“എടാ കിരണാ… അതല്ല, നിന്റെ വീട്ടിൽ ഈ കഞ്ചാവിന്റെ ചെറിയ വല്ല മാറ്റും ഇരിപ്പുണ്ടോ?”
ഇതുകേട്ടതും കിരൺ കണ്ണ് രണ്ടും തള്ളി എന്നെ നോക്കി! കുറച്ചുകാലം മുൻപ് വരെ വെള്ളമടിക്കുന്നവരെയും പുകവലിക്കുന്നവരെയും ഉപദേശിച്ച് നന്നാക്കാൻ നടന്നിരുന്ന ഞാൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കഞ്ചാവ് ചോദിക്കുന്നത് കേട്ടാൽ ഏത് കൂട്ടുകാരനായാലും ഒന്ന് ഞെട്ടും.
പിന്നെ എന്നെ അടിമുടി നോക്കി വലിയൊരു പുച്ഛച്ചിരിയോടെ അവൻ പറഞ്ഞു തുടങ്ങി:
“ഓ… പിന്നെന്താ! ഞാൻ എന്റെ വീടിന്റെ ചുറ്റും ഒരേക്കറിൽ കഞ്ചാവ് കൃഷിയല്ലേ നടത്തുന്നത്! നീ നേരെ വീട്ടിലേക്ക് വന്നാൽ മതി, ഞാൻ നല്ല സൂപ്പർ സാധനം വെട്ടി ഉണക്കി വെച്ചിട്ടുണ്ട്… എടുത്തു തരാം.”
വളരെ ഡീസന്റായി അങ്ങനെ കളിയാക്കി പറഞ്ഞതിന് ശേഷം, പെട്ടെന്ന് അവന്റെ മുഖത്തെ ഭാവം മാറി. ദേഷ്യം കൊണ്ട് അവൻ പല്ലിറുമ്മി എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു:
“എടാ പുണ്ടച്ചി മോനേ… നീ എന്റെ വായിലിരിക്കുന്നത് കേൾക്കരുത്! എവിടുന്നാടാ നിനക്ക് പെട്ടെന്ന് ഇങ്ങനത്തെ അറുബോറൻ ആഗ്രഹങ്ങളൊക്കെ വരുന്നത്? മര്യാദയ്ക്ക് ആ ചായയും കുടിച്ച് എഴുന്നേറ്റ് പോവാൻ നോക്കടാ മൈരേ…!”
ഉഫ്… മൈര് ചോദിക്കണ്ടായിരുന്ന…!
ഞാൻ സുമന നാരായണനെ ഒന്ന് പാളി നോക്കി, അവൻ ഇതൊന്നും കേൾക്കാത്ത മട്ടിൽ ആ ബുക്കും പിടിച്ച് വലിയ ചിന്തയിലിരിക്കുകയാണ്. ഇതിനിപ്പോ എന്താ ഒരു വഴി എന്ന് ആലോചിച്ച് ഞാൻ തലയ്ക്ക് കൈകൊടുത്തു…
എന്നെ തെറിവിളിച്ചിട്ട്, പെട്ടെന്ന് ഫോൺ വന്നതുകൊണ്ട് കിരൺ സംസാരിക്കാൻ വേണ്ടി കടയുടെ അല്പം മാറി നടന്നു.
അവൻ മാറിയ തക്കത്തിന്, സുമനൻ ചുറ്റും ഒന്ന് നോക്കിയിട്ട് വളരെ രഹസ്യമായി തന്റെ ബാഗിൽ നിന്നും ഉണങ്ങിയ ചെറിയൊരു ഇലയെടുത്ത് ആരും കാണാതെ എനിക്ക് നേരെ നീട്ടി.
ഞാൻ അത്ഭുതത്തോടെയും അമ്പരപ്പോടെയും അവനെത്തന്നെ നോക്കിപ്പോയി. എന്റെ കണ്ണ് രണ്ടും തള്ളി പുറത്തുവന്നു!
“എടാ സുമനാ… നീ….”
എന്റെ വായിൽ നിന്നും അറിയാതെ വീണുപോയി. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ക്ലാസ്സും കട്ട് ചെയ്യാത്ത ഈ അറു മൊണ്ണന്റെ കയ്യിലൊക്കെ ഈ വക സാധനങ്ങളോ!
എന്റെ ആ ഞെട്ടൽ കണ്ട് സുമനൻ ഒന്ന് ചിരിച്ചു.
“പേടിക്കണ്ട അഭി, ഇത് നീ ഉദ്ദേശിക്കുന്ന പോലെ കഞ്ചാവൊന്നുമല്ല. വേറൊരു സാധനമാണ്. ഒരു foreign ഐറ്റം… ഇതിന്റെ പേര് സോമ്നസ് ഐവി (Somnus Ivy) എന്നാണ്.”
എന്നിട്ട് ആരും കേൾക്കാതിരിക്കാൻ ശബ്ദം ഒന്നുകൂടി താഴ്ത്തി അവൻ അതിന്റെ സവിശേഷതകൾ വിശദീകരിക്കാൻ തുടങ്ങി:
“ഇത് കുറച്ച് പവർഫുൾ ആണ്. ഇത് കഴിച്ചാൽ നല്ല ഉറക്കം വരും, അതുപോലെ നമ്മുടെ ചിന്താശേഷി വല്ലാതെ കൂടും. അതുകൊണ്ട് റിസർച്ച് ചെയ്യുന്നവരൊക്കെ ഇത് ഇടക്ക് യൂസ് ചെയ്യാറുണ്ട്. പിന്നെ… നീ നേരത്തെ ചോദിച്ചില്ലേ, ഇത് കഴിച്ചാൽ കുറച്ചു നേരത്തേക്ക് ബ്ലഡ് ശരിക്കും ഇംപ്യുവർ (Impure) ആകും! അതായത് ചോരയിൽ ഇതിന്റെ ആൽക്കലോയ്ഡുകൾ കലരും. തൽക്കാലം എന്റെ കയ്യിൽ ഇതേ ഉള്ളൂ…”
സുമനൻ വലിയൊരു ശാസ്ത്രജ്ഞനെപ്പോലെ തന്റെ കണ്ണട നടുവിരൽ കൊണ്ട് നേരെയാക്കിക്കൊണ്ട് പറഞ്ഞു.
എന്റെ ഈശ്വരാ! ഞാൻ അന്വേഷിച്ചു നടന്ന ആ സഞ്ജീവനി ഇതാ എന്റെ കയ്യിൽ ഇരിക്കുന്നു! സുമന നാരായണൻ ഇന്ന് എനിക്ക് വെറുമൊരു പഴയ ക്ലാസ്സ്മേറ്റ് അല്ല, സാക്ഷാൽ ദൈവം തമ്പുരാനാണ്!
“അല്ല… ഇതൊക്കെ എന്തിനാ ഇപ്പൊ നിനക്ക്?”
സുമനൻ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.
ഞാൻ ആ ഇല വേഗം വാങ്ങി ആരും കാണാതെ പാന്റ്സിന്റെ പോക്കറ്റിൽ വെച്ചു. ശേഷം അവനെ നോക്കി ഒരുതരം വെടല ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു:
“അല്ല… ഇനി അഥവാ ഏതെങ്കിലും വാമ്പയർ എന്റെ അടുത്ത് ചോര കുടിക്കാൻ വന്നാൽ, എങ്ങനെയെങ്കിലും ഇതൊന്ന് പ്രയോഗിച്ചു നോക്കാമല്ലോ എന്ന് വിചാരിച്ചിട്ടാ…ഏത് ഹഹഹഹ…..”

Waiting for the next parts bro. Onnu fast aaku