മറുനാട്ടിൽ ഒരു ഓണാഘോഷം – 15 3അടിപൊളി  

“എന്ത്  പറ്റി.   വയറു വേദനിക്കുന്നുണ്ടോ..?  ഡോക്ടറെ  കാണിക്കണോ..?   ”

അങ്ങനെ പറഞ്ഞ ശേഷം  ഇന്ദു  ഗൽബിയുടെ  വയറിൽ   മെല്ലെ  തഴുകി.

ഗൽബിക്ക് എന്തോ കുളിരുന്ന പോലെ തോന്നിയെങ്കിലും അത് മറച്ചുകൊണ്ട് പറഞ്ഞു.

“ഇല്ല.  ഇന്ദു ചേച്ചി.  എനിക്ക്  വേദന ഒന്നും  ഇല്ല.  ഞാൻ വെറുതെ കിടന്നതാ.   എനിക്ക്   വയറിൽ ഒരു പ്രശ്നവും  ഇല്ല.  ”

“എന്നാലും   അതല്ല!   മോൾക്ക്  എന്തോ  ഉണ്ട് .  ഇന്ദു ചേച്ചി  മോളെ  ശ്രദ്ധിച്ചു.  മോള്  കഴിഞ്ഞ   രണ്ട് ദിവസവും    ശരിക്കും  ഭക്ഷണം ഒന്നും  കഴിച്ചിട്ടില്ല.    മോളുടെ  മുഖം കണ്ടാൽ തന്നെ  അറിയാം  മോൾക്ക്  എന്തോ  ക്ഷീണം  ഉണ്ടെന്ന്.   എന്താ  എന്ത്  പറ്റി.   ഇന്ദു ചേച്ചി  ഉണ്ടാക്കുന്നത്  ഒന്നും  മോൾക്ക് ഇഷ്ട്ടപെടുന്നില്ലേ..?  അതോ  മോൾക്ക്  എന്തേലും  പ്രശ്നം  ഉണ്ടോ…?”

“അയ്യേ!!  എനിക്ക്  ഒരു പ്രശ്നവും  ഇല്ല  ഇന്ദു ചേച്ചി..    ഇന്ദു ചേച്ചി  ഉണ്ടാക്കുന്നത് ഒക്കെ   എനിക്ക്   ഒരുപാട്  ഇഷ്ട്ടം  ആയി.   ”

“പിന്നെ  എന്താ!!! … മോള്  ഇന്ന്  ഉച്ചക്ക് പോലും  കുറച്ചു മാത്രമല്ലേ  കഴിച്ചുള്ളൂ.   അതിന്  ശേഷം  മോൾക്ക്  വയറ് സുഖമില്ല  എന്ന്  പറഞ്ഞു  അവിടെ നിന്നും   വേഗം  വരികയും  ചെയ്തു.  എന്നിട്ട്  ഇപ്പോൾ  ഇവിടെ ഇങ്ങനെ കിടക്കുകയും  ചെയ്യുന്നു.  എന്താ  അത്.  ..”

“എന്റെ   ഇന്ദു ചേച്ചി.  ചേച്ചി  കരുതും പോലെ  ഒന്നും  ഇല്ല.  എന്റെ  വയറിനും  ഒരു പ്രശ്നവും  ഇല്ല . പിന്നെ!!!..  ഞാൻ  കുറച്ചേ  ഭക്ഷണം  കഴിക്കാറുള്ളൂ…. പിന്നെ  ഇങ്ങനെ  കിടന്നത്. !   അത്  വെറുതെ.     ഇന്ന്   പലതും   കഴിച്ചപ്പോൾ  എന്തോ ഉറക്കം വന്നത് പോലെ .     പിന്നെ   ക്ഷീണം ഉണ്ടെങ്കിൽ

കുറച്ചു സമയം കിടന്നൊ. എന്നിട്ട് പോകാം.. എന്ന് സാർ പറഞ്ഞത് കൊണ്ട് ഞാൻ കിടന്നതാ. അല്ലാതെ എനിക്ക് ഒന്നും ഇല്ല..   ”

“ശരി  എന്നാ  അങ്ങനെ  ആയിക്കോട്ടെ.   മോൾക്ക്  ഇപ്പോൾ  എന്തേലും  വേണോ…?  കുടിക്കാനോ  കഴിക്കാനോ  മറ്റൊ..   ”

“ഒന്നും  വേണ്ട  ചേച്ചി.   ”

“എന്നാ  ശരി  മോള് കിടന്നൊ.  ഇനി  ഞാൻ  ഉണ്ടാക്കിയത്   എന്തെങ്കിലും  കഴിച്ചിട്ടാണോ  മോൾക്ക്  ഇങ്ങനെ വന്നത്  എന്ന  പേടി  ആയിരുന്നു. ഇന്ദു ചേച്ചിക്ക്.  അങ്ങനെ  ആണെങ്കിൽ  മോളുടെ  സാറ്.  ഇന്ദു ചേച്ചിയെ  കൊന്നേനെ.  ”

“അങ്ങനെ  ഒന്നും  പറയല്ലേ ഇന്ദു ചേച്ചി.  സാർ  വെറും  ഒരു  പാവമാ.  എന്നെ  ഒരുപാട്  ഇഷ്ട്ടമാ.  എല്ലാവരേയും  സ്നേഹിക്കാൻ  മാത്രമേ  എന്റെ  സാറിന്  അറിയൂ..     എനിക്കും  ഒരുപാട്  ഇഷ്ട്ടമാ  എന്റെ     സാറിനെ.        എന്റെ  സാറ്.   എന്റെ  ജീവനാ.  ”

ഗൽബി പറയുന്നത്  എന്തോ   വേദ വചനം പോലെ ഇന്ദു കേട്ടിരുന്നുപോയി.

അപ്പോഴാണ്      മുറ്റത്ത്  ഒരു ബൈക്കിന്റെ ശബ്ദം  കേട്ടത്  . അത്  ആതുവിന്റെ   പിറന്നാൾ കേക്ക്  കൊണ്ട്  ബേക്കറിയിൽ നിന്ന്  ആൾ വന്നിരുന്നു.

”  അതാരാ..”  എന്ന് പറഞ്ഞു   ഇന്ദു   പുറത്തേക്ക്  വന്നു.  ഇന്ദുവിന്റെ  കൂടെ ഗൽബിയും.

ഞാൻ വേഗം ആ  കേക്ക് വാങ്ങി   അകത്തേക്ക്  കയറാൻ തുടങ്ങുമ്പോൾ  ആയിരുന്നു  അവർ പുറത്തേക്ക്   വന്നത്.

“എന്താ  കിച്ചു ഇത്.    ആരാ  വന്നത്…..?”  ഇന്ദു ചോദിച്ചു.

ഞാൻ എന്ത് പറയും  എന്ന്  അറിയാതെ  ഗൽബിയെ നോക്കി. അപ്പോൾ   ഗൽബി പറഞ്ഞു.

“അത് ഒന്നും  ഇല്ല  ഇന്ദു ചേച്ചി.   ഇന്നലെ  ഞങ്ങൾ  പുറത്ത് പോയപ്പോൾ ഞാൻ  ഒരു   സാരി     വേണം   എന്ന് ഞാൻ  സാറിനോട്  പറഞ്ഞിരുന്നു.  സാർ  അത് ഓർഡർ കൊടുത്തിരുന്നു.  അത്  കൊണ്ട് വന്നതായിരിക്കും. ”

“സാരിക്ക്  ഓർഡറോ… ഇന്നലെ പോയപ്പോൾ  മോള്   സാരി  വാങ്ങിയിരുന്നല്ലോ..  പിന്നെ ഇത്  ഏത്  സാരി. ”

“അത്  വേറെ  സാരിയാ.  അത് ഇന്നലെ  അവിടെ  ഉണ്ടായിരുന്നില്ല.   അതുകൊണ്ട്  ഇന്ന്  അത്    വീട്ടിൽ  എത്തിച്ചു തരാം  എന്ന്  അവർ പറഞ്ഞിരുന്നു.  ഇത് ചിലപ്പോൾ

ആ  സാരി  ആയിരിക്കും. ”

“ശരി.   മോള് പോയി കിടന്നൊ.  ഇന്ദു ചേച്ചി മോൾക്ക്   കുടിക്കാൻ ചായ ഇട്ട് കൊണ്ട് വരാം.  ”  ഇന്ദു പറഞ്ഞു.  അതിന്  ശേഷം എന്നോട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *