നിധിയുടെ കാവൽക്കാരൻ – 11 50അടിപൊളി 

​ആ നിമിഷം…

മനസ്സിലുണ്ടായിരുന്ന കള്ളത്തരങ്ങളും, ശരീരം തന്ന ആവേശവും എല്ലാം എങ്ങോ മാഞ്ഞുപോയി.

 

വല്ലാത്തൊരു സമാധാനം…

സുരക്ഷിതബോധം…

 

​മറ്റൊന്നും ചിന്തിക്കാൻ ഞാൻ നിന്നില്ല.

​ഞാൻ എന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു.

മുഖം ആ ചൂടിലേക്ക് ഒന്നുകൂടി പൂഴ്ത്തി, ആ സുഗന്ധം ശ്വസിച്ച് ഞാൻ കണ്ണുകൾ അടച്ചു.

 

​പുറത്തെ ഇരുട്ടിനെയോ, കണ്ട ദുസ്വപ്നത്തെയോ പറ്റി ഓർക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.

ഇപ്പോൾ ഈ നിമിഷം… ഈ ചൂട്… അത് മാത്രം മതി…..

 

കുറച്ചു നിമിഷത്തെ മൗനത്തിന് ശേഷം, എന്റെ കാതുകൾക്ക് തൊട്ടരികിലായി അവളൊന്നു മന്ത്രിച്ചു.

 

​”നിനക്ക്… നിനക്ക് പെട്ടെന്ന് എന്ത് പറ്റിയെന്ന് എനിക്കറിയില്ല…”

 

​അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു. തൊണ്ടയിൽ കരച്ചിൽ കുരുങ്ങിയത് പോലെ…

 

​”പക്ഷേ… ഒരു കാര്യം നീ എന്നോട് സത്യം ചെയ്യണം. ഈ ജീവിതത്തിൽ ഇനി എന്താണെങ്കിലും… അത് എന്നോടും ആമിയോടും പറയാതെ നീ ഒന്നും ചെയ്യരുത്…”

 

​അവൾ ഒന്ന് നിർത്തി, ശ്വാസം വിലങ്ങുന്നത് പോലെ എന്നെ ഒന്നുകൂടി അവളിലേക്ക് അമർത്തിപ്പിടിച്ചു.

 

​”എല്ലാ തവണയും പോലെ… ഈ പ്രാവശ്യവും ഞങ്ങളെ ഒറ്റക്കാക്കി നീ പോവരുത്… അത് സഹിക്കാനുള്ള ശേഷി ഇനി എനിക്കില്ല…”

 

​ആ വാക്കുകളിൽ നിറഞ്ഞത് വെറും സ്നേഹമായിരുന്നില്ല, മറിച്ച് എന്നെ നഷ്ടപ്പെടുമോ എന്നുള്ള വലിയൊരു പേടിയായിരുന്നു.

 

​എന്റെ നെഞ്ചിൽ വലിയൊരു ഭാരം വന്നതുപോലെ എനിക്ക് തോന്നി. എന്തോ മറുപടി പറയണമെന്നുണ്ടായിരുന്നു, പക്ഷേ വാക്കുകൾ പുറത്തേക്ക് വന്നില്ല. പകരം മറുപടിയെന്നോണം ഞാൻ അവളെ കൂടുതൽ മുറുകെ പുണർന്നു.

 

ആ സുഖത്തിൽ എന്റെ കണ്ണുകൾ എപ്പോഴോ അടഞ്ഞിരുന്നു…

 

എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല…

​കണ്ണുതുറക്കുമ്പോൾ ജനലിലൂടെ സൂര്യപ്രകാശം മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.

 

പുറത്ത് കിളികളുടെ ശബ്ദം കേൾക്കാം.

 

നേരം നന്നായി വെളുത്തിരിക്കുന്നു.

 

​കണ്ണിന് മുകളിലെ ഭാരം കാരണം എഴുന്നേൽക്കാൻ മടി തോന്നി. ഞാൻ മെല്ലെ തല ചെരിച്ചു നോക്കി.

​നിധി ഇപ്പോഴും നല്ല ഉറക്കത്തിലാണ്.

 

ഒരു പക്ഷേ എന്നെക്കാളും ക്ഷീണം അവൾക്കുണ്ടോ എന്ന് പോലും ഒരു നിമിഷം ഞാൻ ചിന്തിച്ചു…

അവളൊരു കൊച്ചു കുട്ടിയെപ്പോലെ ചുരുണ്ടുകൂടി കിടക്കുകയാണ്. അലസമായി കിടക്കുന്ന മുടിയിഴകൾ അവളുടെ മുഖത്ത് വീണു കിടപ്പുണ്ട്.

 

​ആ കിടപ്പ് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്…

 

​പെട്ടെന്നാണ് എന്റെ കൈ ഇരിക്കുന്ന പൊസിഷൻ ഞാൻ ശ്രദ്ധിച്ചത്.

 

​അറിയാതെ എപ്പോഴോ എന്റെ കൈ അവളുടെ ടീ-ഷർട്ടിനുള്ളിലേക്ക് വഴുതി കയറിയിരിക്കുന്നു!

 

​നേരിട്ട് അവളുടെ വെളുത്ത വയറിലെ മൃദുവായ ചർമ്മത്തിലാണ് എന്റെ വിരലുകൾ സ്പർശിച്ചിരിക്കുന്നത്. ടീ-ഷർട്ടിന്റെ തടസ്സമില്ലാതെ, ആ ഉടലിന്റെ ചൂട് എന്റെ ഉള്ളംകൈയിലേക്ക് പകരുന്നത് ഞാൻ അറിഞ്ഞു.

 

​ആ സ്പർശനം നൽകിയ സുഖം… അതൊരു വല്ലാത്ത ലഹരിയായിരുന്നു.

​കൈ പിൻവലിക്കുന്നതിന് പകരം, ഒരു കൗതുകം തോന്നി ഞാൻ ആ കൈ പതുക്കെ മുകളിലേക്ക് നീക്കി. വെണ്ണക്കല്ല് പോലെ മിനുസമുള്ള അവളുടെ വയറിലൂടെയും, ഇടുപ്പിലൂടെയും ഞാൻ വിരലുകൾ ഓടിച്ചു.

 

​എന്റെ വിരലുകൾ അല്പം കൂടി മുകളിലേക്ക് നീങ്ങിയതും, അവളൊന്നു ഇളകി.

​പതുക്കെ അവൾ കണ്ണ് തുറന്നു.

​ഉറക്കം വിട്ടുമാറാത്ത ആ കണ്ണുകൾ എന്നെ കണ്ടതും ഒന്ന് വിടർന്നു. എന്റെ കൈ ഇപ്പോഴും അവളുടെ ടീ-ഷർട്ടിനുള്ളിൽ തന്നെയാണെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ടാവണം.

 

​ഇനി രാവിലെ തന്നെ വഴക്ക് കേൾക്കേണ്ടി വരുമോ എന്ന് ഞാൻ പേടിച്ചു.

 

​പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവൾ എന്നെ നോക്കി അതിമനോഹരമായി ഒന്ന് പുഞ്ചിരിക്കുകയാണ് ചെയ്തത്..

 

​ആ പുഞ്ചിരിയിൽ ഇന്നലത്തെ സങ്കടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല… വെറും പ്രണയം മാത്രം.

2 Comments

Add a Comment
  1. Hello Mr. Author.
    Ithu nirthalle. Ithinu vendi mathramanu ippol site il varunnathu thanne. Dairyamayi munnottu pokuka. All the very best.

  2. വായനക്കാരൻ

    Continue bro njn aake vaayikunnath ee storybmathrm aanu

Leave a Reply

Your email address will not be published. Required fields are marked *