മാധവേട്ടൻ ആൻഡ് ഫാമിലി 6അടിപൊളി 

 

Okey എന്തായാലും ഈ മാസം അവസാനം ആണ് അവർ plan ചെയുന്നത്. അവർ കേരളത്തിൽ എത്തിയാൽ മാധവനെ ഞാൻ contact ചെയ്യാം. Any way happy vacation. Good lack.

 

Thank you sir.

 

മാധവൻ അത് പറഞ്ഞു അവിടെ നിന്നും എണീറ്റു.

 

അയാൾ അന്ന് ഓഫീസിൽ നിന്നും കുറച്ചു നേരെത്തെ ഇറങ്ങി. Business bay യിൽ നിന്നും metro യിൽ union നിൽ വന്നിറങ്ങി.

 

Mess ൽ നിന്നും രാത്രിയിലേക്കുള്ള ഭക്ഷണം വാങ്ങി നേരെ റൂമിലേക്കു. റൂമിന്റെ വാതിൽ തുറന്നപ്പോൾ അസഹ്യമായ രൂക്ഷ ഗന്ധം. ഒന്നു രണ്ട് ദിവസമായി റൂമിലെ ac നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല. റൂമിൽ മൊത്തം എട്ടു പത്തു പേരുണ്ട്. അവരുടെ എല്ലാവരുടെയും വിയർപ്പിന്റെയും എന്താ പറയേണ്ടത്, മാധവന് എന്തെന്നില്ലാത്ത സങ്കടവും അമർഷവും തോന്നി. അയാൾ കതകടച്ചു അകത്തു കയറി. ടോയ്‌ലറ്റിൽ പോയി ഒന്നു ഫ്രഷ് ആയി. ടോയ്ലറ്റ് ആകെ വൃത്തി കേട് ആയിരിക്കുന്നു. ഇത്ര പേര് ഉപയോഗിക്കുന്ന ടോയ്ലറ്റ് അല്ലെ ഒരു ദിവസം വൃത്തി ആകയിട്ടില്ലെങ്കിൽ മുനിസിപ്പാലിറ്റി മൂത്ര പുരെയേക്കാൾ കഷ്ടമാണ്.

 

അയാൾ ഭക്ഷണം എടുത്ത് അയാളുടെ കട്ടിലിൽ വന്നിരുന്നു. ഭക്ഷണം കഴിക്കാൻ തുടങ്ങി.

 

അയാൾ ചുറ്റും നോക്കി. തെന്റെ കൂടെ ഈ റൂമിൽ കഴിഞ്ഞവരിൽ പലരും ഇന്നു നല്ല നല്ല ജോലികളിലിൽ ആണ്. അവർ എല്ലാം സ്വൊന്തം കുടുംബവുമായി ഈ ദുബായിൽ കഴിയുന്നു. ഇത്ര കാലം ഇവിടെ ജോലി ചെയ്തിട്ടും തെന്റെ കുടുംബത്തെ ഒരു തവണ എങ്കിലും ഇവിടെ കൊണ്ട് വരനോ അവരോടൊപ്പം കഴിയാനൊ സാധിച്ചിട്ടില്ല.

 

അയാൾക് എപ്പോഴും. താനൊരു കഴിവ് കെട്ടവൻ ആണ് എന്നും. ഒരു തണുപ്പൻ ആണ് എന്നും തോന്നിയിട്ടുണ്ട്. കടുത്ത അപകർഷാദ ബോധം അയാളെ ഏറെ നാളായി പിടി കൂടിയിട്ട്.

 

അയാൾ ഭക്ഷണം മതിയാക്കി കൈ കഴുകി. Shelf തുറന്നു തെന്റെ മരുന്നുകൾ ഇട്ടു വെക്കുന്ന box എടുത്തു. ഷുഗറും പ്രശറും കൊളസ്ട്രോളും ഇനി വേണ്ടാത്ത അസുഖങ്ങൾ ഒന്നും ഇല്ല. ഓരോ ഓരോ ഗുളികകൾ ഓരോന്നായി അയാൾ വായിലിട്ടു വെള്ളം കുടിച്ചു.

 

രണ്ട് മൈനർ attack കഴിഞ്ഞത് ആണ്. കൃത്യസമയത് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് ഭാഗ്യത്തിന് രക്ഷ പെട്ടു. ഇനി ഒരു അറ്റാക്ക് താങ്ങാൻ ഉള്ള ആരോഗ്യം ആ ശെരിരത്തിന് ഉണ്ടാവണമെന്നില്ല. ഈ പ്രവാസ ജീവിതം അയാളെയും ഒരു രോഗി ആക്കി.

 

അയാൾ അയാളുടെ കട്ടിലിൽ വന്നു കിടന്നു. Phone എടുത്തു botim മിൽ വീട്ടിലേക് വിളിച്ചു.

 

ഹാ, മാധവേട്ടാ എന്താ, ഇന്നു ഇത്ര നേരെത്തെ വിളിച്ചത്.

 

അയാളുടെ ഭാര്യ ഗൗതമി ഫോണിന്റെ അങ്ങേ തലയിൽ നിന്നും ചോദിച്ചു.

 

ഒന്നുല്ല, ഇന്നു ഒരല്പം നേരെത്തെ ഓഫീസിൽ നിന്നും ഇറങ്ങി അതാ.

 

മ്മ്, എന്താ ശബ്ദം വല്ലാതെ ഇരിക്കുന്നത്, സുഖമില്ലേ, ഭക്ഷണം കഴിച്ചോ.

 

ഒന്നും ഇല്ല. നിനക്ക് തോന്നിയത് ആവും.

 

പിന്നെ എനിക്ക് അറീലെ, ആരാ ഇന്നു കുത്ത് വാക്ക് പറഞ്ഞത്, എന്തോ ഉണ്ടായിട്ടുണ്ടല്ലോ.

 

നിനക്ക് അത് എങ്ങനെ അറിയാം, അയാൾ ചോദിച്ചു.

 

പിന്നെ നിങ്ങളെ എനിക്ക് അറിയില്ലേ. എന്താ ഉണ്ടായത് പറ.

 

ഗൗതമി ചോദിച്ചു.

 

അങ്ങനെ ഒന്നും ഇല്ല, ഞാൻ ഇങ്ങനെ ഓരോന്നു ആലോചിച്ചിട്ട്. ഇനി എത്ര കാലം എന്നു വെച്ചിട്ട ഇങ്ങനെ ഇവിടെ ഒറ്റപ്പെട്ടു ജീവിക്കുന്നത്.

 

എന്താ ഏട്ടാ അങ്ങനെ ഒകെ പറയുന്നത്. പിന്നെ ഞാനും നമ്മുടെ മക്കള്ളും ഒകെ ഇല്ലേ.

 

മ്മ്, നിങ്ങൾ എല്ലാം അവിടെ നാട്ടിൽ അല്ലെ, ഞാൻ ഇവിടെ തനിച്ചും.

 

എന്നാ നിങ്ങൾ നിർത്തീട്ട് പോരെ, നമുക്ക് ഉള്ളത് കൊണ്ട് ഇവിടെ കഴിയാം.

 

ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഇപ്പോഴാ വീട് ഉണ്ടാക്കിയതിന്റെ കടങ്ങൾ ഒകെ ഒന്നു തീർന്നത്.

 

ഇനിയും ബാധ്യതകൾ കിടക്കുകയല്ലേ. മക്കളുടെ പഠനം അവരുടെ വിവാഹം. ആലോചിച്ചു ഒരു പിടുത്തവും കിട്ടുന്നില്ല.

 

നിങ്ങൾ ഇങ്ങനെ വിഷമിക്കല്ലേ അതൊക്കെ അതിന്റെ സമയമാകുമ്പോൾ ഒകെ കഴിഞ്ഞു പോവും.

Leave a Reply

Your email address will not be published. Required fields are marked *