പുസ്തകത്തിന്റെ പേര്: “ഓലക്കീറ്”!
അതിന്റെ കവർ പേജിലാകട്ടെ, അല്പം അർദ്ധനഗ്നയായ ഒരു സ്ത്രീയുടെ വളരെ ആർട്ടിസ്റ്റിക് ആയ ചിത്രവും!
സുമനനാരായണനെപ്പോലൊരു അറു മൊണ്ണൻ ഇങ്ങനെ ഒരു പുസ്തകം എഴുതുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. പേരും പടവും ഒക്കെ കണ്ടിട്ട് ഇത് വല്ല കമ്പി കഥയൊ മറ്റോ ആണെന്ന് ഞാൻ മനസ്സിൽ വിചാരിച്ച് നിൽക്കുകയായിരുന്നു.
അപ്പോഴാണ് ടേബിളിൽ അവൻ നിരത്തി വെച്ചിരുന്ന മറ്റ് പുസ്തകത്തിലേക്ക് എന്റെ നോട്ടം പോയത്. അതിൽ ഏറ്റവും അടിയിലായി കിടന്നിരുന്ന, വളരെ പഴക്കം ചെന്നതുപോലെ തോന്നിക്കുന്ന കട്ടിയുള്ള ഒരു പുസ്തകം പെട്ടെന്ന് എന്റെ ശ്രദ്ധയിൽ പെട്ടു.
കറുപ്പും ചുവപ്പും കലർന്ന കവർ പേജുള്ള ആ പുസ്തകത്തിന്റെ പേര് കണ്ടതും എന്റെ നെഞ്ചിടിപ്പ് പെട്ടെന്ന് ഒന്ന് വർദ്ധിച്ചു.
“ഡ്രാക്കുള: ദി ഫ്യൂഡൽ ലോർഡ്” (Dracula: The Feudal Lord)
എന്റെയുള്ളിൽ എന്തൊക്കെയോ ചിന്തകൾ ഇരച്ചുകയറി.കാരണം ആ ബുക്കിന്റെ കവർ പേജിൽ കാണിക്കുന്ന വൃത്താകൃതിയിലുള്ള ഒരടയാളം ഞാൻ ഇതിനു മുന്പും കണ്ടിട്ടുണ്ട്.അതും അനുവിന്റെ ശരീരത്തിൽ,കൃത്യമായി പറഞ്ഞാൽ അവളുടെ ബാക്കിൽ മുതുകിന്റെ നടുവിലായി
“സുമനാ… ഈ… ഈ പുസ്തകം… ഇതും നീ എഴുതിയതാണോ?”
പെട്ടെന്നുള്ള വെപ്രാളത്തിൽ, ആ ബുക്കിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഞാൻ അവനോട് ചോദിച്ചു…
“ഏയ്, അതല്ല…”
അവൻ വേഗം മറുപടി പറഞ്ഞു.
“അത് ഞാൻ എഴുതിയതല്ല.”
“പിന്നെ ആരാ ഇത് എഴുതിയത്?”
എന്റെ ശബ്ദത്തിൽ വല്ലാത്തൊരു ആകാംക്ഷ ഉണ്ടായിരുന്നു. കിരൺ ഇതൊന്നും ശ്രദ്ധിക്കാതെ അവന്റെ ഫോണിൽ നോക്കി നിൽക്കുകയാണ്.
സുമന നാരായണൻ വളരെ ഭക്തിയോടെ ആ പുസ്തകം കയ്യിലെടുത്തു. ശേഷം എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു:
“കാവൽക്കാരൻ!”
കാവൽക്കാരൻ! അതേതേത് മൈരൻ?
ശേഷം അവനോട് തന്നെ ചോദിച്ചു:
“കാവൽക്കാരനോ? അതാരാ?”
അത് കേട്ടതും സുമന നാരായണന്റെ ഭാവം ആകെ മാറി. ഏതോ മഹാമുനിയെക്കുറിച്ച് പറയുന്ന ഭക്തിയോടെയും ആവേശത്തോടെയും അവൻ പറയാൻ തുടങ്ങി:
“കാവൽക്കാരൻ! എന്റെ ദൈവം… എന്റെ വഴികാട്ടി… എന്റെ ഗുരു! അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ല. ലോകപ്രസിദ്ധനാ തനി രാവണൻ……”
അവൻ അവിടെക്കിടന്ന് ആവേശംകൊണ്ട് വിറയ്ക്കാൻ തുടങ്ങി. എന്റെ ചോര കുടിക്കുന്ന ഭാര്യയുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയുമുണ്ടോ എന്ന് അറിയാനുള്ള ടെൻഷനിൽ നിൽക്കുന്ന എന്റെ മുന്നിലിരുന്ന് അവൻ ഇമ്മാതിരി ഡയലോഗ് അടിക്കുന്നത് കേട്ടപ്പോൾ എന്റെ കൺട്രോൾ പോയി.
“എടാ മൈരേ… മണിച്ചിത്രത്താഴ് സിനിമ ഞാനും കണ്ടിട്ടുള്ളതാഡാ ! അവിടെക്കിടന്ന് കൂടുതൽ കൊണക്കാതെ അതാരാന്ന് മര്യാദക്ക് പറയടാ പുണ്ടച്ചി മോനേ!”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവന് നേരെ ചീറി.
എന്റെ ആ പെട്ടെന്നുള്ള രൂപമാറ്റവും തെറിവിളിയും കേട്ടതും സുമന നാരായണൻ ശരിക്കും ഞെട്ടിപ്പോയി!. അവൻ വല്ലാതെ പതറി, ഭയത്തോടെ പുറകോട്ട് മാറി.
അപ്പോഴാണ് എനിക്കും എന്റെ അബദ്ധം മനസ്സിലായത്. കാര്യം നേടേണ്ടത് എന്റെ ആവശ്യമാണ്. ഇവനാണ് ഇനി എനിക്കുള്ള ഒരേയൊരു കച്ചിത്തുരുമ്പ്. ഞാൻ പെട്ടെന്ന് എന്റെ ദേഷ്യം മാറ്റി, മുഖത്ത് വലിയൊരു ചിരി വരുത്തിക്കൊണ്ട് അവന്റെ തോളിൽ കയ്യിട്ടു.
“സോറി ഡാ സുമനാ… ഞാൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ. ഈ ബുക്കിന്റെ പേര് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആകാംക്ഷ തോന്നി. നീ പറ, ആരാ ഈ കാവൽക്കാരൻ?”
ഞാൻ വളരെ നൈസ് ആയി അവനെ സോപ്പാക്കി.
അല്പം സമാധാനിച്ച അവൻ വീണ്ടും ആ ബുക്കിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:
“അഭി, സത്യം പറഞ്ഞാൽ ഈ കാവൽക്കാരൻ ആരാണെന്ന് ആർക്കും കൃത്യമായി അറിയില്ല. അദ്ദേഹത്തിന്റെ ശരിക്കുള്ള പേരോ രൂപമോ ആരും കണ്ടിട്ടില്ല.പക്ഷേ, അതീന്ദ്രിയ ശക്തികളെക്കുറിച്ച് അദ്ദേഹം എഴുതിയ നോവലുകളും റിസർച്ചുകളും ഒക്കെ ലോകപ്രസിദ്ധമാണ്! വളരെ രഹസ്യമായാണ് ഇതിന്റെ കോപ്പികൾ കൈമാറ്റം ചെയ്യപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ബുക്കാണിത്. ഇതിന്റെയൊരു ഒറിജിനൽ കോപ്പി കിട്ടാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു!”
