🎶🎶 ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
ചന്ദനക്കാറ്റേ…
ഓര്‍ത്തിരുന്നു നിന്നെ
കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല
കണ്ണീരിന്‍ മണികള്‍ പോലും
നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ….
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
ചന്ദനക്കാറ്റേ…🎶🎶
പാട്ട് കഴിഞ്ഞ ഉടനെ എല്ലാവരും അവളെ അഭിനന്ദിച്ചു. അവൾ നേരെ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.
“കിച്ചു ഏട്ടന് ഞാൻ പാടിയത് ഇഷ്ട്ടം ആയോ…? ”
ഞാൻ അവൾക്ക് കൈ കൊടുത്തിട്ട് പറഞ്ഞു.
“ഉം. നന്നായിട്ടുണ്ട്..’ അപ്പോഴേക്കും അവളുടെ കൂട്ടുകാരും അവിടെ വന്നു. പിന്നെ ഞങ്ങൾ എല്ലാവരും വീട്ടിലേക്ക് നടന്നു. അവളുടെ കൂട്ടുകാരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവർ എന്റെ ഫരിയെ നോക്കി എന്തൊക്കെയോ തമ്മിൽ തമ്മിൽ പറയുന്നു. ചിരിക്കുന്നു. അവർ ഗൽബിയോടും എന്തോ പറയുന്നു അവളും ചിരിക്കുന്നു.
വീടിന്റെ മുന്നിൽ എത്തിയപ്പോൾ ഇന്ദു എന്നെ നോക്കി. ഞാൻ കണ്ണ് കാണിച്ചു. ഉടനെ ഇന്ദു വാതിലിന്റെ താക്കോൽ അതുവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.
“മോളെ ആതു… മോള് പോയി വേഗം വാതിൽ തുറക്ക്. എന്നിട്ട് എല്ലാവർക്കും കുടിക്കാൻ കുറച്ചു വെള്ളം എടുക്ക്.
”
ഇന്ദു പറഞ്ഞത് കേട്ട ആതു വേഗം താക്കോൽ വാങ്ങി പോയി വാതിൽ തുറന്നു. വാതിൽ തുറന്നു അകത്തേക്ക് കയറിയ ആതു അവിടെ ഒരുക്കി വെച്ചത് കണ്ട് ഞെട്ടി. പിന്നെ എന്നേയും ഗൽബിയേയും ഇന്ദുവിനേയും നോക്കി.
അപ്പോൾ ഞങ്ങൾ എല്ലാവരും കൂടെ പറഞ്ഞു.
‘ഹാപ്പി ബര്ത്ഡേ ഡിയർ ആതു. ഹാപ്പി ബര്ത്ഡേ ആതുമോൾ.’
അത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു. അവൾ ഓടി എന്റെ അടുത്തേക്ക് വന്നു. എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
‘എനിക്ക്അറിയാം. ഇതൊക്കെ കിച്ചു ഏട്ടന്റെയും ഗൽബി ചേച്ചിയുടേയും പരിപാടി ആണെന്ന്. അതിനായിരിക്കും രാവിലെ രണ്ടു പേരും എന്നെ കൂട്ടാതെ പുറത്ത് പോയത് അല്ലെ . അമ്മിയും അമ്മയും നിങ്ങളും ഒക്കെ ഇതിന് കൂട്ട് നിന്നു. അല്ലേ. എന്തായാലും താങ്ക്സ്. എനിക്ക് ആദ്യമായി ഇങ്ങനെ ഒരു പിറന്നാൾ സർപ്രൈസ് തന്നതിന്. ”
അതും പറഞ്ഞു അവൾ അകത്തേക്ക് കയറി. കൂടെ ഞങ്ങൾ എല്ലാവരും. അകത്ത് കയറിയ ഉടനെ ഇന്ദു ഒരു കവർ എടുത്തു ആതുവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.
” ഇത് മോളുടെ വല്യമ്മ മോൾക്ക് പിറന്നാൾ സമ്മാനം തരാൻ വാങ്ങി വെച്ചതാ. അതുകൊണ്ട് മോള് പോയി കുളിച്ചു ഇത് ഉടുത്തിട്ട് വാ. ”
“എന്താ അമ്മേ ഇതിൽ…? ”
ആതു ചോദിച്ചു.
“അത് ഒരു സാരിയാ. നിന്റെ അളവിൽ ഉള്ള ബ്ലൗസും അതിൽ ഉണ്ട്. പോയി വേഗം ഉടുത്തു വാ.”
“അതിന് എനിക്ക് സാരി ഉടുക്കാൻ അറിയില്ല അമ്മേ. അമ്മ വാ. എന്നിട്ട് അമ്മ തന്നെ എന്നെ ഉടുപ്പിച്ചു താ.”
“ഞാൻ ഉടുപ്പിച്ചു തരാം മോള് കുളിച്ചിട്ട് വാ. ” ഫരി പറഞ്ഞു.
“ഞാനും വരുന്നു. എനിക്കും സാരി ഉടുക്കണം. ” ഗൽബി പറഞ്ഞു.
“എന്നാ ഗൽബി ചേച്ചി വേഗം കുളിച്ചു വാ. എന്നിട്ട് ഞാൻ കുളിച്ചോളാം. ” ആതു പറഞ്ഞു.
“അത് വേണ്ട. അപ്പോൾ ഒരുപാട് സമയം പോകും. ഞാൻ അപ്പുറത്തെ മുറിയിൽ കുളിച്ചോളാം. അല്ലെങ്കിൽ മുകളിലത്തെ മുറിയിൽ കുളിച്ചോളാം.”
ആ സമയം ഞാൻ മുകളിലേക്ക് പോയി. അവിടെ കട്ടിലിൽ കിടന്നു.
കുറച്ചു കഴിഞ്ഞു കൈയിൽ വെള്ളവും ആയി ഫരി മുകളിലേക്ക് വന്നു. അവൾ പിണങ്ങിയ പോലെ എന്നോട് പറഞ്ഞു.
” എന്നാലും സാർ എന്നോട് പറഞ്ഞില്ലല്ലോ. അതുവിന്റെ പിറന്നാൾ ആഘോഷിക്കുന്നത്..”
” അത് നമ്മൾ രാവിലെ പറഞ്ഞതല്ലേ. ഗൽബി പറയുന്നത് എന്റെ ഫരിക്കുട്ടിയും കേട്ടതല്ലേ..? ”
” എന്നാലും ഇങ്ങനെയൊക്കെ അലങ്കരിച്ചിട്ട് പിറന്നാൾ ആഘോഷം നടത്തുമെന്ന് ഒന്നും അപ്പോൾ പറഞ്ഞില്ലല്ലോ.”
” അതൊക്കെ എന്റെ ഖൽബിയുടെ തീരുമാനങ്ങളാണ്. ഞാൻ നിന്നു കൊടുക്കുന്നെന്നേയുള്ളൂ. ഇനി ഇതിൽ എന്റെ ഫരിക്കുട്ടി സങ്കടപ്പെടേണ്ട . അടുത്തമാസം എന്റെ ഫരീക്കുട്ടിയുടെ പിറന്നാൾ അല്ലേ.. നമുക്ക്
