മൈസൂരിലെ മഞ്ഞുള്ള രാത്രി – 1 9

 

 

വീണ്ടും യാത്ര തുടർന്നു.. രണ്ട് നിൽപനടിച്ച ലഹരിയിൽ സുകു രണ്ട് പാട്ട് കൂടി പാടി.. പറഞ്ഞത്പോലെത്തന്നെ രണ്ടും വിരഹ ഗാനങ്ങളായിരുന്നു.. പാട്ടും കളിയും ചിരിയുമായി രണ്ട് മണിയോടെ ആ സംഘം മൈസൂരിലെത്തി..

അപ്പോഴേക്കും ഒന്നും മിണ്ടിയില്ലെങ്കിലും അവര് പറയുന്ന തമാശകൾ കേട്ട് ഉള്ളിൽ ചിരിക്കാൻ മാത്രമെങ്കിലും അംബിക മാറി..

 

 

“മാഡം… നമ്മൾ നേരെ താമസ സ്ഥലത്തേക്കാ പോകുന്നത്… അവിടെയെത്തി ഫ്രഷായിട്ട് ആദ്യം ഉച്ച ഭക്ഷണം… പിന്നെ നേരെ ചാമുണ്ഡേശ്വരി ക്ഷേത്രം… അത് കഴിഞ്ഞ് വൃന്ദാവൻ ഗാർഡൻ… അത്രയേ ഇന്ന് പറ്റൂ… ബാക്കിയൊക്കെ നാളെ നോക്കാം…”..

 

 

സുരേഷ് ടൂർ പ്ലാൻ വിശദീകരിച്ചു.. മുസ്തഫ പറഞ്ഞ വഴിയിലൂടെ സുരേഷ് വണ്ടിയോടിച്ചു.. ടൗണിൽ നിന്ന് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് അബ്ബാസിന്റെ വീട്.. മെയിൽ റോട്ടിൽ നിന്നും രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ആ വീട്.. വനപ്രദേശം പോലുള്ള സ്ഥലത്ത് കൂടി ഓടിച്ച് വലിയൊരു ഗേറ്റിന് മുന്നിൽ വണ്ടി വന്ന് നിന്നു..

വണ്ടിയിലിരുന്ന് തന്നെ മുസ്തഫ ഫോണെടുത്ത് അബ്ബാസിന് വിളിച്ചു.. പത്ത് മിനിറ്റിനകം തന്നെ കമ്പിളിക്കുപ്പായവും, തലയിലൊരു മങ്കി തൊപ്പിയും ധരിച്ച വയസായ ഒരു മനുഷ്യൻ വന്നു.. അയാൾ ഗേറ്റിന്റേയും വീടിന്റേയും ചാവി മുസ്തഫാക്ക് കൊടുത്ത് ഒന്നും മിണ്ടാതെ തിരിച്ച് പോയി..

 

 

മുസ്തഫ ഗേറ്റ് തുറന്നു.. സുരേഷ് വണ്ടി അകത്തേക്ക് കയറ്റി.. വീട് അവിടെ നിന്നാൽ കാണില്ല.. ഇടതൂർന്ന തോട്ടമാണ്.. പലവിധ കൃഷികളും അതിലുണ്ട്.. മുസ്തഫ ഗേറ്റടച്ച് പൂട്ടിയപ്പോഴേക്കും സുരേഷ് വണ്ടിയെടുത്ത് ഓടിച്ച് പോയി.. കുറച്ച് ദൂരം ഓടി ഒരു വളവ് തിരിഞ്ഞപ്പോഴാണ് ആ വീട് കണ്ടത്.. അതിന്റെ പോർച്ചിലേക്ക് വണ്ടി കൊണ്ട് ചെന്ന് നിർത്തി എല്ലാവരും ഇറങ്ങി..

 

 

വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അവിടുത്തെ തണുപ്പിന്റെ കാഠിന്യം മനസിലായത്.. കൊടും തണുപ്പ്.. കുന്നിൻ പ്രദേശമായതിനാൽ ശക്തിയായ കാറ്റും.. അംബിക കിടുങ്ങിപ്പോയി.. മുസ്തഫ വേഗം വന്ന് വീടിന്റെ മുൻവാതിൽ തുറന്നു..

 

 

“വരൂ മാഡം… അകത്ത് ഇത്ര തണുപ്പുണ്ടാവില്ല… എല്ലാവരും അകത്തേക്ക് വാ… “..

 

 

ആദ്യം അംബികയും പിന്നാലെ മറ്റുള്ളവരും അകത്ത് കയറി.. മുസ്തഫ വാതിലടച്ച് കുറ്റിയിട്ടു.. അവൻ പറഞ്ഞത് ശരിയാണെന്ന് അംബികക്ക് തോന്നി.. പുറത്തുള്ളത്ര തണുപ്പ് അകത്തില്ല.. അതീ വീടിന്റെ നിർമ്മാണത്തിലുള്ള പ്രത്യേകയാണ്.. ചുവരുകളെല്ലാം മരപ്പലകകൾ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്..

 

 

“മാഡം… ആദ്യം നമുക്കൊന്ന് ഫ്രഷാവാം… എല്ലാർക്കും നല്ല വിശപ്പുണ്ട്…വേഗം ഫ്രഷായി എല്ലാവരും പെട്ടെന്നിറങ്ങണം..

മാഡം ആ മുറിയിലേക്ക് കേറിക്കോ… നിത്യേ… നീ മറ്റേ മുറിയും എടുത്തോ… “..

 

സുരേഷ് പറഞ്ഞതനുസരിച്ച് അംബിക അവളുടെ ബാഗുമെടുത്ത് ആ മുറിയിലേക്ക് പോയി.. നിത്യ മറ്റേ മുറിയിലേക്കും..ആണുങ്ങൾക്ക് പ്രത്യേകിച്ച് മുറിയൊന്നും സെറ്റാക്കിയില്ല.. രണ്ട് മുറികൂടിയുണ്ട്.എവിടെ വേണേലും കിടക്കാം..

 

 

വേണു, സുകുമാരനേയും വിളിച്ച് ഒരു മുറിയിലേക്ക് കയറി.. ചെന്നയുടൻ തന്നെ അരയിൽ നിന്ന് കുപ്പിയെടുത്ത് രണ്ട് ഗ്ലാസിലേക്കൊഴിച്ചു..രണ്ടാളും നീറ്റായിട്ട് അത് ചെലുത്തി.

 

 

“ആഹാ… രണ്ടും കൂടി വീണ്ടും തുടങ്ങിയോ… ?.. ദേ,ഞാനൊരു കാര്യം പറഞ്ഞേക്കാം… കുടിച്ച് അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കിൽ രണ്ടും ഇവിടെ ഇരുന്നാ മതി… “..

 

 

മുറിയിലേക്ക് കയറി വന്ന സുരേഷ് മുന്നറിയിപ്പ് പോലെ പറഞ്ഞു..

 

 

“ അത് മാത്രം പറയരുത് സാറേ… ഞങ്ങള് വന്നത് തന്നെ കള്ള് കുടിക്കാനാ…”..

 

 

ചിറി തുടച്ച് കൊണ്ട് വേണു പറഞ്ഞു..

 

 

“ഉം… മാഡം അറിയാതെ നോക്കിക്കോ…ടൂറ് കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക് ചെല്ലാനുളളതാ…”..

Leave a Reply

Your email address will not be published. Required fields are marked *