നിധിയുടെ കാവൽക്കാരൻ – 11 50അടിപൊളി 

​അതുകൊണ്ട് തന്നെ ആ ധൈര്യത്തിൽ ഞാൻ വെള്ളത്തിനടിയിലൂടെ എന്റെ കൈ നീട്ടി അവളുടെ ഇടുപ്പിൽ പിടിച്ചു.

 

​വെള്ളത്തിന്റെ തണുപ്പിനിടയിലും അവിടെ വല്ലാത്തൊരു ചൂട്…

​അവൾ എതിർത്തില്ല. പകരം വെള്ളത്തിനടിയിൽ വെച്ച് എന്റെ കൈകളിൽ വിരലുകൾ കോർത്തുപിടിച്ചു.

 

​”തണുക്കുന്നുണ്ടോ…?”

 

​ഞാൻ പതിയേ ചോദിച്ചു.

 

​”മ്മ്… ഇത്തിരി…”

 

​അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു.

 

​ആ വിറയൽ മാറ്റാൻ എന്നവണ്ണം ഞാൻ അവളെ എന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ചു നിർത്തി.

 

​പുഴയിലെ ഒഴുകുന്ന വെള്ളത്തേക്കാൾ വേഗത്തിൽ എന്റെ ഹൃദയം മിടിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നിരിക്കണം.

 

​ഈ പുഴയും, മലയും, ആ ഗുഹയും എല്ലാം സാക്ഷി…

​ഇപ്പോൾ ഈ നിമിഷം, ഇവൾ എന്റേത് മാത്രമാണ്…

​പെട്ടെന്നാണ് സച്ചിന്റെ വിളി വന്നത്.

 

നായിന്റെമോൻ…. 😐

 

​”എടാ… അവിടെ നിന്ന് താളം കളിക്കാതെ ഇങ്ങോട്ട് വാ… ഇവിടെ നല്ല ഒഴുക്കുണ്ട്…”

 

​അവൻ വിളിച്ചു കൂവിയതും നിധി പെട്ടെന്ന് എന്റെ കൈ വിടുവിച്ചു.

​എന്നെ നോക്കി കള്ളച്ചിരിയോടെ ഒന്ന് കണ്ണുറുക്കി കാണിച്ച് അവൾ സച്ചിന്റെയും രാഹുലിന്റെയും അടുത്തേക്ക് നീന്തി…

 

ഒഴുക്കുണ്ടെങ്കിൽ മൈരൻ പിന്നെന്തിനാ അങ്ങോട്ട് വിളിക്കുന്നേ… 😐

 

​കയ്യിൽ നിന്നും വഴുതിപ്പോയ ആ മീനിനെ നോക്കി, ഒരു നെടുവീർപ്പോടെ ഞാനും അവരുടെ പിന്നാലെ നീന്തി…

 

സച്ചിന്റെ അടുത്തേക്ക് എത്തിയതും, അവൻ കൈക്കുമ്പിളിൽ വെള്ളമെടുത്ത് എന്റെ മുഖത്തേക്ക് ശക്തിയായി തെറിപ്പിച്ചു.

 

​”ഇന്നാ പിടിച്ചോ…”

 

​കണ്ണ് തുറക്കാൻ സമ്മതിക്കാത്ത പോലെ വെള്ളം മുഖത്തടിച്ചപ്പോൾ ഞാനൊന്ന് പതറി.

 

​അതൊരു തുടക്കമായിരുന്നു… പിന്നെ അങ്ങോട്ട് ഒരു യുദ്ധം തന്നെയായിരുന്നു.

​നിധിയിലെ ഗൗരവക്കാരി ഒക്കെ മാറി, കൊച്ചു കുട്ടികളെപ്പോലെ അവൾ തുള്ളിച്ചാടാൻ തുടങ്ങി.

 

അവളുടെ ചിരിയും ബഹളവും ആ പുഴക്കരയിൽ മുഴങ്ങി കേട്ടു.

​എന്റെയും സച്ചിന്റെയും രാഹുലിന്റെയും ലക്ഷ്യം അവളായിരുന്നു. മൂന്നുപേരും കൂടി അവളെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങി.

 

​”അയ്യോ… നിർത്തട പട്ടികളെ…”

 

​ചിരിച്ചുകൊണ്ട് വെള്ളം തടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ വിളിച്ചു കൂവുന്നുണ്ടായിരുന്നു.

 

​തിരിച്ച് അവളും വെറുതെ നിന്നില്ല.

 

ഇരുകൈകളും കൊണ്ട് വെള്ളം കോരിയെടുത്ത് അവളും ഞങ്ങളെ തിരിച്ചടിച്ചു.

​വെള്ളത്തുള്ളികൾക്കിടയിലൂടെ അവളുടെ ആ കളിചിരികൾ കാണാൻ തന്നെ എന്തൊരു അഴകാണ്. സൂര്യപ്രകാശം തട്ടി തിളങ്ങുന്ന വെള്ളത്തുള്ളികൾ അവളുടെ മുഖത്തും മുടിയിലും പറ്റിപ്പിടിച്ചിരിക്കുന്നു. ഓരോ തവണ വെള്ളം തെറിപ്പിക്കുമ്പോഴും അവളുടെ വിടർന്ന കണ്ണുകൾ കൂടുതൽ തിളങ്ങുന്നതുപോലെ എനിക്ക് തോന്നി.

 

​ഇടയ്ക്ക് സച്ചിൻ രാഹുലിനെ പിന്നിലൂടെ ചെന്ന് വലിച്ച് വെള്ളത്തിൽ മുക്കാൻ നോക്കുന്നു…

 

​”എടാ വിടെടാ… ശ്വാസം മുട്ടുന്നു…”

 

​രാഹുൽ പിടയ്ക്കുമ്പോൾ സച്ചിൻ ആവേശത്തോടെ അവനെ വീണ്ടും വെള്ളത്തിലേക്ക് താഴ്ത്തുന്നു.

 

​ഇവരുടെ ഈ കോപ്രായങ്ങൾക്കിടയിൽ, ഞാൻ പതുക്കെ നിധിയെ ലക്ഷ്യം വെച്ചു നീങ്ങി.

 

​എന്നെ കണ്ടതും അവൾ തിരിഞ്ഞു നീന്താൻ ശ്രമിച്ചു.

 

നടക്കൂല മോളേ…. 😏

 

​ഞാൻ പിന്നാലെ ചെന്നു. വെള്ളത്തിലൂടെയുള്ള ഓട്ടം അത്ര എളുപ്പമായിരുന്നില്ല.

 

​അവൾ വഴുതി മാറാൻ നോക്കിയെങ്കിലും, വെള്ളത്തിനടിയിലൂടെ നീന്തി ഞാൻ അവളുടെ കാലിൽ പിടിച്ച് വലിച്ചു.

 

​”അമ്മേ…”

 

​ബാലൻസ് തെറ്റി അവൾ പിന്നിലേക്ക് മറിഞ്ഞു. വീണത് കൃത്യം എന്റെ കൈകളിലേക്കാണ്.

 

​വെള്ളത്തിന്റെ ഒഴുക്കിനൊപ്പം അവൾ എന്റെ നെഞ്ചോട് ചേർന്നു നിന്നു.

 

നനഞ്ഞൊട്ടിയ അവളുടെ ശരീരം എന്റെ ദേഹത്ത് അമർന്നപ്പോൾ, ചുറ്റുമുള്ള തണുപ്പിലും എനിക്കൊരു വല്ലാത്ത ചൂട് അനുഭവപ്പെട്ടു.

 

​അവൾ മുഖം ഉയർത്തി എന്നെ നോക്കി. വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന ആ മുഖം… നനഞ്ഞ കൺപീലികൾ… വിറയ്ക്കുന്ന ചുവന്ന ചുണ്ടുകൾ…

2 Comments

Add a Comment
  1. Hello Mr. Author.
    Ithu nirthalle. Ithinu vendi mathramanu ippol site il varunnathu thanne. Dairyamayi munnottu pokuka. All the very best.

  2. വായനക്കാരൻ

    Continue bro njn aake vaayikunnath ee storybmathrm aanu

Leave a Reply

Your email address will not be published. Required fields are marked *