ലവ് ബൈറ്റ് – 7 25അടിപൊളി 

 

“ഞാനൊക്കെ നല്ല കുടുംബത്തിൽ പിറന്നവനാ… അതുകൊണ്ടാ ഇപ്പൊ നിന്നെ വെറുതെ വിടുന്നത്…! പോ…. എന്റെ വീട്ടിൽ നിന്നും എന്റെ ജീവിതത്തിൽ നിന്നും…..”

 

ഞാൻ പറഞ്ഞു കഴിഞ്ഞതും അവളുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിരിയുന്നത് ഞാൻ കണ്ടു.

ചിരി നിർത്തി, വല്ലാത്തൊരു പുച്ഛത്തോടെ അവൾ എന്നെ അടിമുടിയൊന്ന് നോക്കി….

 

“മുണ്ടും മടക്കിക്കുത്തി ‘എടീ’ എന്ന് അലറിയാൽ ഭയങ്കര സിനിമാ നടൻ ആകുമെന്നാണോടാ നിന്റെ വിചാരം? You think you are some kind of an alpha male? എന്റെയീ പല്ലിന്റെ ഒരറ്റം കണ്ടപ്പോഴേക്കും നിന്റെ ഫ്യൂസ് പോയില്ലേടാ വാഴേ! കുടുംബത്തിൽ പിറന്നവനായതുകൊണ്ടല്ല, നിനക്ക് ജീവനിൽ കൊതിയുള്ളതുകൊണ്ടാ നീ അവിടെ പെട്ടിപ്പാമ്പ് പോലെ അടങ്ങി നിന്നത്. I can literally smell your fear, Abhi! ഇന്നലെ നിന്റെ ചോരയ്ക്ക് നല്ല ടേസ്റ്റ് ഉണ്ടായിരുന്നത് കൊണ്ട് മാത്രമാ നീ ഇപ്പോ സ്വന്തം കാലിൽ ഇങ്ങനെ നിൽക്കുന്നത്. അല്ലാതെ നിന്റെ ഈ ഡീസൻസി കണ്ടിട്ടൊന്നുമല്ല! I spared you because I was full!”

 

😳

 

അവളുടെ സംസാരം കേട്ടപ്പോൾ ഞാൻ ശരിക്കും ഒരു കോമയിലായി!

 

എന്റെ കോളേജിലെ ഫൈനൽ ഇയർ പ്രൊജക്റ്റിൽ ഷോർട്ട് സർക്യൂട്ട് ആയി കരിഞ്ഞുപോയ ആ ESP32 ബോർഡ് പോലെ എന്റെ ഹൃദയം പടപടാന്ന് മിടിക്കാൻ തുടങ്ങി.

 

സ്വന്തം ഭാര്യയുടെ വായിൽ നിന്നും ‘വാഴേ’ എന്നൊരു വിളി കേട്ടപ്പോൾ എന്റെ ആണുണർന്നതൊക്കെ തിരിച്ച് പോയി പുതച്ചു മൂടി കിടന്നുറങ്ങി.

 

“ആഹാ… നീ അങ്ങനെ കൂടുതലങ്ങോട്ട് നെഗളിക്കാൻ നിക്കല്ലേ…. എനിക്ക്… എനിക്ക് നിന്നോട് ഫൈറ്റ് ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ടാ…”

 

ഞാൻ ഒരുവിധം പറഞ്ഞു ഒപ്പിച്ചു.

 

“Oh really? താല്പര്യമില്ലാഞ്ഞിട്ടാണോ?”

 

അവൾ ചോദിച്ചു കൊണ്ട് എന്റെ നേരെ ഒന്നുകൂടി നടന്നടുത്തു. അവൾ അടുത്തേക്ക് വരുംതോറും ഞാൻ ഓരോ സ്റ്റെപ്പ് പുറകോട്ട് വെച്ചു. അവസാനം എന്റെ പുറം തണുത്ത ഭിത്തിയിൽ തട്ടി നിന്നു. അവൾ എന്റെ തൊട്ടുമുന്നിൽ വന്നു നിന്നു. ആ വെളുത്ത മുഖത്ത് അപ്പോഴും ഒരു വശ്യമായ ചിരിയുണ്ടായിരുന്നു.

 

“എന്നാ വാ… തൊട്ടു നോക്ക് നിനക്ക് ധൈര്യമുണ്ടെങ്കിൽ…”

 

അവൾ എന്നെ വെല്ലുവിളിച്ചു. അവളുടെ ചുണ്ടിന്റെ കോണിൽ ഇപ്പോഴും ഇന്നലത്തെ എന്റെ ചോര ഉണങ്ങിപ്പിടിച്ചിരിക്കുന്നത് ഞാൻ വളരെ വ്യക്തമായി കണ്ടു….

 

എന്റെ തൊണ്ടയിലെ വെള്ളം വറ്റിയിരിക്കുന്നു….

 

ഭിത്തിയിലേക്ക് കൂടുതൽ പറ്റിപ്പിടിച്ച്, എന്റെ സകല ഈഗോയും മാറ്റി വെച്ച് ഞാൻ അവളുടെ മുന്നിൽ കൈ കൂപ്പിപ്പോയി. എന്റെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

 

“അനു… പ്ലീസ്…”

 

ഞാൻ വളരെ ദയനീയമായി അപേക്ഷിച്ചു.

 

“നീ എന്താണെന്നോ ഏതാണെന്നോ എനിക്കറിയില്ല. സത്യമായിട്ടും ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു പോയിരുന്നു. എന്റെ സ്വപ്നമായിരുന്നു നീ… പക്ഷേ… പക്ഷേ നീ ആരാണെന്നും എന്താണെന്നും അറിഞ്ഞുകൊണ്ട്, എന്റെ ചോര കുടിക്കുന്ന നിന്റെ കൂടെ ജീവിക്കാൻ എനിക്കിനി കഴിയില്ല. പ്ലീസ്… ദയവുചെയ്ത് നീ എന്റെ ജീവിതത്തിൽ നിന്നും പോണം. ഞാൻ ഒന്നിനും നിന്റെ അടുത്തേക്ക് വരില്ല, നിന്നെ ശല്യപ്പെടുത്തുകയുമില്ല. എന്നെ… എന്നെ വെറുതെ വിടണം…”

 

ഞാൻ ഇത്രയും പറഞ്ഞുകഴിഞ്ഞതും അവൾ ഒരക്ഷരം മിണ്ടാതെ ഒരു നിമിഷം എന്നെത്തന്നെ നോക്കി നിന്നു. ആ നിശബ്ദതയിൽ അവളുടെ ചുണ്ടിലുണ്ടായിരുന്ന ആ ചെറിയ പുഞ്ചിരി പതുക്കെ വിടർന്നു… വിടർന്നു… പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി!

 

ആ റൂമിലാകെ മുഴങ്ങിക്കേൾക്കുന്ന ഭയാനകമായ ഒരു പൊട്ടിച്ചിരി! ഒരു സൈക്കോയെപ്പോലെ, അല്ലെങ്കിൽ തന്റെ ഇരയുടെ ദയനീയത കണ്ട് ആസ്വദിക്കുന്ന ഒരു വേട്ടമൃഗത്തെപ്പോലെ ചിരിക്കുന്ന അവളെ ഞാൻ ശ്വാസമടക്കി നോക്കി നിന്നുപോയി.

 

പെട്ടെന്ന് ചിരി നിർത്തി അവൾ വീണ്ടും എന്റെ അടുത്തേക്ക് നീങ്ങി നിന്നു. അവളുടെ കണ്ണുകൾ എന്റെ മുഖത്തുനിന്നും പതുക്കെ താഴേക്ക്… കൃത്യമായി പറഞ്ഞാൽ ഇന്നലെ രാത്രി അവൾ കടിച്ചു കീറിയ എന്റെ കഴുത്തിലെ ആ പ്രധാന ഞരമ്പിലേക്ക് നീണ്ടു. അവിടെ നോക്കിക്കൊണ്ട് അവൾ പതുക്കെ പറഞ്ഞു:

Updated: April 25, 2026 — 10:11 pm

Leave a Reply

Your email address will not be published. Required fields are marked *