സമയം പറന്നുപോയതറിഞ്ഞില്ല. ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു. കോഫി ഷോപ്പിലെ മങ്ങിയ വെളിച്ചത്തിൽ, ശാന്തമായ സംഗീതത്തിന്റെ അകമ്പടിയോടെ ഞങ്ങൾ പരസ്പരം കൂടുതൽ അടുത്തു.
ഞങ്ങളുടെ സംസാരം പതിയെ നേർത്ത ശബ്ദങ്ങളിലേക്കും സ്പർശനങ്ങളിലേക്കും വഴിമാറി. ആരുമറിയാതെ അവളുടെ കൈകളിൽ ഞാൻ പതിയെ തലോടി. മെഹ്റിൻ എന്റെ കണ്ണുകളിലേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിൽ അവൾ എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. കോഫി ഷോപ്പിലെ അന്തരീക്ഷം ഞങ്ങൾക്കിടയിൽ ഒരു മാന്ത്രിക വലയം തീർത്തു. അവളുടെ വിരലുകൾ എന്റെ കൈകളിൽ കോർത്തുപിടിച്ചു. ആ നിമിഷം ലോകം ഞങ്ങളിൽ മാത്രം ഒതുങ്ങിയതുപോലെ.
അവൾ പതിയെ എന്റെ അടുത്തേക്ക് ചേർന്നിരുന്നു. അവളുടെ ശ്വാസം എന്റെ കവിളിൽ തട്ടി. ഞാൻ അവളുടെ മുഖം പതിയെ എന്റെ നേർക്ക് കൊണ്ടുവന്നു. ആ നിമിഷം ഞങ്ങൾ പരസ്പരം ആഴത്തിൽ ലയിച്ചു ചേർന്നു. ചുറ്റുമുള്ള ലോകം നിശ്ചലമായതുപോലെ. ഒരു നീണ്ട നിമിഷത്തിനു ശേഷം ഞങ്ങൾ പതിയെ അടർന്നുമാറി. അവളുടെ മുഖത്ത് ഒരു നേർത്ത ചുവപ്പ് പടർന്നിരുന്നു. ആ കണ്ണുകളിൽ പ്രണയം തിളങ്ങി.
ഒടുവിൽ പോകാൻ സമയമായി. “ഞാൻ ഇറങ്ങട്ടെ മാഷേ. ഉമ്മ കാത്തിരിക്കുന്നുണ്ടാകും,” അവൾ പതിയെ പറഞ്ഞു.
“പോകണോ മെഹ്റിൻ? കുറച്ച് നേരം കൂടി കഴിഞ്ഞ് പോയാൽ പോരേ?” ഞാൻ ചെറിയൊരു നിരാശയോടെ ചോദിച്ചു.
അവൾ എന്റെ മുഖത്തേക്ക് നോക്കി കുസൃതിയോടെ ചിരിച്ചു. “മാഷിന് ഇനിയും ഇവിടെ നിന്നിട്ട് എന്തിനാ?” അവളുടെ വാക്കുകളിൽ ഒരുതരം വെല്ലുവിളി കലർന്നിരുന്നു.
അപ്പോഴാണ് അന്ന് ഞാൻ എന്റെ ഉദ്ദേശ്യമായി പറഞ്ഞ ഉമ്മയുടെ കാര്യം ഓർമ്മ വന്നത്. അവളുടെ ചോദ്യത്തിന് മറുപടിയായി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പതിയെ പറഞ്ഞു, “ഒരു കാര്യം കൂടെയുണ്ട് മെഹ്റിൻ, കെട്ടിപ്പിടിച്ചൊരു ഉമ്മ… മറന്നുപോയോ എന്റെ ഉദ്ദേശം എന്താണെന്ന്?”
അവളുടെ കണ്ണുകൾ ഒരു നിമിഷം വിടർന്നു, മുഖത്ത് വീണ്ടും ഒരു നാണം കലർന്ന ചിരി വിരിഞ്ഞു.
“അയ്യട മോനേ, അതൊന്നും നടക്കില്ല ഇവിടെ! അതും പബ്ലിക് ആയിട്ട്,” മെഹ്റിൻ കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ വാക്കുകളിലെ കുസൃതി എനിക്കിഷ്ടപ്പെട്ടു.
“പബ്ലിക് ഒന്നുമല്ല ഇത്. കോഫി ഷോപ്പ് മാത്രമല്ലല്ലോ, ഇതിന്റെ മുകളിൽ കൂൾ ബാറുമുണ്ട്. നമ്മുക്കങ്ങോട്ട് കയറിയിരുന്നാൽ ചെറിയ ക്യാബിൻ കിട്ടും, അങ്ങോട്ട് പോവാം,” ഞാൻ പ്രതീക്ഷയോടെ പറഞ്ഞു.
അവൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. ഞങ്ങൾ മുകളിലത്തെ കൂൾ ബാറിൽ ചെന്നിരുന്ന് ഐസ് ക്രീം ഓർഡർ ചെയ്തു. അധികം വൈകാതെ തന്നെ അത് കിട്ടുകയും ചെയ്തു.
ഞങ്ങളുടെ ഹൃദയമിടിപ്പ് നല്ലതുപോലെ കൂടിയിരുന്നു. എനിക്ക് അവളെയും അവൾക്ക് എന്നെയും നോക്കാൻ നല്ല പരിഭ്രമം തോന്നി. ആ ചെറിയ ക്യാബിന്റെ സ്വകാര്യതയിൽ ഞങ്ങൾ പരസ്പരം വാക്കുകൾക്കായി കാത്തുനിന്നു.
ഞാൻ അവളോടായി പതിയെ ചോദിച്ചു: “തനിക്ക് സമ്മതമാണെങ്കിൽ മാത്രമേ ഞാൻ തൻ്റെ ദേഹത്ത് തൊടുള്ളൂ . അതുകൊണ്ട് താൻ പറ.” എന്റെ ശബ്ദത്തിൽ ചെറിയൊരു വിറയൽ ഉണ്ടായിരുന്നോ എന്ന് ഞാൻ സംശയിച്ചു. അവളുടെ മറുപടിക്കായി ഞാൻ ആകാംഷയോടെ കാത്തിരുന്നു.
മെഹ്റിൻ ഒരു നിമിഷം എന്നെത്തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളിൽ ഒരുതരം ദൃഢത ഞാൻ കണ്ടു. “എന്തായാലും നമ്മൾ പ്രേമിക്കാൻ തീരുമാനിച്ചല്ലോ… അയ്യോ തീരുമാനിച്ചില്ല, പക്ഷേ ഇതെന്തായാലും അങ്ങോട്ടേക്കാണ് പോവുന്നത്. അതുകൊണ്ട് ഇതിൽ തെറ്റൊന്നും ഇല്ലല്ലോ?” ഒരു ചെറിയ നാണത്തോടെയും കുസൃതിയോടെയും അവൾ പറഞ്ഞു.
അതെന്നിൽ ഒരു ചെറിയ പുഞ്ചിരി ഉണ്ടാക്കി. മറുപടിക്കായി കാത്തുനിൽക്കാതെ ഞാൻ അവളെ പതിയെ ചേർത്ത് പിടിച്ചു. അവളുടെ മൃദുലമായ ചുണ്ടുകൾ എന്റെ ചുണ്ടുകളോടടുപ്പിച്ച് വായിലാക്കി നുണഞ്ഞു. ഈ അപ്രതീക്ഷിതമായ കാര്യം ആയതിനാൽ അവളൊന്ന് ഞെട്ടിയെങ്കിലും, ആ പതർച്ചയിൽ നിന്ന് വേഗം മോചിതയായി അവൾ എന്റെ ചുണ്ടുകളിൽ പ്രതികരിച്ചു. ഞങ്ങൾ പരസ്പരം ആഴത്തിൽ ലയിച്ച് ചുണ്ടുകൾ നുണഞ്ഞുകൊണ്ടിരുന്നു. ആ നിമിഷം ചുറ്റുമുള്ളതെല്ലാം മാഞ്ഞുപോയതുപോലെ തോന്നി.
