“കിച്ചൂന് വേണോ ചായ?”
“വേണ്ട. ” ഞാൻ പറഞ്ഞു.
ഇന്ദു പിന്നെ ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി. അടുക്കളയിൽ എത്തിയതും ഇന്ദു വിളിച്ചു.
“മോളെ ഗൽബി. ഒന്ന് ഇങ്ങ് വന്നേ.”
എല്ലാം പൊളിഞ്ഞു എന്ന് എനിക്ക് ഉറപ്പായി. ഞാൻ ഗൽബിയോട് പറഞ്ഞു.
” സാരമില്ല. നീ ഇന്ദുവിനോട് പറഞൊ. . അവൾക്ക് ഇപ്പോൾ എല്ലാം മനസ്സിലായിക്കാണും. ”
ഗൽബി എന്നെ നോക്കിയിട്ട് അകത്തേക്ക് പോയി. ഞാൻ ആ കേക്ക് ഹാളിലെ മേശയിൽ കൊണ്ട് വെച്ചു.
“എന്താ മോളെ ഇതൊക്കെ.?”
അവിടെ ഊണ് മുറിയിൽ നിരത്തി വെച്ച മിട്ടായിയും മറ്റും കണ്ടപ്പോൾ സംശയിച്ചു നിന്ന ഇന്ദു. ഗൽബിയെ കണ്ട ഉടനെ ചോദിച്ചു.
“അത്. ഇന്ദു ചേച്ചി. ആതു മോളുടെ പിറന്നാൾ ആഘോഷിക്കാൻ. ഞങ്ങൾ രാവിലെ പോയപ്പോൾ വാങ്ങിയതാ. ഇതൊക്കെ കാറിൽ ആയിരുന്നു ഉള്ളത്. ഇതൊക്കെ ഇപ്പോൾ ഇവിടെ എടുത്തു വെച്ചതാ. ”
“ആതു മോളുടെ പിറന്നാൾ ആഘോഷിക്കാനോ… കിച്ചു സമ്മതിച്ചോ.. കിച്ചു ആണോ ഇതൊക്കെ വാങ്ങിയത്. ” ഇന്ദു അത്ഭുതത്തോടെ ചോദിച്ചു.
“ഉം. അതേ. എല്ലാം സാർ വാങ്ങിയതാ. ആതുമോളുടെ പിറന്നാൾ ആഘോഷിക്കാൻ…” ഗൽബി പറഞ്ഞു.
അത് കേട്ട ഉടനെ ഇന്ദു ഓടി എന്റെ അടുത്തേക്ക് ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി. പിന്നെ
എന്നെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു. എന്നിട്ട് പറഞ്ഞു.
“എനിക്ക് സന്തോഷം ആയി. എന്റെ മോൾക്ക് ഇതിലും നല്ലൊരു പിറന്നാൾ ആഘോഷം ഇനി ഉണ്ടാകാനില്ല. എന്റെ കിച്ചു അവളുടെ പിറന്നാൾ ആഘോഷിക്കുന്നു. ഇത് കാണാൻ
എന്റെ ചേച്ചി കൂടെ വേണമായിരുന്നു ഇപ്പോൾ ഇവിടെ. ഇതൊക്കെ കണ്ട് ചേച്ചിക്കും സന്തോഷം ആയേനെ. ഇതൊക്കെ അറിഞ്ഞാൽ എന്റെ മോൾക്ക് ഒരുപാട് സന്തോഷം ആകും. എന്റെ മോൾക്ക് അറിയുമോ ഇത്…?. ”
“ഇല്ല. ഞങ്ങൾ രഹസ്യമായി വെച്ചതാ. ഞങ്ങൾ അമ്മിയോട് പോലും പറഞ്ഞിട്ടില്ല. ഇവിടെ ഒരുക്കാൻ വേണ്ടിയാ ഞങ്ങൾ വേഗം ഇങ്ങോട്ട് വന്നത്. ” അവിടെ വന്ന ഗൽബി പറഞ്ഞു.
ഗൽബി പറയുന്നത് കേട്ട് ഇന്ദു എന്നിൽ നിന്നും നാമ്പത്തോടെ മാറിനിന്നു . അപ്പോൾ ഗൽബി പറഞ്ഞു.
“ഇന്ദു ചേച്ചി എന്തിനാ നാണിക്കുന്നത്. ഇന്ദു ചേച്ചിക്ക് എന്റെ സാറിനെ കെട്ടിപിടിച്ചു നിൽക്കാൻ ഇഷ്ട്ടം ആണെങ്കിൽ നിന്നോ. ഞാൻ കാണുന്നതാണ് ചേച്ചിക്ക് നാണം എങ്കിൽ ഞാൻ കണ്ണ് പൊത്തി നിന്നോളാം. ”
അത് കേട്ട് ഇന്ദു പറഞ്ഞു.
“ച്ചീ. പോടി പെണ്ണേ.. ഞാൻ ആ സമയം ഉണ്ടായ സന്തോഷത്തിൽ അറിയാതെ കിച്ചൂനെ കെട്ടിപിടിച്ചു പോയതാ. അല്ലാതെ
നീ കരുതുംപോലെ ഒന്നും അല്ല.”
“അതിന് ഞാൻ എന്ത് കരുതി എന്നാ. ഞാൻ ഒന്നും കരുതിയില്ല. ഇനി ഞാൻ എന്തെങ്കിലും കരുതിയാലും ഇതൊന്നും ഞാൻ ആരോടും പോയി പറയില്ല. ചേച്ചിക്ക് എന്നെ വിശ്വസിക്കാം. ” ഗൽബി ചിരിയോടെ പറഞ്ഞു..
അത് കേട്ട് ഇന്ദു കൂടുതൽ നാണിച്ചു.
അപ്പോൾ ഗൽബി പറഞ്ഞു.
“അതെ ഇങ്ങനെ നാണിച്ചു നിൽക്കാതെ. വേഗം ഇവിടെയൊക്കെ ഒരുക്കണം. ഇനി ഇപ്പോൾ ചേച്ചി കൂടെ വന്നത് കൊണ്ട് സാറും ചേച്ചിയും കൂടെ ഇതൊക്കെ ഒരുക്ക്. ഞാൻ പോയി കിടക്കട്ടെ. ”
“അയ്യടാ! അങ്ങനെ ഇപ്പോൾ എന്റെ മോള് പോയി കിടക്കേണ്ട. കിച്ചുവും മോളും കൂടെ അല്ലേ ഇതൊക്കെ പ്ലാൻ ചെയ്തത്. അപ്പോൾ നിങ്ങൾ രണ്ടാളും കൂടെ ചെയ്താൽ മതി. ” ഇന്ദു പറഞ്ഞു.
“അങ്ങനെ രണ്ടാളും മാത്രം ചെയ്യുന്നില്ല. ഇനി . നമ്മൾ മൂന്നാളും കൂടെ ചെയ്യും. അല്ലേ സാറേ.. .?” ഗൽബി ചോദിച്ചു.
ഞാൻ വെറുതെ ചിരിച്ചു.
പിന്നെ ഞങ്ങൾ മൂന്നാളും കൂടെ അവിടെ എല്ലാം ഒരുക്കി. കേക്ക് എടുത്തു ഫ്രിഡ്ജിൽ വെച്ചു. പിന്നെ വാതിലും പൂട്ടി വീണ്ടും ഓണ പരിപാടി കാണാൻ പോയി. അപ്പോഴേക്കും ഗൽബിയുടെ പാട്ട് തുടങ്ങാൻ ആയിരുന്നു…
ഗൽബി സ്നേഹത്തെ കുറിച്ചുള്ള പഴയ ഒരു സിനിമയിലെ പാട്ടാണ് പാടിയത്. .
അത് വളരെ മനോഹരമായി പാടി. കേട്ടാൽ ആർക്കും സങ്കടം തോന്നുന്ന പാട്ട്. അത് കേട്ട് എന്റെ കണ്ണും നിറഞ്ഞു.
