുടങ്ങിയതല്ലേ? അവളുടെ അടുത്ത നീക്കത്തിനായി, ഞാൻ മനസ്സില്ലാമനസ്സോടെ കാത്തിരുന്നു. ഒരു ഭാഗത്ത് അവളുടെ ഓർമ്മകളും അവളുടെ സൗന്ദര്യവും എന്നെ ഭ്രാന്തനാക്കുന്നു. മറുവശത്ത്, ഈ കാത്തിരിപ്പ് എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

 

അടുത്ത ദിവസം രാവിലെ എണീറ്റ് ഫോണെടുത്തപ്പോൾ, അതിൽ ഒരു ഇൻസ്റ്റാഗ്രാം നോട്ടിഫിക്കേഷൻ കണ്ടു. എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. അതെ, അതൊരു മെസ്സേജ് ആയിരുന്നു. ഒരു ഫസൽ എന്ന അക്കൗണ്ടിൽ നിന്ന്! അത് കണ്ടപ്പോൾ ഒരു പാതി സമാധാനമായി. പക്ഷേ, ഉടൻ തന്നെ മനസ്സിൽ മറ്റൊരു ചിന്ത വന്നു.

അവൻ്റെ അനിയത്തിയെ ഞാൻ ലൈൻ വലിക്കുന്നുണ്ടെന്ന് അവൻ അറിഞ്ഞ് എനിക്ക് മെസ്സേജ് അയച്ചതാണോ? വലിയ പ്രശ്നമായോ? മനസ്സിൽ ആശങ്കകളുടെ ഒരു കൊടുങ്കാറ്റ് വീശി.

മെസ്സേജ് തുറന്നു നോക്കിയപ്പോൾ, എന്റെ ശ്വാസം നേരെയായി. “എന്താ മാഷേ, മ്മളെ ഒക്കെ മറന്നാ?” എന്നായിരുന്നു ആ ചോദ്യം. സമാധാനത്തിന്റെ ഒരു തണുത്ത കാറ്റ് എന്നെ തലോടി.

ഞാൻ മറുപടി ടൈപ്പ് ചെയ്തു: “ഓ മറന്നൊന്നും ഇല്ല. കാർഡും മേടിച്ച് പോയ ആൾടെ ഒരു വിവരവുമില്ലാത്തപ്പോ കരുതി നമ്മളെ കാണുന്നത് ഇഷ്ടാവില്ലെന്ന്. അതോണ്ട് വരുന്നില്ല അത്രേയുള്ളൂ. ഇത്രേം ദിവസായിട്ട് ഇന്നലെ ഒരു മെസ്സേജ് അയക്കാൻ തോന്നിയെ? അതും ഏതോ അക്കൗണ്ടിൽ നിന്ന്!”

മറുപടി അയച്ച് അധികം വൈകും മുൻപേ അടുത്ത മെസ്സേജ് വന്നു: “എന്താ മാഷ് പേടിച്ച് പോയോ? ഇക്ക ചീത്ത വിളിക്കാൻ വന്നതാണെന്ന് കരുതി? അതിനു നമ്മള് തമ്മില് എന്തെങ്കിലും ഉണ്ടോ? ജസ്റ്റ് കണ്ട് സംസാരിച്ചുന്നല്ലേ ഉള്ളൂ.

പിന്നെ എനിക്ക് സ്വന്തം അക്കൗണ്ടൊന്നും ഇല്ല. ഞാൻ ഇങ്ങനെ ഒരു ഫേക്ക് ഉണ്ടാക്കിട്ടാണ് ജീവിക്കണേ മാഷേ, ഇതൊക്കെ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവോ?” അവളുടെ ചോദ്യത്തിൽ ഒരു നേർത്ത പരിഹാസം കലർന്നിരുന്നു.

അവളുടെ മറുപടി വായിച്ചപ്പോൾ ഒരു ചിരി വന്നുപോയി. “അപ്പൊൾ ഈ ഫേക്ക് അക്കൗണ്ട് വഴി വേറെ വല്ല ഫേക്ക് പരിപാടിയും ഉണ്ടോ? വല്ല ചുറ്റിക്കളിയും?” എന്റെ ചോദ്യത്തിൽ കുസൃതി കലർന്നിരുന്നു, ഒപ്പം ഒരു ഉൾക്കിടിലവും.

അവൾ ഉടൻ മറുപടി നൽകി: “എന്റെ മാഷേ, നിങ്ങൾക്കൊക്കെ അല്ലെ ചുറ്റിക്കളിയൊക്കെ! എനിക്കൊക്കെ ഉണ്ടെങ്കിൽ തന്നെ വീട്ടുകാര് പൊക്കി നാശം ആക്കും. അതാണ് എന്റെ അനുഭവം. അതുകൊണ്ട് ഒരു പ്രാവശ്യം കൊണ്ട് ഈ പരിപാടി ഒക്കെ നിർത്തീക്കണ്. ഇപ്പൊ ഒന്നും ഇല്ല, ക്ലീൻ!”

അവളുടെ ആത്മാർത്ഥമായ മറുപടി എന്നെ ഞെട്ടിച്ചു. ഒരുതരം നിസ്സഹായത അവളുടെ വാക്കുകളിലുണ്ടായിരുന്നു. അവളുടെ കഴിഞ്ഞ കാലത്തെക്കുറിച്ചോർത്ത് എനിക്ക് ചെറിയൊരു കൗതുകം തോന്നി. ഞാൻ വീണ്ടും ടൈപ്പ് ചെയ്തു: “അല്ല നീ എന്നെ നിൻ്റേതായി അങ്ങ് ഏറ്റെടുത്തോ? എന്റെ മാഷേ, എന്റെ മാഷേ എന്ന് വിളിച്ചു കൊണ്ടിരിക്കുന്നു. എന്താ സംഭവം? എന്നെ വേണോ നിനക്ക്?”

അവളുടെ മറുപടി ചിരിയോടെ ഉടൻ വന്നു: “ഉവ്വൂവ്വേ, ആർക്ക് ആരെയാ വേണ്ടെന്നും ആര് ആരുടെ പിന്നാലെയാ നടക്കുന്നതെന്നും ഇവിടെ ആർക്കാ മനസ്സിലാവാത്തെ! മോൻ്റെ ഉദ്ദേശം എന്താണ്? എന്നെ ലൈൻ അടിക്കാൻ വല്ല പ്ലാനും ഉണ്ടോ? ഇക്കാൻ്റെ കയ്യീന്ന് അടി വാങ്ങുവോ? 😄”

അവളുടെ കുസൃതി നിറഞ്ഞ ചോദ്യം എന്നെ വീണ്ടും ചിരിപ്പിച്ചു. ഞാൻ ഒട്ടും സമയം കളയാതെ ടൈപ്പ് ചെയ്തു: “എനിക്ക് നിന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തരണം. ഇങ്ങനെ ഉണ്ട് ഉദ്ദേശം, കൊള്ളുവോ?”

“അപ്പോ മാഷ് അടി വാങ്ങീട്ടേ പോവുള്ളൂ,” അവൾ ഉടൻ മറുപടി അയച്ചു.

“അതെന്താടോ അങ്ങനെ? എനിക്ക് ഒരു ഉമ്മ തരാൻ പാടില്ലേ? ഇഷ്ടം ഉള്ളതുകൊണ്ടല്ലേ,” ഞാൻ ചോദിച്ചു.

അതിന് അവൾ ചിരിച്ചുകൊണ്ട് പ്രതികരിച്ചു: “ഉവ്വ ഉവ്വ, ഇഷ്ടം കണ്ടിട്ട് 2 ആഴ്ച ആയില്ല! അപ്പോഴാ! അതും അല്ല, എന്നെ കണ്ട് അന്ന് മനസ്സിലായെങ്കിൽ ഞാൻ സമ്മതിച്ചേനെ ഈ ഇഷ്ടം. ഇത് ഇന്നലെ കണ്ട ആളോട് ഇഷ്ടം പറഞ്ഞു പോകുന്നത് പോലെ ഉണ്ട്!”

Leave a Reply

Your email address will not be published. Required fields are marked *