ലവ് ബൈറ്റ് – 8 31

 

​ഇതുകേട്ടതും അതുവരെ ഫോണിൽ കുത്തിക്കൊണ്ടിരുന്ന കിരൺ തലയുയർത്തി എന്നെ സംശയത്തോടെ ഒന്ന് നോക്കി.

 

“എടാ… അതിനെക്കുറിച്ചൊക്കെ നീയെന്തിനാ ഇപ്പൊ അറിയുന്നത്?”

 

​ഞാൻ പെട്ടെന്നൊന്ന് പരുങ്ങി. ‘എന്റെ വീട്ടിൽ ഒരുത്തി എല്ലാ ദിവസവും പാതിരാത്രിക്ക് എന്റെ ചോര കുടിക്കുന്നുണ്ട് മൈരേ’ എന്ന് അവനോട് പറയാൻ പറ്റില്ലല്ലോ.

 

​”അത്… അത് പിന്നെ… ഞാനിന്നലെ ഒരു മൂവി കണ്ടപ്പോ അതിനെപ്പറ്റി ചെറിയൊരു കൗതുകം തോന്നിയിട്ടാ.”

 

ഞാൻ കള്ളം പറഞ്ഞു.

 

​”അതേത് മൂവി?”

 

കിരൺ വിടുന്ന ലക്ഷണമില്ല.

 

അവന്റെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ‘മൈരൻ എന്നെ ഇത് ചോദിച്ചു കുടുക്കുമോ, ഇവൻ വിടുന്ന ലക്ഷണമില്ലല്ലോ’ എന്ന് ഞാൻ മനസ്സിൽ ശപിച്ചു. പെട്ടെന്ന് ഒരു ഹോളിവുഡ് പടത്തിന്റെ പേര് എനിക്ക് ഓർമ്മ വന്നതുമില്ല.

 

​കിരണിന്റെ ചോദ്യത്തിന് ഞാൻ എന്ത് ഉത്തരം പറയുമെന്നാലോചിച്ച് നിൽക്കുമ്പോഴാണ് സുമന നാരായണൻ ആ സീനിലേക്ക് വലിയൊരു രക്ഷകനായി അവതരിച്ചത്! അവന് ഭയങ്കരമായി ഇഷ്ടമുള്ള എന്തോ ഒരു വിഷയം കേട്ടതിന്റെ ആവേശമായിരുന്നു ആ മുഖത്ത്.

 

​”ആഹ്… അതൊക്കെ ഞാൻ പറഞ്ഞു തരാം അഭി!” അവൻ വലിയ ആവേശത്തോടെ കിരണിന്റെ ചോദ്യം അവിടെ വെട്ടിമാറ്റിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി.

 

​” വാമ്പയെഴ്സ്…! സിനിമകളിൽ കാണുന്നത് പോലെയല്ല അവരുടെ യഥാർത്ഥ ലോകം. കാവൽക്കാരന്റെ ഈ ബുക്കിൽ അതിനെപ്പറ്റി വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ പറയുന്നുണ്ട്!”

 

അവൻ തന്റെ നോളജ് മുഴുവൻ അവിടെ വിളമ്പാൻ റെഡിയായി നിവർന്നിരുന്നു. എനിക്കും അതുതന്നെയാണ് വേണ്ടിയിരുന്നത്.

 

കിരൺ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് ഞാൻ സുമനനോട് അടുത്ത ചോദ്യം ചോദിക്കാൻ തയ്യാറെടുത്തു

 

“എടാ സുമനാ… ഒരു സംശയം.”

 

ഞാൻ കുറച്ചുകൂടി ഗൗരവത്തിൽ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.

 

“ഈ ഡ്രാക്കുളയും വാമ്പയേഴ്സും ഒക്കെ ശരിക്കും ഉള്ളതാണോടാ?”

 

എന്റെ ചോദ്യം കേട്ടതും സുമന നാരായണൻ മുഖത്തൊരു വല്ലാത്ത ഗൗരവം വരുത്തി. ചുറ്റും ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിയിട്ട് അവൻ ശബ്ദം താഴ്ത്തി പറഞ്ഞു:

 

“അതേ! അവർ ശരിക്കും ഈ ഭൂമിയിലുണ്ട് അഭി!”

 

എന്റെ നെഞ്ചിലൊരു ഇടിവെട്ടി! അപ്പൊ സംഗതി സത്യമാണ്. എന്റെ റൂമിൽ കിടക്കുന്നത് സാക്ഷാൽ ഒറിജിനൽ പീസ് തന്നെയാണ്!

 

“എങ്കിൽ… ഈ ഡ്രാക്കുളയും വാമ്പയറുകളും തമ്മിലുള്ള ബന്ധം എന്താണ്? രണ്ടും ഒന്നാണോ?” ഞാൻ വീണ്ടും ചോദിച്ചു.

 

സുമനൻ തന്റെ താടിയിലൊന്ന് തടവിക്കൊണ്ട്, ഒരു വലിയ പ്രൊഫസർ ക്ലാസ്സെടുക്കുന്ന ഭാവത്തിൽ പറയാൻ തുടങ്ങി:

 

“”””അഭി, ഈ ആദ്യത്തെ ഡ്രാക്കുള എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് എനിക്കും, എന്തിന് ഈ ബുക്കെഴുതിയ കാവൽക്കാരന് പോലും കൃത്യമായി അറിയില്ല. അതൊരു വലിയ രഹസ്യമാണ്. പ്രകൃതിയുടെ ഏതോ ഇരുണ്ട മാന്ത്രികതയിൽ നിന്നോ ശാപത്തിൽ നിന്നോ ഉണ്ടായ ആദ്യത്തെ സൃഷ്ടിയാകാം അദ്ദേഹം. ‘The First Progenitor’ അഥവാ ആദിമ സ്രഷ്ടാവ് എന്നാണ് ബുക്കിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

 

പക്ഷേ… ആ ഡ്രാക്കുളയിൽ നിന്നും വാമ്പയറുകൾ എങ്ങനെ ഉണ്ടായി എന്ന് ഈ ബുക്കിൽ വളരെ ഡീറ്റെയിൽ ആയിട്ട് പറയുന്നുണ്ട്!””””

 

ഞാൻ ശ്വാസമടക്കി അവനെത്തന്നെ നോക്കിയിരുന്നു. കിരൺ ഇതൊന്നും കേൾക്കാതെ ഫോണിൽ ഏതോ റീൽസ് കണ്ട് ചിരിക്കുന്ന തിരക്കിലാണ്.

 

സുമനൻ തുടർന്നു:

 

“ഈ ആദ്യത്തെ ഡ്രാക്കുള മനുഷ്യരുടെ ചോര കുടിക്കുമ്പോൾ അവർ മരിച്ചുപോവുകയോ, അല്ലെങ്കിൽ യാതൊരു ബുദ്ധിയുമില്ലാത്ത വെറും പിശാചുക്കളായി മാറുകയോ ആണ് ചെയ്തിരുന്നത്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ്, അദ്ദേഹം തന്റെ സ്വന്തം സിരകളിലെ ചോര കുടിക്കാൻ കൊടുത്ത നാല് മനുഷ്യർ… അവർക്ക് അദ്ദേഹത്തിന്റെ അപാരമായ ശക്തിയുടെയും ബുദ്ധിയുടെയും ഒരു അംശം ലഭിച്ചു. ഡ്രാക്കുളയുടെ നേരിട്ടുള്ള ചോര സിരകളിലോടുന്ന അവർ നാലുപേരാണ് ലോകത്തെ ആദ്യത്തെ വാമ്പയറുകൾ! ബുക്കിൽ അവരെ വിളിക്കുന്നത് ‘The Four Purebloods’ എന്നാണ്!”

Updated: May 22, 2026 — 1:05 pm

1 Comment

Add a Comment
  1. Waiting for the next parts bro. Onnu fast aaku

Leave a Reply

Your email address will not be published. Required fields are marked *