“Sorry Abhi… ഞാൻ വിചാരിച്ചാൽ പോലും ഇനി നിന്റെ അടുത്തുനിന്ന് എനിക്ക് മാറാൻ പറ്റില്ല. നിന്റെ ഈ ചോരയുടെ ടേസ്റ്റ്… I am literally addicted to it! നിന്നെ വിട്ടുപോകാൻ എനിക്ക് പറ്റാത്ത അവസ്ഥയാണിപ്പോൾ.”
എന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി. അത് പറഞ്ഞതും അവൾ പെട്ടെന്ന് എന്റെ സിൽക്ക് കുർത്തയുടെ കോളറിൽ കുത്തിപ്പിടിച്ച് അവളുടെ മുഖത്തേക്ക് വലിച്ചടുപ്പിച്ചു. ആ ശബ്ദത്തിലെ കളിതമാശകളൊക്കെ മാറി അവിടെ വല്ലാത്തൊരു ക്രൂരത നിറഞ്ഞിരുന്നു.
“പിന്നെ വേറൊരു കാര്യം… ഞാൻ ആരാണെന്നോ, ഇന്നലെ ഇവിടെ എന്താ നടന്നതെന്നോ നിന്റെ വീട്ടുകാരോ എന്റെ വീട്ടുകാരോ… എന്തിന്, ഈ ലോകത്ത് ഒരു കൊച്ചു കുട്ടിപോലും പോലും അറിയാൻ പാടില്ല. അഥവാ അറിഞ്ഞാൽ… നീ നിന്റെ ജീവന് തുല്യം സ്നേഹിക്കുന്ന നിന്റെയാ ചേച്ചിയെയും ഏട്ടനെയും, നിന്റെ മൊത്തം ഫാമിലിയെയും പിന്നെ നീ ജീവനോടെ കാണില്ല! I will drain every single drop of blood from their bodies. Got it?”
അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം ഞാൻ മരവിച്ചു നിന്നുപോയി. അതൊരു വെറും ഭീഷണിയല്ലെന്നും, അവൾ പറഞ്ഞത് അതുപോലെ തന്നെ ചെയ്യുമെന്നും ആ കണ്ണുകൾ എന്നോട് വിളിച്ചുപറയുന്നുണ്ടായിരുന്നു.
അവളുടെ ഈ രഹസ്യം പുറത്തറിഞ്ഞാൽ പിന്നെ എന്റെ ചേച്ചിയും ഏട്ടനും എന്റെ കുടുംബവും ഈ ഭൂമിയിൽ കാണില്ല! എന്റെ ജീവനേക്കാൾ എനിക്ക് വലുത് അവരാണ്.
പേടികൊണ്ട് എന്റെ തൊണ്ടയിൽ നിന്നും ഉമിനീർ താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല. മരണഭയത്തോടെ, അനങ്ങാൻ പോലും കഴിയാതെ അവളുടെ മുഖത്തേക്ക് തന്നെ അങ്ങനെ തറഞ്ഞു നിൽക്കുമ്പോഴാണ്…
പെട്ടെന്ന് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് റൂമിന്റെ വാതിലിൽ തുടർച്ചയായുള്ള മുട്ട് കേട്ടത്!
“എടാ എഴുന്നേറ്റില്ലേ ഇതുവരെ? താഴെ ആളുകൾ വന്ന് തുടങ്ങി വാതിൽ തുറക്കെടാ…”
പുറത്തുനിന്ന് ചേച്ചിയുടെ ശബ്ദം!
വാതിലിലെ ആ മുട്ട് കേട്ടതും അവളുടെ മുഖത്തെ ആ ഭീകരഭാവം പെട്ടെന്ന് മാറി. എന്റെ കുർത്തയുടെ കോളറിലെ പിടിവിട്ട് അവൾ പതുക്കെ പുറകോട്ട് മാറി.
“പോയി വാതിൽ തുറക്ക്…”
വളരെ ശാന്തമായി, എന്നാൽ അനുസരിച്ചില്ലെങ്കിൽ കൊന്നുകളയും എന്ന ഭാവത്തിൽ അവൾ പറഞ്ഞു.
ഒരു യന്ത്രമനുഷ്യനെപ്പോലെ ഞാൻ യാതൊന്നും മിണ്ടാതെ നടന്നു പോയി വാതിൽ തുറന്നു.
പുറത്ത് വാതിൽക്കൽ കയ്യിൽ രണ്ട് കോഫീയുമായി എന്നെ കളിയാക്കാൻ റെഡിയായി നിൽക്കുകയായിരുന്നു ചേച്ചി.
വാതിൽ തുറന്നതും ചേച്ചി എന്നെ നോക്കി കള്ളച്ചിരിയോടെ ഒന്ന് കണ്ണുറുക്കി. പക്ഷേ, തൊട്ടടുത്ത നിമിഷം എന്റെ ബാക്കിലേക്ക് നോട്ടം നീട്ടിയ ചേച്ചിയുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു. ചേച്ചിയുടെ കണ്ണുകൾ വിടരുന്നത്, വാ തുറന്ന് കവിളുകൾ വികസിക്കുന്നത് ഞാൻ കണ്ടു കുറച്ച് കഴിഞ്ഞപ്പോഴേക്കും ചേച്ചിയുടെ മുഖത്ത് ദേഷ്യം വരാൻ തുടങ്ങിയോ എന്നൊരു സംശയം…..
എന്താണ് ചേച്ചി ഇങ്ങനെ വാ പൊളിച്ച് കാണുന്നതെന്ന് അറിയാൻ, യാതൊരു മുൻകരുതലുമില്ലാതെ എന്റെ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി….
ദേവ്യയെ….. 😳
അനുവിന്റെ രൂപം ആകെ അലങ്കോലപ്പെട്ടിട്ടുണ്ടായിരുന്നു! ഇന്നലെയുള്ള ഞങ്ങളുടെ ആ ലോകമഹായുദ്ധത്തിലും തല്ലു കൂടലിലും ഡ്രസ്സും മുടിയും കുറച്ചൊക്കെ അലങ്കോലപ്പെട്ടിട്ടുണ്ടായിരുന്നു എന്നത് സത്യമാണ്, എങ്കിലും… ഇപ്പോൾ ഈ കാണുന്ന കോലം! ഇത് അവൾ ഞാൻ വാതിൽ തുറക്കാൻ നടന്നുപോയ ആ അഞ്ചു സെക്കൻഡ് സമയംക്കൊണ്ട് മനപ്പൂർവം കാട്ടിക്കൂട്ടിയതാണ്!
ആ വെളുത്ത സെറ്റ് സാരിയുടെ ഞൊറികൾ ആകെ അഴിഞ്ഞുലഞ്ഞിരുന്നു. സാരിയുടെ തലപ്പ് തോളിൽ നിന്നും പകുതിയും താഴേക്ക് ഊർന്നു കിടക്കുന്നു. ബ്ലൗസിന്റെ ഒന്നോ രണ്ടോ ഹുക്കുകൾ പറിഞ്ഞു പോയതാണോ എന്ന് തോന്നിപ്പോകും വിധമുള്ള ഒരു നിൽപ്പ്. ഇന്നലെ രാത്രി ഞാൻ കണ്ട ആ കാർമുകിൽ മുടിയിഴകൾ മുഴുവൻ, ഒരു വലിയ കൊടുങ്കാറ്റ് അടിച്ചതുപോലെ പാറിപ്പറന്ന് മുഖത്തേക്കും കഴുത്തിലേക്കും വീണുകിടക്കുകയാണ്.
