ഐശ്വര്യ കോലായിലോട് വന്നു.
എന്താ അമ്മേ വിളിച്ചത്, എന്താ അച്ഛാ.
നിനക്ക് ഇന്നു നിന്നെ കാണാൻ വരുന്ന പയ്യനെ നേരത്തെ അറിയോ.
മ്മ്, എന്റെ കോളേജിൽ ആണ് രാജീവ് ഏട്ടൻ PhD ചെയ്തിരുന്നത്.
അവന് അസുഖ മുള്ള കാര്യം എന്താ നീ ഞങ്ങളോട് ആരോടും പറയണ്ട എന്നു പറഞ്ഞത്.
അത് പിന്നെ രാജീവ് ഏട്ടന് ആരും സഹതാപത്തോടെ നോക്കുന്നത് ഇഷ്ടം ഇല്ല.
എനിക്ക് രാജീവ് ഏട്ടനെ ഇഷ്ടം ആണ് അച്ഛാ, ഇനി ഈ കാര്യം കൊണ്ട് ഈ വിവാഹം നടക്കത്തെ പോയല്ലോ എന്നു വെച്ച ഞാൻ ആരോടും പറയണ്ട എന്നു പറഞ്ഞത്.
അത് പറയുമ്പോൾ അവളുടെ കണ്ണ് നനഞ്ഞിരുന്നു.
എന്താ മോളേ, ഇത്, നിങ്ങൾ എന്തിനാ ഇതൊക്കെ ഞങ്ങളിൽ നിന്നു മറച്ചു വെക്കുന്നത് എന്തെങ്കിലും സംഭവിച്ചാൽ എന്താവും നമ്മുടെ അവസ്ഥ. അച്ഛന് തന്നെ വയ്യ, എനിക്ക് എന്തെങ്കിലും പെറ്റിയാൽ എന്റെ സ്ഥാനത്തു നിന്നു എല്ലാ കാര്യവും ചെയേണ്ടത് മൂത്ത മരുമോൻ ആയ നിന്റെ ഭർത്താവ് അല്ലെ, അതാ അച്ഛന് സങ്കടം.
അങ്ങനെ ഒന്നും ഉണ്ടാവില്ല അച്ഛാ,രാജീവ് ഏട്ടന് ഇപ്പൊ ഒരു കുഴപ്പവും ഇല്ല, ഞങ്ങളുടെ കല്യാണം ഈ കാരണം കൊണ്ട് വേണ്ട എന്നു വെക്കരുത്. അവൾ മാധവനെ കെട്ടി പിടിച്ചു കരഞ്ഞു.
സാരമില്ല മോൾക് അതാ ഇഷ്ടം എങ്കിൽ അങ്ങനെ നടക്കട്ടെ, അവരോട് ഇന്നു തന്നെ നിന്നെ പെണ്ണ് കാണാൻ വരാൻ പറയാം. മോളുടെ തലയിൽ തലോടി കൊണ്ട് മാധവൻ പറഞ്ഞു.
എന്റെ ദുഷ്ടൻ തന്തേ. അപ്പൊ ഇതാ നിങ്ങൾടെ മനസ്സിൽ അല്ലെ, എന്നെ ആരുടെ എങ്കിലും കൂടെ അങ്ങ് പറഞ്ഞു വിടാം എന്നു.
പെട്ടന്നു മാധവനെ തളി മാറ്റി പൊട്ടി ചിരിച്ചു കൊണ്ട് ഐഷു അങ്ങനെ പ്രതികരിച്ചപ്പോൾ മാധവനു ആകെ ഷോക്ക് ആയി.
എന്താ നീ പറയുന്നത് നിനക്ക് ഇഷ്ടം ആണ് എന്നു പറഞ്ഞത് കൊണ്ടല്ലേ. അല്ലെങ്കിൽ ഈ അച്ഛൻ നിങ്ങളേ അറിഞ്ഞു കൊണ്ട് കുഴിയിൽ ചാടിക്കുമോ.
അയാൾ ചോദിച്ചു.
ഇതെല്ലാം കേട്ടുകൊണ്ട് അന്നന്യയും അങ്ങോട്ട് വന്നു.
അയാളുടെ ചോദ്യം കെട്ട് എല്ലാവരും ചിരിച്ചു.
എന്റെ മാധവേട്ടാ, ആ വിവരം ഒക്കെ നേരെത്തെ അറിഞ്ഞിരുന്നു. പിന്നെ ഇതുപോലെ ഒരു നല്ല ബന്ധം ഇനി ഒരിക്കലും നമുക്ക് കിട്ടില്ല.
ഗൗതമി പറഞ്ഞു.
നീ എന്താ പിന്നെ ഇത് എന്നോട് പറയാതെ ഇരുന്നത്.
അതിനു നിങ്ങൾ വന്നു കയറിയത് ആലെ ഒള്ളു, അപ്പോഴേക്കും ശശി ഏട്ടൻ ഇങ്ങനെ ഒരു പണ്ണി ഒപ്പിക്കും എന്നു ഞങ്ങൾ അറിഞ്ഞോ.
എന്നാലും നിങ്ങൾ ഇത് എന്ത് അറിഞ്ഞിട്ട.
അതൊന്നും സാരമില്ല അച്ഛാ, രാജീവ് ഏട്ടൻക് അത്യാവശ്യം നല്ല സ്വത്തു ഉണ്ട്. ആള് വിചാരിച്ചാൽ എനിക്ക് എന്തെങ്കിലും management സ്കൂളിൽ ടീച്ചർ ആയി കയറാം. വെറുതെ PSC എഴുതി സമയം കളയൻ ഒന്നും എനിക്ക് മേല.
അതും അല്ല മാധവേട്ടാ മുത്തവളെ നല്ലൊരു നിലയിൽ കെട്ടിച്ചയച്ചാൽ താഴത്തെ രണ്ടാനത്തിനും അതുപോലെ നല്ല ആലോചനകൾ വരും, വെറുതെ വച്ചോണ്ട് രുന്നു അവസാനം വല്ല നിവൃത്തി ഇല്ലാതൊടാത്തേക്കും കെട്ടിച്ചയക്കേണ്ടി വന്നാൽ പിന്നെ താഴെ ഉള്ളതിന്റെ ഗതിയും അങ്ങനെ തന്നെ ആയിരിക്കും. കേട്ടിട്ടില്ലേ ഒന്നിൽ പിഴച്ചാൽ ന്മൂന്ന് എന്നു.
ഗൗതമി പറഞ്ഞു.
അമ്മയും മക്കള്ളും എല്ലാം തീരുമാനിച്ചുറപ്പിച്ച സ്ഥിതിക്ക് ഇനി ഞാൻ എന്ത് പറയാൻ.
അതിനു ഇപ്പൊ ഇതിൽ ഒരു പ്രശ്നംശ്നവും ഇല്ല. പിന്നെ മനുഷ്യര്യയുടെ കാര്യം അല്ലെ എല്ലാം ദൈവം നോക്കി കൊള്ളും.
Look Mr. മാധവൻ, test result ഒന്നും satisfiefd അല്ല. ഇനി ഒരു minor attack കൂടി വന്നാൽ overcome ചെയ്യാൻ ഉള്ള സാധ്യത കുറവ് ആണ്.
Test result പരിശോധിച്ച് കൊണ്ട്. ഡോക്ടർ,മാധവിനോട് അത് പറയുമ്പോൾ ഗൗതമി മാധവന്റെ കൈയിൽ പിടിച്ചു സമാധാനിപ്പിച്ചു.
നിങ്ങളെ ഭയപ്പെടുത്താൻ വേണ്ടി പറഞ്ഞത് അല്ല. പിന്നീട് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ടു കാര്യമുണ്ടാവില്ല.എന്തായാലും ഞാൻ കഴിക്കുന്ന മരുന്നിന്റെ ഡോസ് കുറച്ചു എഴുതി തരാം. പക്ഷെ ഭക്ഷണം ഉറക്കം വ്യായാമം എല്ലാം കൃത്യ സമയത്ത് ചെയ്യണം ഏറ്റല്ലോ.
