മൈസൂരിലെ മഞ്ഞുള്ള രാത്രി – 1 9

 

 

പിന്നിൽ നിന്ന് സുകുമാരന്റെ ദുർബല സ്വരം..

 

 

“സത്യാണോ വേണുവേട്ടാ… ?..

സുകുവേട്ടൻ നിരാശാ കാമുകനാ… ?”..

 

 

മസാലപുരട്ടിയതെന്തും കേൾക്കാൻ ആവേശമുള്ള നിത്യ ചോദിച്ചു..

 

 

“ആണോന്ന്… അതൊരു സംഭവമല്ലേ എന്റെ നിത്യ സാറേ… “..

 

 

വേണുവിനത് പറയാൻ ആവേശമായി.. സുകുമാരൻ പിന്നിൽ നിന്ന് വേണുവിനെ തോണ്ടി അംബികക്ക് നേരെ കണ്ണ് കാണിച്ചു..

 

 

“ പറയാനാണെങ്കിൽ ഒരുപാടുണ്ട്… ഞാനവിടെയെത്തിയിട്ട് വിശദമായി പറഞ്ഞ് തരാം… “..

 

 

പാവത്താനായ സുകുമാരന് പ്രണയമുണ്ടായെന്നറിഞ്ഞ് അംബികക്കും കൗതുകമായി..ആ കഥ കേൾക്കാൻ അവൾക്കും താൽപര്യമുണ്ടായിരുന്നെങ്കിലും അവരുടെ സംസാരത്തിൽ ഇടപെടാതെ അവൾ ബലം പിടിച്ചിരുന്നു..

 

 

ചുരത്തിൽ രണ്ട് മൂന്ന് സ്ഥലത്തൊക്കെ നിർത്തി ഫോട്ടോ എടുത്തിട്ടാണവർ യാത്ര തുടർന്നത്.. മുസ്തഫാന്റെ കയ്യിൽ നല്ലൊരു ക്യാമറയുണ്ട്..നല്ലൊരു ഫോട്ടോഗ്രാഫറും ആണവൻ.. നിത്യ പല പോസിലുള്ള ഫോട്ടോ അവനെക്കൊണ്ട് എടുപ്പിക്കുന്നുണ്ട്.. ഗ്രൂപ്പായിട്ടും കുറേ ഫോട്ടോ എടുത്തു..

 

 

അംബികക്കീ ഫോട്ടോ എടുപ്പൊന്നും വലിയ താൽപര്യമില്ല..എല്ലാരും കൂടി നിർബന്ധിച്ചപ്പോ ഒരു ഗ്രൂപ്പ് ഫോട്ടോക്ക് അവളും നിന്നു.. പക്ഷേ, മുസ്തഫ കള്ളത്തരം കാട്ടി.. നിരന്ന് നിൽക്കുന്ന അഞ്ച് പേരുടെ നടുവിൽ നിൽക്കുന്ന അംബികയുടെ ഫോട്ടോ മാത്രം അവൻ സൂം ചെയ്തെടുത്തു..അവളുടെ മുഴുവൻ സൗന്ദര്യവും, ശരീര വടിവും അവൻ ക്യാമറയിൽ പകർത്തി.. അത് അംബികയെന്നല്ല, മറ്റാരും അറിഞ്ഞില്ല..

 

 

തമിഴ്നാട് ബോർഡറും കടന്ന് നാടുകാണി ചെക്പോസ്റ്റിൽ സുരേഷ് വണ്ടി നിർത്തി..വണ്ടിയുടെ പേപ്പറെല്ലാം കൊണ്ട് അവൻ ഓഫീസിലേക്ക് കയറിപ്പോയി.. ടാക്സി ഇന്നോവയുടെ മുൻ സീറ്റിൽ പ്രൗഢയായൊരു വനിത ഇരിക്കുന്നത് കണ്ട് ചെക്പോസ്റ്റിൽ വലിയ കാല താമസമുണ്ടായില്ല…

 

 

നാടുകാണി കഴിഞ്ഞപ്പോ തണുപ്പ് പിന്നെയും കൂടി.. നാട്ടിലെ പൊള്ളുന്ന ചൂടിൽ നിന്ന് ഈ തണുത്ത അന്തരീക്ഷത്തിലേക്കെത്തിയപ്പോ അംബികക്ക് ശരീരത്തിനും മനസിനും വല്ലാത്ത സുഖം തോന്നി..പുകപോലെ കോടമഞ്ഞ് മൂടിയ വഴിയിലൂടെ സുരേഷ് ആസ്വദിച്ച് വണ്ടിയോടിച്ചു..

 

 

വേണു, പിന്നിലേക്ക് തല ചെരിച്ച് സുകുമാരനോട് ഒരാംഗ്യം കാട്ടി.. അയാൾ പേടിയോടെ മുന്നിലിരിക്കുന്ന അംബികയെ നോക്കി.. അത് കണ്ട് വേണു കണ്ണുരുട്ടി..

 

 

“ സുരേഷ് സാറേ… നമുക്കെന്തേലും ഒന്ന് കുടിക്കണ്ടേ… ?..

പറ്റിയ സ്ഥലത്തൊന്ന് നിർത്ത്…”

 

 

സുരേഷിനെ ഒന്ന് തോണ്ടി വേണു പറഞ്ഞു..ആ ട്യൂൺ കേട്ടപ്പോ തന്നെ സുരേഷിന് കാര്യം മനസിലായി…

 

 

“ ഉം… പറ്റിയ സ്ഥലത്ത് നിർത്താം വേണുവേട്ടാ…”..

 

 

സുരേഷ് കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി പറഞ്ഞു.. പക്ഷേ അയാൾ കണ്ണാടിയിൽ കണ്ടത് തന്നെത്തന്നെ നോക്കിയിരിക്കുന്ന നിത്യയെയാണ്.. രണ്ടാളും പരസ്പരം കണ്ടപ്പോ നിത്യയൊന്ന് കണ്ണടച്ച് കാട്ടി.. സുരേഷ് ചിരിയോടെ ചുണ്ടൊന്ന് കടിച്ച് വിട്ട് മുന്നിലേക്ക് തന്നെ നോക്കി..

 

 

ഗൂഢല്ലൂർ അടുക്കാറായതും ദൂരെ നിന്നേ ബാറിന്റെ ബോർഡ് വേണു കണ്ടു..അയാൾ സുരേഷിനെ തോണ്ടി..

 

 

“സുരേഷ് സാറേ… ദാ, അവിടെ നിർത്തിയാ നമുക്കോരോ ചായ കുടിച്ചിട്ട് പോകാം…”..

 

 

ആ ബാറും കടന്ന് കുറച്ച് മുന്നോട്ട് പോയി ഒരു ചായക്കടയുടെ മുന്നിൽ സുരേഷ് വണ്ടി നിർത്തി..എല്ലാരും ഇറങ്ങി.. അംബിക വണ്ടിയിൽ തന്നെ ഇരുന്നു.. സുരേഷ് എല്ലാർക്കും ചായ പറഞ്ഞു.. വേണു പതിയെ സുകുമാരന്റെ കയ്യും പിടിച്ച് പിന്നിലേക്ക് നടന്നു.. സുരേഷിനെ നോക്കി ഇപ്പ വരാന്ന് ഒരാംഗ്യം കാണിച്ചു.. സുരേഷ് തലയാട്ടി..

 

 

എല്ലാവരും ചായ കുടിച്ച് തീർന്നപ്പോഴേക്കും സുകുമാരനും, വേണുവും തിരിച്ചെത്തി.. നിത്യ വേണുവിനെ നോക്കി എനിക്കെല്ലാം മനസിലായി എന്ന മട്ടിൽ തലയാട്ടി..വേണു അവളെ കണ്ണുരുട്ടിക്കാട്ടി..

Leave a Reply

Your email address will not be published. Required fields are marked *