ലവ് ബൈറ്റ് – 3 29

 

അതൊക്കെ കേൾക്കുമ്പോൾ, അഭിമന്യു എന്ന ഞാൻ… നാണം കൊണ്ട് ചുവക്കുകയായിരുന്നു. മാസ്ക് ഉള്ളതുകൊണ്ട് ആരും കണ്ടില്ലെന്ന് മാത്രം.

 

കുറച്ചുനേരം കൂടി ഇരുന്ന്, എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

 

പുറത്തിറങ്ങിയപ്പോൾ എന്റെ പ്ലാൻ വേറെയായിരുന്നു. ഏട്ടന്റെ കൂടെ ഫ്രണ്ട് സീറ്റിൽ കയറാം. അതാകുമ്പോൾ സേഫ് ആണ്.

 

ഞാൻ വേഗം മുൻവശത്തെ ഡോറിന് നേരെ നടന്നു.

 

പക്ഷേ എവിടെ?

 

എന്റെ ഉദ്ദേശം മനസ്സിലാക്കിയ പോലെ, ചേച്ചിയും ഏട്ടത്തിയും കൂടി എന്നെ പിടിച്ചു വലിച്ച് ബാക്ക് സീറ്റിലേക്ക് തന്നേ തള്ളി. ശേഷം രണ്ട് പേരും എന്റെ രണ്ട് സൈഡിലായി കയറി ഇരുന്നു.

 

യെസ്… ഐ ആം ട്രാപ്പ്ഡ്!

ഞാൻ നടുക്ക് പെട്ടു.

 

കാർ സ്റ്റാർട്ട് ചെയ്തു. ആ വലിയ ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയതും…

യുദ്ധം തുടങ്ങി!

അവരുടെ കൈകൾ ആദ്യം പാഞ്ഞത് എന്റെ മാസ്കിലേക്കാണ്.

 

“എന്താടാ നിനക്ക് പെട്ടെന്നൊരു മാസ്ക്?”

 

എന്ന് ചോദിച്ചുകൊണ്ട് ഏട്ടത്തി കൈ നീട്ടി.

ഞാനത് തടയാൻ നോക്കി. ” എനിക്ക് ജലദോഷം…” എന്നൊക്കെ പറയാൻ ശ്രമിച്ചു.

പക്ഷേ, എന്റെ ചെറുത്തുനിൽപ്പിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ചേച്ചി എന്റെ കൈ പിടിച്ചു വെച്ചു, ഏട്ടത്തി ഒറ്റ വലിക്ക് മാസ്ക് പൊട്ടിച്ചു കളഞ്ഞു!

 

😐

 

വീങ്ങിയിരിക്കുന്ന ചുണ്ട്… അതിൽ ഉണങ്ങിപ്പിടിച്ച ചോരപ്പാട്…

അത് കണ്ടതും രണ്ടുപേരും പരസ്പരം ഒന്ന് നോക്കി. ശേഷം എന്നെ മൊത്തത്തിൽ ഒന്ന് മണത്തു നോക്കി.

 

എന്റെ ഷർട്ടിലാകെ അനുവിന്റെ പെർഫ്യൂമിന്റെ മണമായിരുന്നു!

ഇപ്പോ ഏകദേശം എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാവും. പക്ഷേ, ആരും ഒന്നും മിണ്ടിയില്ല. കാറിനുള്ളിൽ ഭീകരമായ നിശബ്ദത…

 

ഞാൻ റിയർ വ്യൂ മിററിലേക്ക് നോക്കിയപ്പോൾ

അവിടെ, ഏട്ടൻ എന്നെ നോക്കി കള്ളച്ചിരി ചിരിക്കുന്നു! പുള്ളിക്കും കാര്യം പിടികിട്ടി.

ഏട്ടത്തിയും ചേച്ചിയും എന്റെ കൈ അനക്കാൻ പറ്റാത്ത വിധം രണ്ടു സൈഡിൽ നിന്നും വരിഞ്ഞു മുറുക്കി പിടിച്ചിട്ടുണ്ട്.

 

അവരുടെ മുഖത്ത്, “വീടെത്തട്ടെടാ മോനേ… നിനക്കുള്ളത് അവിടെ വെച്ചിട്ടുണ്ട്” എന്നൊരു ഭാവം.

 

അവർ വീടെത്താൻ കാത്ത് നിൽക്കുകയാണ്… എന്നെ വിചാരണ ചെയ്യാൻ!

 

 

 

******************

 

 

കുറച്ചു നേരത്തേ യാത്രക്കൊടുവിൽ

കാർ വീടിന്റെ മുറ്റത്ത് വന്നു നിന്നു.

 

ഒട്ടും സമയം കളഞ്ഞില്ല. ഞാൻ ചേച്ചിയേ തള്ളിമാറ്റി ഡോറും തുറന്ന് നേരെ പടിവാതിലിലേക്ക് നടന്നു.

 

എന്റെ പിന്നാലെ ചേച്ചിയും ഏട്ടത്തിയും വെച്ചുപിടിക്കുന്നത് എനിക്ക് കാണാതെ തന്നേ മനസ്സിലാവുന്നുണ്ടായിരുന്നു….

 

പടിവാതിൽ എത്തിയതും പിന്നെയൊരൊറ്റ ഓട്ടമായിരുന്നു ഉള്ളിലേക്ക്. ഉള്ളിലെത്തി ഡോർ അടക്കാൻ തുനിഞ്ഞതും

 

“ടപ്പേ…”

 

അവർ രണ്ടുപേരും കൂടി വാതിൽ തള്ളിത്തുറന്നു.

 

എന്റെ സകല ശക്തിയുമെടുത്ത് ഞാൻ തടയാൻ നോക്കിയെങ്കിലും, അവരുടെ ആവേശത്തിന് മുന്നിൽ ഞാൻ തോറ്റുപോയി.

 

അവർ എന്നെ തള്ളിമാറ്റി ഉള്ളിലേക്ക് ഇടിച്ചുകയറി.ഏട്ടത്തി എന്നെ പിടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടു. ചേച്ചി വേഗം വാതിൽ അടച്ച് കുറ്റിയിട്ടു.

 

കട്ടിലിൽ വീണ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, രണ്ട് പേരും കൂടി എന്റെ രണ്ട് വശത്തും നിന്നും എന്നേ തിരിച്ച് കട്ടിലിലേക്ക് തന്നേ അമർത്തുകയായിരുന്നു….

 

റൂമിലെ ഫാൻ കറങ്ങുന്ന ശബ്ദം മാത്രം കേൾക്കാം….

 

ഞാൻ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുകയാണ്. രക്ഷപ്പെടാൻ ഇനി ഒരു വഴിയുമില്ല.

 

ചേച്ചി മെല്ലെ എന്റെ അടുത്തു വന്നിരുന്നു. മുഖത്തൊരു കള്ളച്ചിരി.

 

“വാവേ… നിന്റെ ചുണ്ടിന് എന്ത് പറ്റിയതാടാ? നല്ല ചോരപ്പാടുണ്ടല്ലോ…”

 

ചേച്ചിയുടെ ശബ്ദത്തിൽ അലിവാണോ അതോ കളിയാക്കലാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ടോൺ.

ഞാൻ വേഗം മുഖം വെട്ടിച്ചു.

 

Updated: February 22, 2026 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *