രണ്ടാമത്തെ തലിനു കൈ ഓങ്ങി കൊണ്ട് ഗൗതമി പറഞ്ഞു.
അടി കിട്ടുന്നതിനു മുൻപേ അമ്മയെ ചീത്ത വിളിച്ചു കൊണ്ട് അനന്യ റൂമിൽ നിന്നും ഓടി.
ചിരിച്ചു കൊണ്ട് എല്ലാം കണ്ടു കൊണ്ടിരുന്ന മാധവന്റ മുഖത്തേക് അയ്യലിൽ കിടന്നിരുന്ന തുണി എടുത്ത് എറിഞ്ഞു കൊണ്ട് ഗൗതമി പറഞ്ഞു.
ഉടു തുണി എടുത്ത് ഉടുക് മനുഷ്യ, വീട്ടിൽ പ്രയായ മകള്ളുണ്ട്, പിന്നെ നിങ്ങളെ കാണാൻ ആ ശശിയേട്ടൻ വന്നിട്ടുണ്ട് ഒന്നു അങ്ങോട്ട് ചെല്ല്.
അവർ വൈകുനേരം പെണ്ണ് കാണാൻ വരാം എന്നല്ലേ പറഞ്ഞത്, പിന്നെ എന്താ ഇങ്ങേര് ഇപ്പോൾ വന്നിരിക്കുന്നത്.
അതൊന്നും എനിക്ക് അറിയില്ല നിങ്ങൾ ഒന്നു അങ്ങോട്ട് ചെല്ല് അയാൾക് എന്തോ സംസാരിക്കാൻ ഉണ്ട് എന്നു.
ആ മാധവ ഒന്നു ഇങ്ങോട്ട് വന്നേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
പുറത്തേക്ക് ഇറങ്ങി വന്ന മാധവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ശശി ആശാൻ അയാളെ വിളിച്ചു മുറ്റത്തേക് ഇറങ്ങി.
എന്താ ശശിയേട്ട എന്താ പറയാൻ ഉണ്ട് എന്നു പറഞ്ഞത്.
അത് പിന്നെ ചെറിയൊരു പ്രശ്നം ഉണ്ട്.
മാധവനും ശശിയെട്ടാനും പുറത്ത് നിന്നു സംസാരിക്കുന്നത് ഒന്നും വ്യക്തമാക്കാതെ ഗൗതമി ഉമ്മര പടിയിൽ അവരെ ശ്രദ്ധിച്ചു ആകാംഷയോടെ നിന്നു.
എന്നാ ശരി മാധവ, നിങ്ങൾ ഒന്നു കൂടി ആലോചിച്ചിട്ട് വിവരം പറ. പിന്നെ ഈ കാര്യം ഇനി പുറമെ ആരും അറിയണ്ട.
ഇല്ല ശശിയേട്ട.
എന്നാ ഞാൻ പോവാണ്.
ശശിയേട്ടൻ പോയി കഴിഞ്ഞതും മാധവൻ ഒരല്പം നിരാശയോടെയും ദേഷ്യത്തിലും അകത്തേക്കു കയറി വന്നു.
എന്താ മാധവേട്ടാ അയാൾ പറഞ്ഞത്, അവർ ഇന്ന് പെണ്ണ് കാണാൻ വരില്ലേ, എന്തെങ്കിലും പ്രശ്നം ഉണ്ടോ.
ഒന്നും ഇല്ല, നീ എന്റെ പ്രഷർന്റെ മരുന്നു ഒന്നു എടുത്തേ, എന്നിട്ടു ഐഷുവിനെ ഒന്നു ഇങ്ങോട്ട് വിളിക്ക്, എനിക്ക് ചിലത് ചോദിക്കാൻ ഉണ്ട്.
ഐഷോ, ഡീ നീ എവിടെ ഒന്നു ഇങ്ങോട്ട് വന്നേ നിന്നോട് അച്ഛന് എന്തോ ചോദിക്കണം എന്നു.
ഡീ കാവ്യെ നീ പോയി അച്ഛന്റെ മരുന്നു പാത്രം ഒന്നു എടുത്ത് കൊണ്ട് വന്നു കൊടുത്തേ,
അവിടെ കൊലയിൽ ഇരുന്നു പത്രം വായിച്ചു കൊണ്ടിരുന്ന ഇളയ മോള്ളോടായി ഗൗതമി പറഞ്ഞു.
ഈ അമ്മയ്ക്ക് പോയി അങ്ങ് എടുത്ത് കൂടെ,
അവൾ മുറു മുറുത് കൊണ്ട് അകത്തേക്കു പോയി.
എന്താ ഉണ്ടായത്, നിങ്ങൾ ഒന്നു തുറന്നു പറയുനുണ്ടോ.
ഗൗതമി അക്ഷമയയി ചോദിച്ചു.
ഒന്നുല്ല, പയ്യന് heart സംബന്ധം ആയി എന്തോ അസുഖം ഉണ്ടായിരുന്നു എന്ന്, ആ വിവരം നമ്മളെ അറിയിക്കേണ്ട എന്നു നമ്മുടെ മോള് അവരോട് പറഞ്ഞു വത്രേ, അതൊന്നു അവളോട് ചോദിക്കാൻ ആണ്.
അതൊന്നും കുഴപ്പമുള്ള കാര്യം അല്ല അച്ഛാ, അത്കൊണ്ട് മറ്റു കാര്യങ്ങൾക്ക് ഒന്നും ഒരു പ്രശനവും ഉണ്ടാകില്ല.
മരുന്നു പത്രവുമായി അങ്ങോട്ട് കടന്നു വന്ന കാവ്യാ പറഞ്ഞു.
എന്ത് മറ്റു കാര്യങ്ങൾ.
ഗൗതമി ചോദിച്ചു.
അല്ല സെക്സ് പോലുള്ള കാര്യത്തിന് ഒന്നും വലിയ പ്രശ്നം ഉണ്ടാവില്ല എന്നു. കാവ്യാ മറുപടി പറഞ്ഞു.
കേട്ടില്ലേ പെണ്ണിന്റെ പഠിപ്പു, മുട്ടയിൽ നിന്നു വിരിഞ്ഞു വരുന്നതേ ഒള്ളു അപ്പോഴേക്കും അവളുടെ ആലോചന, കെയറി പോടീ അകത്തു.
ഗൗതമി കാവ്യ യോട് ദേഷ്യപ്പെട്ടു.
അവൾ അവിടെ നിൽക്കട്ടെ എന്റെ ഗൗതം, ഈ വീട്ടിൽ എന്തൊക്കെ നടക്കുന്നത് എന്നു അവൾ കൂടി അറിയട്ടെ ചെറിയ കുട്ടി ഒന്നും അല്ലല്ലോ.
ബോക്സിൽ നിന്നും പ്രഷർന്റെ. മരുന്നു എടുത്ത് കുടിച്ചു കൊണ്ട് മാധവൻ പറഞ്ഞു.
