ഞാൻ ഫോൺ എടുത്ത ഉടനെ ….
“ഹലോ.. കിച്ചു ഏട്ടാ ഗൽബി ചേച്ചിക്ക് എങ്ങനെ ഉണ്ട്….? ചേച്ചിക്ക് വയറു സുഖം ഇല്ല എന്നാ പറഞ്ഞത്. ”
അങ്ങനെ പറഞ്ഞ ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു.
“ചേച്ചിക്ക് ടോയ്‌ലറ്റിൽ പോകണം എന്ന് പറഞ്ഞിരുന്നു.”
“ഏയ്! അവൾക്ക് കുഴപ്പം ഒന്നും ഇല്ല. എങ്കിലും കുറച്ചു സമയം കിടക്കട്ടെ എന്ന് പറഞ്ഞു. അവിടെ കിടക്കുന്നുണ്ട്. ഞാൻ ഫോൺ അവൾക്ക് കൊടുക്കാം..”
“ഗൽബി. നിനക്കാ ഫോൺ. ” ഞാൻ ഫോൺ ഗൽബിക്ക് നീട്ടികൊണ്ട് കുറച്ചു ഉറക്കെ തന്നെ പറഞ്ഞു.
അതിന് ശേഷം നേരത്തെ വാങ്ങിയ മിട്ടായിയും ലഡുവും ജിലേബിയും മറ്റും എല്ലാം എടുത്തു ഡൈനിങ് ടേബിളിൽ കൊണ്ട് പോയി വെച്ചു പുറത്തേക്ക് ഇറങ്ങി.. ആ സമയം ഗൽബി ആതുവുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.
“എന്തായി ചേച്ചി. റെഡിയായോ… ഞാൻ അങ്ങോട്ട് വരണോ…? ഇവിടെ കുട്ടികളുടെ പാട്ട് മത്സരം തുടങ്ങാൻ പോകുന്നേ ഉള്ളൂ. ”
” ഏയ്. വേണ്ട ആതു. ഞങ്ങൾ കുറച്ചു കഴിഞ്ഞു അങ്ങോട്ട് തന്നെ വരും. ”
“‘എന്നാ ശരി ചേച്ചി കുട്ടികളുടെ പാട്ട് മത്സരം ഇപ്പോൾ തുടങ്ങും. ആ പിന്നെ! അമ്മ അവിടേക്ക് വരുന്നുണ്ട്. അമ്മയ്ക്ക് കുറേ ജോലി ഉണ്ട് പോലും. പിന്നെ ചേച്ചിയെ കാണാത്തത് കൊണ്ട് ചോദിച്ചു. അമ്മി എന്റെ കൂടെ ഉണ്ട്. ”
അത്രയും പറഞ്ഞു ആതു ഫോൺ വെച്ചു.
“സാറേ ഇന്ദു ചേച്ചി ഇങ്ങോട്ട് വരുന്നുണ്ട്. ഇപ്പോൾ എന്തു ചെയ്യും. ഇന്ദു ചേച്ചിക്ക് ഇവിടെ കുറേ പണിയുണ്ട് പോലും. പിന്നെ എന്നെ കാണാത്തത് കൊണ്ട് ചോദിച്ചു. എന്നാ ആതു പറഞ്ഞത്.”
ഗൽബി പുറത്തേക്ക് വന്നിട്ട് എന്നോട് ചോദിച്ചു.
“എന്നിട്ട് അവൾ എന്ത് പറഞ്ഞു. നീ ഇങ്ങ് വന്നെന്ന് ഇന്ദുവിനോട് പറഞ്ഞോ..”
“പറഞ്ഞു കാണില്ലേ..!!? പറയാതിരിക്കുമോ…”
“എന്നാ. ഒരു കാര്യം ചെയ്. എന്റെ സുന്ദരി പോയി കിടന്നൊ. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം. ”
അങ്ങനെ പറഞ്ഞശേഷം ഞാൻ ഫോണും എടുത്ത് മുറ്റത്തേക്ക്
ഇറങ്ങി. ഗൽബി അകത്തേക്കും പോയി.
കഴുകാൻ ഉള്ള തുണിയൊക്കെ നനച്ചിടാം എന്ന് കരുതിയായിരിക്കും ഇന്ദു വരുന്നത്. ഇന്ദു തുണി നനച്ചിടുന്ന സമയം കൊണ്ട് ബാക്കി പണിയൊക്കെ തീർക്കാം. ഞാൻ കരുതി.
നിമിഷനേരത്തിൽ തന്നെ ഇന്ദു അവിടെ എത്തി. അവൾ ഓടിയാണ് വന്നത്. എന്റെ അടുത്ത് എത്തിയ ഉടനെ അവൾ ചോദിച്ചു.
“എന്താ… എന്താ… എന്താ ഗൽബി മോൾക്ക് പറ്റിയത്…? കിച്ചുവും ഗൽബി മോളും വീട്ടിലേക്ക് തിരിച്ചു പോയെന്നും . ഗൽബി മോൾക്ക് വയറിന് സുഖം ഇല്ലെന്നും ആതു പറഞ്ഞല്ലോ.. എന്താ എന്താ ഗൽബി മോൾക്ക് പറ്റിയത്…? ”
“ഏയ്! അവൾക്ക് പ്രശ്നം ഒന്നും ഇല്ല. അവൾ ബാത്‌റൂമിൽ പോകണം എന്ന് പറഞ്ഞു. ഞങ്ങൾ ഇങ്ങോട്ട് വന്നു. അത്രയേ ഉള്ളൂ.. വേറെ പ്രശ്നം ഒന്നും ഇല്ല. ” ഞാൻ പറഞ്ഞു.
“ആണോ…. ആ പെണ്ണ് പറഞ്ഞത് കേട്ട് ഞാൻ ആകെ പേടിച്ചു പോയി. ഞാൻ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഗൽബി മോൾക്ക് എന്തെങ്കിലും പറ്റിയാൽ കിച്ചു എന്നെ…….”
അത്രയും പറഞ്ഞു നിർത്തിയ ശേഷം എന്റെ കണ്ണിൽ തന്നെ നോക്കികൊണ്ട് ഇന്ദു ചോദിച്ചു..
“ആ! അതൊക്കെ പോട്ടെ. എന്നിട്ട് ഗൽബി മോള് എവിടെ…? അവൾ ബാത്‌റൂമിൽ പോയിട്ട് വന്നില്ലേ…?”
“വന്നു. ക്ഷീണം ഉണ്ടെങ്കിൽ ഞാൻ അവളോട് കുറച്ചു സമയം കിടന്നോളാൻ പറഞ്ഞു. ”
“എന്നാ ശരി. ഞാൻ പോയി മോളെ ഒന്ന് കാണട്ടെ. എന്നിട്ട് മോൾക്ക്
എന്തെങ്കിലും വേണമെങ്കിൽ ഉണ്ടാക്കി കൊടുക്കട്ടെ.”
അതും പറഞ്ഞു ഇന്ദു അകത്തേക്ക് പോയി. ഇന്ദു മറ്റൊന്നും നോക്കാതെ ഗൽബി കിടന്ന താഴെ ഉള്ള മുറിയിലേക്കാണ് പോയത്. കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്ന ഗൽബിയുടെ അരയുടെ അടുത്തായി ഇന്ദു കട്ടിലിൽ ഇരുന്നു. ഗൽബിയുടെ കൈ പിടിച്ചിട്ട് ചോദിച്ചു.
