ശരീരത്തിന്റെ ബാലൻസ് തെറ്റി ഞാൻ മുന്നോട്ട് വീഴുകയാണ്…
ബോധം മറയുന്നതിനിടയിൽ, എന്റെ ശരീരം നിലത്ത് തട്ടി വീഴുന്നത് ഞാൻ അറിഞ്ഞു.
പക്ഷേ… തറയിൽ വീണതിന്റെ വേദന എനിക്ക് അനുഭവപ്പെട്ടില്ല.
മറിച്ച്, വല്ലാത്തൊരു തണുപ്പാണ് എന്നെ പൊതിഞ്ഞത്.
ശ്വാസം മുട്ടുന്ന ആ തണുപ്പ്…
കണ്ണ് തുറക്കാൻ ശ്രമിച്ചപ്പോൾ ചുറ്റും കനത്ത ഇരുട്ട് മാത്രം.
ഇല്ല… അത് വെറും ഇരുട്ടല്ല.
ഞാൻ വെള്ളത്തിനടിയിലാണ്!
പെട്ടെന്നാണ് തിരിച്ചറിവ് എനിക്കുണ്ടായി…
ഇതൊരു സ്വപ്നമാണ്. കാരണം ഇതിനുമുന്പും എനിക്ക് ഇതുപോലൊരു അവസ്ഥ വന്നിട്ടുണ്ട് അതും ക്ലാസ്സിൽ ഇരിക്കുമ്പോൾ…
ഓരോരോ മൈര് അവസ്ഥ…. 😐
ഞാൻ മുന്നോട്ട് നോക്കി.
പ്രതീക്ഷിച്ചത് പോലേ ആ കവാടം തെളിഞ്ഞു കാണാം…
ഞാൻ അതിനടുത്തേക്ക് നീന്താൻ ശ്രമിച്ചു…
വെറുതേ ഒരു ശ്രമം നടത്തിയതാണെങ്കിലും സത്യമെന്നത് പോലേ എന്റെ ശരീരം അനങ്ങി..
ഒരു നിമിഷം ഇതെല്ലാം യാഥാർഥ്യമാണോ എന്ന ചിന്തപോലും എന്നേ വന്ന് പൊതിഞ്ഞു…
കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ഞാൻ അതിനടുത്തേക്ക് നീന്തി…
പെട്ടെന്നാണ് വെള്ളത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു അനക്കം എന്റെ ശ്രദ്ധയിൽ പെട്ടത്…
ഇതിനുമുന്പും ഞാൻ അത് ശ്രദ്ധിച്ചതാണ്. പക്ഷേ അന്നത്ര കഴപ്പ് ഇല്ലാത്തതിനാൽ അതെന്തായിരിക്കും എന്നറിയാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നില്ല.
എന്നാൽ ഇത്തവണ, കവാടത്തിന് അടുത്തേക്ക് പോകാനുള്ള ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച്, ആ നിഴലിനെ തേടി ഞാൻ താഴേക്ക് നീന്തി. ആഴങ്ങളിലേക്ക് പോകുംതോറും ഇരുട്ടും തണുപ്പും അരിച്ചുകയറുന്നത് ഞാനറിഞ്ഞു…
ഒടുവിൽ എന്റെ കാലുകൾ തറയിൽ സ്പർശിച്ചു.
വെള്ളത്തിനടിയിൽ ആണെങ്കിലും കരയിൽ നടക്കുന്നത് പോലെ എനിക്ക് അവിടെ നടക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
ചുറ്റും ഒന്നും കാണാൻ വയ്യ… എങ്കിലും കൈകൾ നീട്ടി ഞാൻ മുന്നോട്ട് നടന്നു.
പെട്ടെന്നാണ് എന്റെ കാൽപ്പാദം വിചിത്രമായ എന്തിലോ പോയി തട്ടിയത്.
ഒരു നിമിഷം ഞാൻ നിന്നു.
കല്ലല്ല… പാറയുമല്ല…
ഒരുമാതിരി വഴുവഴുപ്പുള്ള, എന്നാൽ നല്ല ബലമുള്ള എന്തോ ഒന്ന്.
ചവിട്ടിയപ്പോൾ അത് പഞ്ഞി പോലെ താഴുന്നില്ല, മറിച്ച് ഒരു മാംസളമായ പ്രതലത്തിൽ തട്ടിയത് പോലൊരു ഫീൽ.
”യേ ക്യാ മൈര്…? 🤔”
എന്താണെന്നറിയാനുള്ള ആകാംക്ഷ കാരണം ആ ഇരുട്ടിലും ഞാൻ സാവധാനം മുട്ടുകുത്തി ഇരുന്നു. കണ്ണിന് വെളിച്ചം കുറവായതുകൊണ്ട് കൈകൾ കൊണ്ട് പരതി നോക്കി.
വിറയ്ക്കുന്ന കൈകളോടെ ഞാൻ ആ വസ്തുവിൽ തൊട്ടു.
തണുത്തുറഞ്ഞ, മിനുസമുള്ള ഒരു പ്രതലം.
എന്റെ സ്പർശനം ഏറ്റതും, നിർജീവമെന്ന് കരുതിയ ആ വസ്തുവൊന്നു ഇളകി!
ഞാൻ ഞെട്ടിപ്പോയി കൈ പിൻവലിച്ചു.
പക്ഷേ, ആ നിമിഷം കൊണ്ട് തന്നെ എനിക്ക് ഒരു കാര്യം വ്യക്തമായി.
ഞാൻ തൊട്ടിരിക്കുന്നത് ചെറിയൊരു സാധനത്തെ ഒന്നുമല്ല. എന്റെ ഇരു കൈകൾക്കും അളക്കാൻ കഴിയാത്തത്ര വണ്ണമുണ്ട് അതിന്.
എന്റെ ഹൃദയമിടിപ്പ് ചെവിക്കുള്ളിൽ മുഴങ്ങാൻ തുടങ്ങി.
പെട്ടെന്നാണ് ആ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് രണ്ട് ചുവന്ന വെളിച്ചം ഉയർന്നു പൊങ്ങിയത്.
ഞാൻ തല ഉയർത്തി നോക്കി.
അത് വെളിച്ചമായിരുന്നില്ല… കണ്ണുകളായിരുന്നു!
രക്തവർണ്ണമുള്ള, തീഗോളം പോലെയുള്ള രണ്ട് കണ്ണുകൾ…
എന്റെ മുന്നിൽ കിടന്ന ആ കൂറ്റൻ രൂപം മെല്ലെ തല ഉയർത്തുകയാണ്. എന്നേക്കാൾ ഉയരത്തിൽ അത് പത്തി വിടർത്തുന്നത് പോലെ എനിക്ക് തോന്നി.
ആ ചുവന്ന കണ്ണുകളിലെ കൃഷ്ണമണിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. സാധാരണ മൃഗങ്ങളെപ്പോലെയല്ല…
നെടുകെ പിളർന്ന, കറുത്ത പാടുകൾ…
അതൊരു പാമ്പിന്റെ കണ്ണുകൾ ആയിരുന്നു!
പക്ഷേ ഇത്രയും വലിപ്പമുള്ള ഒരു പാമ്പ്… അതും ഈ വെള്ളത്തിനടിയിൽ…
അതിന്റെ നിശ്വാസം വെള്ളത്തിൽ കുമിളകളായി എന്റെ മുഖത്ത് വന്ന് തറയ്ക്കുന്നുണ്ട്.

Hello Mr. Author.
Ithu nirthalle. Ithinu vendi mathramanu ippol site il varunnathu thanne. Dairyamayi munnottu pokuka. All the very best.
Continue bro njn aake vaayikunnath ee storybmathrm aanu