മരുഭൂ വസന്തം – 4 33അടിപൊളി  

“ന്താ എലീ”. അവൻ ഉറക്കച്ചടവിൽ ചോദിച്ചു. അപ്പുറത്ത് നിന്ന് നിർത്താതെ ചുംബനം വന്നു കൊണ്ടിരുന്നു

“കിട്ടി കിട്ടി. വെറുതെ വിളിച്ചതാണോ.” അവൻ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചു.

“അവിടം നീറിയിട്ടു വയ്യ. എന്തെടുക്കുവാ. ഞാനും വരട്ടെ അടുത്തേക്ക്.” അവളുടെ പ്രണയത്തിന്റെ കൊഞ്ചൽ അവൻ കേട്ടു.

“ഞാൻ പിന്നെ വിളിക്കാം. കുറച്ചു പേരെ കാണാനുണ്ട്. നീ റസ്റ്റ്‌ എടുക്ക്. കുറച്ച് കിടന്നുറങ്.” അവൻ പറഞ്ഞു.

“ഒരു രസവും ഇല്ലെടാ. എന്തൊരു സന്തോഷമായിരുന്നു. വന്നിട്ട് വിളിച്ചോണ്ട് പോടാ കുട്ടാ.” അവൾ ചിണുങ്ങുന്നു.

“എലീ ഞാനൊന്ന് ഉറങ്ങിപ്പോയി. നല്ല ക്ഷീണം. ഒന്നിനും ഒരു മൂഡില്ല. നീ കിടന്ന് കുറച്ചു നേരം ഉറങ്ങൂ. പറഞ്ഞാ അനുസരിക്കൂ.” അവൻ അവളെ ഒഴിവാക്കാൻ ശ്രമിച്ചു.

“അനുസരിക്കാല്ലോ. ന്നാ ശരി. ഇടക്കിടക്ക് വിളിച്ചോ ട്ടോ. ഐ ലവ് യൂ.. ഉമ്മാ..” അപ്പുറം കോൾ കട്ടായി. എഴുന്നേറ്റ് ഫ്രഷായി നേരെ രാജനെ കാണാൻ ഇറങ്ങി ഇവിടേക്ക് വിളിച്ചു വരുത്തി. അയാൾ പോയിക്കഴിഞ്ഞിരിക്കുന്നു. ഇനിയെന്ത് എന്നൊരു ചിന്ത മാത്രം ബാക്കി കിടക്കുന്നു.

 

പുതിയൊരു ഗോഡൗൺ എടുത്തു പ്രോഡക്ടസ് മുഴുവൻ കഴിയുന്നതും വേഗം അങ്ങോട്ട് മാറ്റാം. ഈ ഹൈറേഞ്ച് ഏരിയയിൽ നിന്ന് മാറി ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് മാറി കുറേകൂടി സെക്യൂരിറ്റി സെറ്റപ്പിൽ കാര്യങ്ങൾ മുന്നോട്ട് നീക്കാം. മുഴുവൻ ടീമിനെയും ഒന്ന് അഴിച്ചു പണിതു അങ്ങുമിങ്ങും പ്ലേസ് ചെയ്‌താൽ കുറച്ചു ദിവസം അവർക്ക് കാര്യങ്ങൾ എളുപ്പം മുന്നോട്ട് നീക്കാൻ കഴിഞ്ഞെന്ന് വരില്ല.

അതിനിടയിൽ ശരത്ത് ആരാണെന്നും എങ്ങിനെയാണ് ശാരികയുമായി ബന്ധപ്പെടുന്നത് എന്നും അവൻ ജീവനോടെ ഉണ്ടോ അതോ അങ്ങിനെ ഒരാൾ ഇല്ലേ എന്നൊക്കെ അന്വേഷിക്കാൻ കഴിയും. ഏതായാലും ഗോഡൗണിന്റെ കാര്യം ഒരു തവണ താൻ ഉന്നയിച്ചത് അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് സ്ഥലം എവിടെയെന്നു ആദ്യം അറിയിക്കാതെ കാര്യങ്ങൾ മുന്നോട്ട് നീക്കാം എന്ന് അവൻ തീരുമാനിക്കുകയും ചെയ്തു

 

പ്രതിസന്ധിയിൽ സന്ദേഹിച്ചു നിന്ന വാഹിദിന് പെട്ടന്ന് തന്നെ ചെറിയൊരു വഴി തെളിഞ്ഞു. അവൻ ബൈക്ക്ൽ നിവർത്തിയിട്ടിരുന്ന റെയിൻ കോട്ട് അണിഞ്ഞു വീട്ടിലേക്ക് മടങ്ങി. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചെറിയ ചാറ്റൽ മഴയുണ്ട്. റോഡിന്റെ ഇരു ഭാഗത്തും ഇടതൂർന്ന മരങ്ങൾ തഴച്ചു വളർന്നു വനത്തിലേക്ക് നീണ്ടു പോകുന്നു. മരങ്ങൾക്കിടയിൽ കാളിമ നിറഞ്ഞ് ഇരുട്ടിന്റെ ഘനീഭവിച്ച ശാന്തത നിറഞ്ഞ് നിൽക്കുന്നുണ്ട്.

ചീവീടുകളുടെ നിരന്തര ശബ്ദവും വാഹിദിന്റെ ബുള്ളറ്റിന്റെ ശബ്ദവും മാത്രം ആ നിറഞ്ഞ വിജനതയെ ഭംഗപ്പെടുത്തിക്കൊണ്ടിരിക്കെ പൊടുന്നനെ മറ്റൊരു ബുള്ളറ്റിന്റെ ശബ്ദം കൂടി അന്തരീക്ഷത്തിൽകേട്ടു തുടങ്ങി. കുറച്ചു ദൂരം മുന്നോട്ട് പോയ വാഹിദ് കണ്ണാടിയിൽ കണ്ടു, വളവ് തിരിഞ്ഞു വരുന്ന ഒരു ബൈക്കിന്റെ ഹെഡ്ലൈറ്റ്. അത് അതിവേഗം പാഞ്ഞു വരുന്നുണ്ട്.

വാഹിദ് വേഗത കുറച്ച് പിന്നിലുള്ള വാഹനത്തെ ശ്രദ്ധിച്ചു. തനിക്ക് നേരെ ഒരു ആക്രമണം സംഭവിക്കാം എന്നൊരു ബോധം ഉള്ളതിനാൽ എല്ലാവരെയും സംശയത്തോടെ വീക്ഷിക്കാനുള്ള ഒരു ത്വര അവനിൽ ഉടലെടുത്തുരുന്നു.

 

ആ ബൈക്ക് ചീറിപ്പാഞ്ഞു വന്ന് അവന്റെ സമീപത്തേക്ക് എത്തുകയും കറുത്ത വസ്ത്രവും ഹെൽമറ്റും ധരിച്ച വ്യക്തി അവനെ ഒന്ന് നോക്കിയിട്ട് ഞൊടിയിട വേഗത്തിൽ വാഹിദിനെ ഇടിച്ചു തെറുപ്പിക്കാൻ വേണ്ടി ബൈക്ക് വെട്ടിക്കുകയും ചെയ്യുകയും ചെയ്തു.

അത് പ്രതീക്ഷിച്ചിരുന്ന വാഹിദ് പെട്ടന്ന് ബ്രേക്ക് ചവുട്ടി വാഹനം ഒന്ന് നിർത്താൻ ശ്രമിച്ചതും അജ്ഞാതൻ ഉദ്യമം പരാജയപ്പെട്ടു നിയന്ത്രണം വിട്ട ബൈക്ക് ഒരു വിധം നേരെയാക്കി ചീറിപ്പാഞ്ഞു പോകുകയും ചെയ്തു.

എത്ര വേഗത്തിൽ ഓടിയിട്ടും ആ തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള വണ്ടിയുടെ ഒപ്പമെത്താൻ അവന് സാധിച്ചില്ല. കുറേകൂടി മുന്നോട്ട് പോയപ്പോൾ റോഡ് രണ്ടായി പിരിയുന്ന ഭാഗത്ത്‌ വച്ച് ആ വാഹനം അപ്രത്യക്ഷമാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *