ലവ് ബൈറ്റ് – 7 25അടിപൊളി 

 

എന്റെ ഉള്ളിലെ ആണുണർന്നു. ഞാൻ അവളെ നോക്കി എന്തെങ്കിലും ഒരു മാസ്സ് ഡയലോഗ് അടിക്കണം എന്ന് മനസ്സിൽ കരുതി. ‘നിന്നെ ഞാൻ വെറുതെ വിടില്ലെടീ പുല്ലേ’ എന്നോ മറ്റോ പറയാൻ വന്നതാണ്… പക്ഷെ വല്ലാത്തൊരു ടെൻഷനിൽ എന്റെ വാ വിട്ടുപോയി.

അവളെ നോക്കി, യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഒറ്റവാക്കിൽ ഞാൻ പറഞ്ഞു:

 

“അണ്ടി!”

 

അത് കേട്ടതും ആ റൂമിൽ വലിയൊരു നിശബ്ദത പരന്നു!

 

എന്റെ ആ ഒറ്റ ഡയലോഗിൽ അവൾ ശരിക്കും നടുങ്ങിപ്പോയി! ലണ്ടനിലും അമേരിക്കയിലുമൊക്കെ പഠിച്ചു വളർന്ന, കോടീശ്വരിയായ ഒരു ഹൈ-ക്ലാസ് ഡോക്ടറോട്… പോരാത്തതിന് പാതിരാത്രിക്ക് ചോര കുടിക്കുന്ന ഡ്രാക്കുളിയോട്… സ്വന്തം ഭർത്താവ് മുഖത്തുനോക്കി ഒരു ലോക്കൽ പദപ്രയോഗം നടത്തിയത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലായിരിക്കണം…..

 

ഒരു തരം വല്ലാത്തൊരു അറപ്പോടെ അവൾ വായയും പൊളിച്ച് എന്നെ നോക്കി നിന്നുപോയി…

 

അല്ലെങ്കിലും ഈ അണ്ടി എന്നൊക്കെ പറയുന്നത് തെറിയാണോ. മാങ്ങക്കും അണ്ടി ഒക്കെ ഉള്ള സാധാനമല്ലേ…..

 

അല്ല ഞാനെന്തിനാ ഇതൊക്കെ ആലോചിക്കുന്നത്. വേണ്ടി വന്നാൽ ഞാൻ അവളുടെ ചത്തുപോയ അച്ഛന്റെ അണ്ടികിട്ടും രണ്ടെണ്ണം പറയും…..

 

അവൾക്ക്… അവൾക്ക് ഈ അഭിമന്യു ബലരാമൻ ആരാണെന്നറിയില്ല… 😤

 

ഒരു അഞ്ച് സെക്കൻഡ് കഴിഞ്ഞപ്പോഴാണ് അവൾ ഒന്ന് അനങ്ങിയത് തന്നെ….

 

“You scoundrel…!” എന്ന് അലറിക്കൊണ്ട് അവൾ ചുറ്റും നോക്കി.

 

അതെന്ത് മൈര്…

 

“നീ പെണ്ണാണെങ്കിൽ മലയാളത്തിൽ തെറി വിളിക്കടി മൈരേ.. ”

 

രാവിലെ തന്നെയുള്ള അവളുടെ ഇംഗ്ലീഷ് കേട്ട് മൊത്തത്തിൽ പൊളിഞ്ഞുകേറി നിൽക്കുന്ന ഞാൻ അവളോടായി അലറി….

 

പക്ഷെ അതിന് മറുപടിയായി കിട്ടിയത് അടുത്തുള്ള ടേബിളിൽ ഇരുന്നിരുന്ന ആ വലിയ സെറാമിക് ഫ്ലവർ പോട്ട് എന്റെ തലക്ക് നേരെ എറിഞ്ഞുകൊണ്ടായിരുന്നു…

 

എന്റെ തലയിൽ നിന്ന് കൃത്യം ഒരിഞ്ച് വ്യത്യാസത്തിൽ ആ വലിയ ഫ്ലവർ പോട്ട് എന്റെ തൊട്ടുപിന്നിലെ ഭിത്തിയിൽ ഇടിച്ച് തവിടുപൊടിയായി! പൂക്കളും മണ്ണും ആ സെറാമിക് ചീളുകളും എന്റെ ദേഹത്താകെ തെറിച്ചുവീണു.

 

എന്റെ മുതുമുത്തച്ഛന്മാരോ കാരണവന്മാരോ ഏതോ കാലത്ത് അമ്പലത്തിൽ പാവങ്ങൾക്ക് കുറെ കഞ്ഞിയും പുഴുക്കും കൊടുത്തതിന്റെ വലിയൊരു പുണ്യം ബാക്കിയുള്ളതുകൊണ്ട് മാത്രം എന്റെ തല ആ നിമിഷം തകർന്നുപോയില്ല! അല്ലെങ്കിൽ ഇന്നത്തെ പത്രത്തിൽ ‘ വരന്റെ തല പൊട്ടിത്തകർന്നു… വധു ഒളിവിൽ’ എന്ന വാർത്ത വന്നേനെ!

 

ഞാൻ വലിയൊരു ആശ്വാസത്തോടെയൊന്ന് നെടുവീർപ്പിട്ടു, തവിടുപൊടിയായ ആ ഫ്ലവർ പോട്ടിലേക്കും പിന്നെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന എന്റെ ഭാര്യയിലേക്കും മാറി മാറി നോക്കി.

 

ഭിത്തിയിൽ തട്ടിപ്പൊട്ടിയ ഫ്ലവർ പോട്ട് കണ്ട് എന്റെ കിളി പോയെങ്കിലും, ഈഗോ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.

 

ഞാൻ ബെഡിൽ നിന്നും ഒറ്റച്ചാട്ടത്തിന് താഴെയിറങ്ങി. ഒരു സിനിമാ ഹീറോയെപ്പോലെ മുണ്ട് ഒറ്റയടിക്ക് മടക്കിക്കുത്തിക്കൊണ്ട്, “എടീ…” എന്ന് അലറി ഞാൻ അവളുടെ നേരെ പാഞ്ഞടുത്തു.

 

എന്റെ ആ മാസ്സ് എൻട്രി കണ്ട് പേടിച്ചിട്ടാണോ എന്തോ, അവൾ പെട്ടെന്ന് രണ്ടടി പുറകോട്ട് വെച്ചു. എന്റെ ആവേശം കണ്ട് എന്റെ പെണ്ണ് ശരിക്കും പേടിച്ചു എന്ന് വിചാരിച്ച്, ഞാൻ ഒന്നുകൂടി നെഞ്ചും വിരിച്ച് മുന്നോട്ട് കയറിയതാണ്.അപ്പോഴാണ് അവൾ എന്നെ നോക്കി വായ ചെറുതായിയൊന്ന് തുറന്നത്.

 

പടച്ചോനേ… ആ ചുണ്ടുകൾക്കിടയിലൂടെ അവളുടെ ആ കൂർത്ത വലിയ പല്ലുകൾ വെളിയിൽ വരുന്നത് ഞാൻ വ്യക്തമായി കണ്ടു!

 

ഇന്നലെ രാത്രി എന്റെ കഴുത്തിൽ തുളഞ്ഞുകയറി ചോര കുടിച്ച അതേ പല്ലുകൾ!

 

ആ ഒറ്റക്കാഴ്ചയിൽ എന്റെ സകല ധൈര്യവും കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ആവിയായിപ്പോയി.

 

അവിടെത്തന്നെ ബ്രേക്ക് പിടിച്ചു നിന്ന ഞാൻ, മടക്കിക്കുത്തിയ മുണ്ട് വളരെ ഭവ്യതയോടെ താഴേക്കഴിച്ചിട്ടു…..

Updated: April 25, 2026 — 10:11 pm

Leave a Reply

Your email address will not be published. Required fields are marked *