പിന്നെ ആരും ഒന്നും പറഞ്ഞില്ല. അവിടെ ഒരു സ്റ്റൂളിൽ ഇരുന്നു കൊണ്ട് ആതു മോൾ ആ കേക്ക് കട്ട് ചെയ്തു.
എല്ലാവരും പിറന്നാൾ സ്തുതി ഗീതം പാടി. പിന്നെ എല്ലാവർക്കും കേക്കും മറ്റു മധുരവും കൊടുത്തു. ആ സമയം ഗൽബി പോയി. ആതുവനു വേണ്ടി വാങ്ങിയ സമ്മാനങ്ങൾ കൊണ്ട് വന്നു. എന്നിട്ട് പറഞ്ഞു.
“ഇതൊന്നും ഞാൻ തരുന്നതല്ല. എല്ലാം ആതു മോളുടെ കിച്ചു ഏട്ടൻ തരുന്നത് ആണ്. ”
അതും പറഞ്ഞു ആദ്യം ഒരു ജ്വല്ലറിയുടെ കവർ ആതുവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.
“തുറന്നു നോക്ക്.”
ആതു എന്നെ നോക്കി. കൂടെ ഇന്ദുവും.
അതിന് ശേഷം ആതു ആ കവർ തുറന്നു നോക്കി. അതിൽ ഉള്ള സ്വർണ്ണ മാല കണ്ട് അവൾ ഞെട്ടി. അവളുടെ കണ്ണ് നിറഞ്ഞു. അവൾ ആ മാല എടുത്തിട്ട് ഇന്ദുവിനോട് പറഞ്ഞു.
“അമ്മേ.. ദേ നോക്കിയേ. കിച്ചു ഏട്ടൻ എനിക്ക് തന്ന പിറന്നാൾ സമ്മാനം. ”
അത് കണ്ട് ഇന്ദു എന്നെ നോക്കി. അവളുടെ കണ്ണും നിറഞ്ഞിരുന്നു. അപ്പോൾ ഗൽബി പറഞ്ഞു.
“ഇന്ദു ചേച്ചി ആ മാല ആതു മോളുടെ കഴുത്തിൽ ഇട്ട് കൊടുക്ക്.”
” അതിന് ഞാൻ അല്ലല്ലോ മോളെ ഈ പിറന്നാൾ സമ്മാനം വാങ്ങിയത്. വാങ്ങിയ ആൾ തന്നെ എന്റെ മോളുടെ കഴുത്തിൽ ഇട്ടു കൊടുക്കട്ടെ. ”
അത് കേട്ട് എനിക്ക് എന്തോ പോലെ ആയി.
ഞാൻ മടിച്ചു നിന്നു. അപ്പോൾ ആതു പറഞ്ഞു.
“ശരിയാ. കിച്ചു ഏട്ടൻ അല്ലേ എനിക്ക് ഈ മാല വാങ്ങി തന്നത്. അപ്പോൾ കിച്ചു ഏട്ടൻ തന്നെ എനിക്ക് ഈ മാല ഇട്ട് തന്നാൽ മതി.”
അതും പറഞ്ഞു ആതു ആ മാല എന്റെ കൈയിൽ തന്നു. ഞാൻ വേറെ വഴിയില്ലാതെ ആ മാല ആതുവിന്റെ കഴുത്തിൽ ഇട്ട് കൊടുത്തു. അതിന്റെ മറുപടി എന്നോണം ആതു എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചു. അത് കണ്ട് ഞാൻ ഒഴിച്ച് എല്ലാവരും ചിരിച്ചു കൈകൊട്ടി.
“താങ്ക്സ് കിച്ചു ഏട്ടാ. എനിക്ക് ഇതുപോലൊരു പിറന്നാൾ സമ്മാനം തന്നതിനും. ഞാൻ അറിയാതെ എന്റെ പിറന്നാൾ ഇതുപോലെ ആഘോഷിച്ചതിനും. ലവ് യൂ കിച്ചു ഏട്ടാ. ” ആതുമോൾ പറഞ്ഞു. ഞാൻ പറഞ്ഞു.
“ഇതെല്ലാം മോളുടെ ഗൽബി ചേച്ചിയുടെ പ്ലാൻ ആണ്. ഞാൻ നടത്തി കൊടുക്കുന്നു എന്നേ ഉള്ളൂ. താങ്ക്സ് പറയേണ്ടത് ഗൽബിയോടാണ്. എന്നോടല്ല. ”
അപ്പോഴേക്കും ഗൽബി ആതുവിന് മൊബൈൽ ഫോൺ കൊടുത്തു. എന്നിട്ട് പറഞ്ഞു.
“ഇതും ആതുവിന്റെ കിച്ചു ഏട്ടൻ വാങ്ങി തന്നതാ.. ഇത് പക്ഷെ ഞങ്ങൾ തിരിച്ചു പോയാൽ എനിക്ക് ആതു മോളേയും ഇന്ദു ചേച്ചിയേയും ഒക്കെ വിളിക്കാൻ വേണ്ടിയാണ്.. ”
ഗൽബി പറഞ്ഞ ഉടനെ ആതു ഗൽബിയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു. ആ സമയം ചേച്ചി ഫോൺ വിളിക്കുകയും ചെയ്തു.
അങ്ങനെ ആതുമോളുടെ പിറന്നാൾ ആഘോഷം ഭംഗിയായി നടന്നു. എല്ലാവരും കേക്കും മധുരവും എല്ലാം കഴിച്ചു.
കുറച്ചു കഴിഞ്ഞു ആതുവിന്റെ കൂട്ടുകാർ തിരിച്ചു പോയി. പിന്നെയും കുറച്ചു കഴിഞ്ഞു രാത്രിയിലെ ഭക്ഷണവും കഴിച്ചു എല്ലാവരും വീണ്ടും ഓണാഘോഷം നടക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെ നിന്ന് ആതുവിന് പാട്ട് പാടിയതിൽ ഉള്ള സമ്മാനവും കിട്ടി.
അത് കഴിഞ്ഞു ഡാൻസും ഗാനമേളയും എല്ലാം നടന്നു. എന്നാൽ അതൊന്നും മുഴുവനും കാണാൻ നിൽക്കാതെ ഞങ്ങൾ മടങ്ങി.
വീട്ടിൽ എത്തിയ ഉടനെ ഞാൻ മുകളിൽ പോയി വേഷം മാറി കിടന്നു. എന്നാൽ ആതുമോൾ നേരെ ഹാളിലെ സോഫയിൽ പോയി ഇരുന്ന് അവൾക്ക് കിട്ടിയ സമ്മാനം നോക്കി . അതിൽ ഏറ്റവും പ്രധാനപെട്ട മൊബൈൽ ഫോൺ ആണ് അവൾ നോക്കുന്നത്. അപ്പോൾ ഇന്ദു പറഞ്ഞു.
” ആതു മോളെ മതി. പോയി വേഷം മാറി വന്ന് കിടക്ക്. എനിക്ക് ഉറക്കം വരുന്നു. മനുഷ്യൻ വെളുപ്പിനെ എഴുന്നേറ്റത. വാ വന്നു കിടക്ക്. ഗൽബി മോള് പോയി കിടന്നോട്ടെ. മോൾക്ക് ഉറക്കം വരുന്നുണ്ടാവും.”
“ആണോ ചേച്ചി ചേച്ചിക്കുറക്കം വരുന്നുണ്ടോ…? ഉണ്ടെങ്കിൽ ചേച്ചിക്ക് ഇന്ന് എന്റെ കൂടെ കിടക്കാമോ..?.” ഇന്ദു പറയുന്നത് കേട്ട് ആതുമോൾ ഗൽബിയോട് ചോദിച്ചു.
ഗൽബി ഒന്നും പറയാതെ ചിരിച്ചു. ആപ്പോഴും ആതു പറഞ്ഞു.
