ലവ് ബൈറ്റ് – 8 31

 

സുമനൻ പറഞ്ഞുനിറുത്തിയതും എന്റെ തലയിൽ ഒരു വലിയ ബൾബ് മിന്നി!

അപ്പൊ അതാണ് വഴി! എന്റെ ചോര കേടുവരുത്തുക! എന്നെത്തന്നെ ഒരു അഴുക്കുചാലാക്കി മാറ്റുക! അപ്പോൾ അവൾക്ക് എന്റെ ചോരയോട് അറപ്പ് തോന്നും, എന്നെ ഉപേക്ഷിച്ചു പോകും! ഇത്രയും കാലം നല്ലൊരു കുട്ടിയായി, യാതൊരു ദുശ്ശീലങ്ങളുമില്ലാതെ നടന്ന എന്നെ… എന്റെ ഈ നല്ല ചോരയെ ഞാൻ തന്നെ നശിപ്പിക്കണം!

 

എന്റെ ജീവൻ രക്ഷിക്കാൻ, എന്നെ പച്ചക്ക് കുടിക്കുന്ന ആ യക്ഷിയെ ഒഴിവാക്കാൻ ഇതല്ലാതെ വേറെ വഴിയൊന്നുമില്ല എന്ന് എനിക്ക് ഉറപ്പായി. ഒരു നിമിഷം എനിക്ക് എന്നോട് തന്നെ വല്ലാത്തൊരു ചിരി വന്നു. ജീവൻ രക്ഷിക്കാൻ സ്വന്തം ചോര കേടുവരുത്തേണ്ടി വരുന്ന ലോകത്തെ ആദ്യത്തെ ഭർത്താവായിരിക്കും ഞാൻ!

 

സുമനൻ പറഞ്ഞ ആ വഴി കേട്ടതും എന്റെ മനസ്സിൽ പലവിധ പ്ലാനുകളും ഓടാൻ തുടങ്ങി.

 

ചോര മലിനമാക്കണം… അത്രയല്ലേ ഉള്ളൂ!

 

ഏറ്റവും എളുപ്പമുള്ള വഴി മദ്യപിക്കുക എന്നതാണ്. ദിവസവും രാത്രി ഒരു കുപ്പി റമ്മോ ബിയറോ അടിച്ചു പൂസായി കിടന്നാൽ പിന്നെ എന്റെ ചോര കുടിക്കുമ്പോൾ അവൾക്ക് ചോരയുടെ ടേസ്റ്റിന് പകരം ആൽക്കഹോളിന്റെ കയ്പ്പായിരിക്കും കിട്ടുക! ഉറപ്പായും ആ പുണ്ടച്ചിക്ക് അറപ്പ് തോന്നും.

 

പക്ഷേ അവിടെ വേറൊരു വലിയ പ്രശ്നമുണ്ട്. വെള്ളമടിച്ചാൽ എന്തായാലും വായിൽ നിന്ന് നല്ല ഒന്നൊന്നര നാറ്റം വരും. അവൾക്ക് ഈസി ആയിട്ട് സ്മെൽ കിട്ടും. പോരാത്തതിന് വീട്ടുകാരുടെ മുന്നിലും പിടിക്കപ്പെടും.

 

ഈ വെള്ളമടിച്ച നാറ്റം മാറാൻ രണ്ടോ മൂന്നോ സെന്റർ ഫ്രഷ് ഒക്കെ വാങ്ങി ചവച്ചാൽ അത് എത്രത്തോളം ഫലപ്രദമാണെന്ന് എനിക്കറിയില്ല. അവൾ സാധാരണ പെണ്ണല്ലല്ലോ, മണം പിടിക്കാൻ കഴിവുള്ള സാക്ഷാൽ ഡ്രാക്കുളയല്ലേ! സെന്റർ ഫ്രഷ് അല്ല, ഒരു പെപ്പർമിന്റ് ഫാക്ടറി മുഴുവൻ വിഴുങ്ങിയാലും അവളുടെ മൂക്കിനെ പറ്റിക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല.

 

അഥവാ അവൾക്ക് സംശയം തോന്നിയാൽ പിന്നെ എന്റെ കാര്യം ഗോവിന്ദാ!

പിന്നെ ഞാൻ എന്ത് ചെയ്യും? എങ്ങനെ എന്റെ ശരീരത്തിലെ ഈ ചോര കേടുവരുത്തും? സാധനം രക്തത്തിൽ കലരുകയും വേണം, എന്നാൽ വായ്ക്കകത്ത് നാറ്റം വരാനും പാടില്ല!

പെട്ടെന്നാണ് എന്റെ ബുദ്ധിയിൽ ഒരു ഒന്നൊന്നര ഐഡിയ ഉദിച്ചത്!

 

വായിലൂടെ കുടിക്കുമ്പോഴല്ലേ ഈ നാറ്റം വരുന്നത്? എങ്കിൽ പിന്നെ മദ്യത്തിന് പകരം വേറെ വല്ല ലഹരിയും ആയാലോ? വല്ല ഗുളികയോ മറ്റോ എങ്ങനെയെങ്കിലും ഒപ്പിക്കണം! എന്നിട്ടത് നന്നായി ചതച്ചരച്ച് പൊടിയാക്കി, സിനിമയിലൊക്കെ കാണുന്ന പോലെ ഒരു പേപ്പർ ചുരുട്ടി വെച്ച് നേരെ മൂക്കിലേക്ക് ഒറ്റ വലി!

 

അതെ, മൂക്കിലൂടെ വലിച്ചു കേറ്റണം! അതാകുമ്പോ വായിൽ നാറ്റവും ഉണ്ടാവില്ല, സാധനം നേരെ സിരകളിലേക്ക് ചെന്ന് രക്തത്തിൽ കലരുകയും ചെയ്യും! ആഹാ… എങ്ങനെയുണ്ട് എന്റെ ബുദ്ധി! ജീവൻ വേണമെങ്കിൽ എന്തും ചെയ്യണമല്ലോ.

 

എങ്ങനെയെങ്കിലും ആരുടെയെങ്കിലും കയ്യിൽ നിന്നും ഇതിനുള്ള സാധനം എത്രയും പെട്ടെന്ന് ഒപ്പിക്കണം. എന്നിട്ട് എന്റെ ഈ ശുദ്ധമായ ചോര ഞാൻ തന്നെ മലിനമാക്കും.

 

അങ്ങനെ എന്റെ ഈ ഇംപ്യുവർ ആയ ചോര കുടിച്ച് വായിൽ കയ്പും തരിപ്പും വന്ന്, ഛർദ്ദിക്കാൻ വന്ന് എന്നെ വേണ്ടെന്ന് വെച്ച് ആ യക്ഷി എന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങി പോകുന്നതും സ്വപ്നം കണ്ട് ഞാൻ ആ തട്ടുകടയിലെ ബെഞ്ചിലിരുന്ന് വായുവിൽ നോക്കി ഇളിച്ചു!

 

 

തട്ടുകടയിലെ ബെഞ്ചിലിരുന്ന് ശൂന്യതയിലേക്ക് നോക്കി ഞാൻ ഇങ്ങനെ ഒരുമാതിരി കോഴി കോങ്കണ്ണനെപ്പോലെ ഇളിക്കുന്നത് കണ്ട് കിരൺ എന്നെ തട്ടിവിളിച്ചു.

 

“എന്താടാ… നിനക്കെന്താ വയ്യേ.?”

 

എന്റെ മുഖത്ത് നോക്കി വല്ലാത്തൊരു അന്ധാളിപ്പോടെ അവൻ ചോദിച്ചു.

 

ഞാൻ പെട്ടെന്ന് എന്റെ ആ ഇളി നിർത്തി.

 

സുമനൻ ഇത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിയിട്ട്, കിരണിന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് വളരെ ഗൗരവത്തിൽ, ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു:

Updated: May 22, 2026 — 1:05 pm

1 Comment

Add a Comment
  1. Waiting for the next parts bro. Onnu fast aaku

Leave a Reply

Your email address will not be published. Required fields are marked *