മൈസൂരിലെ മഞ്ഞുള്ള രാത്രി – 1 9

ചോദ്യഭാവത്തിൽ അംബിക എല്ലാവരേയും മാറി മാറി നോക്കി.. നിത്യ, സുരേഷിനെ തോണ്ടുന്നത് അംബിക കണ്ടു..

 

 

“ഉം… എന്താ എല്ലാരും കൂടി… ?..

എന്താ കാര്യം… ?”..

 

 

മധുരമായ ശബ്ദമാണെങ്കിലും പരുക്കൻ മട്ടിൽ അംബിക ചോദിച്ചു..ആരുമൊന്നും മിണ്ടിയില്ല..

 

 

“എന്തേ, ആർക്കുമൊന്നും പറയാനില്ലേ… ?. പിന്നെന്തിനാ എല്ലാരും തള്ളിക്കേറി ഇങ്ങോട്ട് വന്നത്…?”..

 

 

അംബിക ചോദിച്ചു..

 

 

“ അത്… മാഡം… ഈ സുരേഷേട്ടന് എന്തോ പറയാനുണ്ട്… “..

 

 

നിത്യ, സുരേഷിനെ പിടിച്ച് മുന്നിലേക്ക് നിർത്തി..

 

 

“ അയാൾക്ക് പറയാനുള്ളത് അയാൾ പറഞ്ഞോളും… നിത്യയങ്ങോട്ട് മാറി നിൽക്ക്… “..

 

 

നിത്യ ചമ്മിനാറി മാറി നിന്നു..

 

 

“ സുരേഷിനെന്താ പറയാനുള്ളത്…?”..

 

 

അംബിക അയാളേ നോക്കി..നാൽപത്തിരണ്ട് വയസുള്ള അവിവാഹിതനാണ് സുരേഷ്..

 

 

“ അത്… മാഡം… എനിക്കല്ല പറയാനുള്ളത് ഞങ്ങൾക്കെല്ലാം കൂടിയാണ്…”..

 

 

ചെറിയൊരു പരുങ്ങലോടെ സുരേഷ് പറഞ്ഞു..

 

 

“ഓഹോ… എന്താ എല്ലാരും കൂട്ടി യൂനിയൻ ചേർന്ന് പറയാനുള്ളത്… ?.. കേൾക്കട്ടെ… “..

 

 

“ അത്… മാഡം… അടുത്തയാഴ്ച നാല് ദിവസം തുടർച്ചയായി അവധിയല്ലേ… ?.

എല്ലാരും കൂടി ഒരു യാത്ര പോയാലോന്ന് ഒരാലോചന… “..

 

 

“ അതിനെന്താ… പൊയ്ക്കോളൂ… അവധിദിവസം യാത്ര പോകുന്നതിന് മേലുദ്യോഗസ്ഥന്റെ അനുവാദം

വേണ്ട… “…

 

 

“അയ്യോ… അതല്ല മാഡം… ഈ… യാത്രയിൽ… മാഡം കൂടി വരണം…”..

 

 

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് സുരേഷ് ഒരടി പിറകിലേക്ക് നീങ്ങി നിന്നു.. എന്നാൽ അംബികയൊന്ന് പുഞ്ചിരിക്കുയാണ് ചെയ്തത്.. അത് കണ്ട് എല്ലാർക്കും അൽഭുതമായി.. മാഡത്തിന്റെ ഒരു ചിരി കാണുകയെന്നാൽ അപൂർവ്വമായി സംഭവിക്കുന്ന കാര്യമാണ്..

 

 

“ഉം… നിങ്ങളെല്ലാരും പോയിട്ട് വാ..

എന്നെ പ്രതീക്ഷിക്കണ്ട… പിന്നെ, ടൂറ് പോവുന്നതൊക്കെ കൊള്ളാം… അവധി കഴിഞ്ഞ് പിറ്റേന്ന് ജോലിക്ക് വന്നില്ലെങ്കിൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം… “..

 

 

അംബിക ഗൗരവക്കാരിയായ മേലുദ്യോഗസ്ഥയായി..

 

 

“ അതല്ല മാഡം… ഇതൊക്കെ എല്ലാ ഓഫീസിൽ നിന്നും പോകുന്നതാ… നമ്മള് മാത്രേ പോകാത്തതുള്ളൂ…രണ്ട് ദിവസത്തെ കാര്യമല്ലേ മാഡം.. മാഡം കൂടി വരണം…”..

 

 

മറ്റുളളവരുടെ മറവിൽ നിന്ന് തല മാത്രം പുറത്തേക്ക് നീട്ടി അത് പറഞ്ഞത് പ്യൂൺ സുകുമാരനാണ്.. അയാൾക്ക് അമ്പതാണ് പ്രായം… അയാൾ ശരിക്കും അംബികയുടെ ഒരടിമയെപ്പോലെയാണ്.. വിനീത വിധേയൻ.. അംബിക എന്ത് പറഞ്ഞാലും അക്ഷരം പ്രതി അനുസരിക്കും..

 

 

“ ഓഹോ… താനും പോകുന്നുണ്ടോ..?”..

 

 

അംബിക ചോദിച്ചത് കേട്ട് സുകുമാരൻ വേഗം തല പിൻവലിച്ചു..

 

 

“എല്ലാരും ഉണ്ട് മാഡം… എന്നും നമ്മള് വീടും ഓഫീസുമായി കഴിയുകയല്ലേ… ?.

നമുക്കും വേണ്ടേ മാഡം ഒരു സന്തോഷമൊക്കെ…?”..

 

 

മാഡത്തിന്റെ മൂഡ് കുഴപ്പമില്ലെന്ന് തോന്നിയ നിത്യ അൽപം ധൈര്യത്തോടെ പറഞ്ഞു.. മുപ്പതാണ് നിത്യയുടെ പ്രായം.. ദരിദ്ര കുടുംബത്തിൽ ജനിച്ച നിത്യ വളരെ കഷ്ടപ്പെട്ട് പഠിച്ചാണ് ഒരു ജോലി സമ്പാദിച്ചത്.. ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന തീരുമാനത്തിൽ ഉറച്ച് നിന്ന നിത്യ അവിവാഹിതയാണ്.. അവൾക്ക് ജോലി കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടേ ഉള്ളൂ.. ഇപ്പോൾ ഒരു വിവാഹത്തിനായി അവൾ ഒരുങ്ങി നിൽക്കുകയാണ്.. ചില ആലോചനകളൊക്കെ വരുന്നുണ്ട്.. ചില ചുറ്റിക്കളികളൊക്കെ നിത്യക്കുണ്ട്…

 

 

“നിങ്ങള് പോയി സന്തോഷിച്ചോളൂ നിത്യേ… എനിക്ക് വരാൻ കഴിയില്ല… “..

 

 

“അങ്ങിനെ പറയരുത് മാഡം… ഈ ഒരൊറ്റത്തവണ മാഡം വരണം…”..

 

 

വാച്ച്മാൻ വേണുവാണ് അൽപം ഗൗരവത്തോടെ അത് പറഞ്ഞത്.. അയാൾ സ്വതവേ അൽപം ഗൗരവക്കാരനാണ്.. ചിലപ്പോഴൊക്കെ അംബികയുടെ മുഖത്ത് നോക്കിയും അയാൾ കാര്യം പറയും..അത് കൊണ്ട് തന്നെ തന്നേക്കാൾ രണ്ട് വയസിന് മുത്ത വേണുവിനെ അംബികക്ക് വലിയ താൽപര്യമില്ല..

Leave a Reply

Your email address will not be published. Required fields are marked *