പിന്നേ എണീക്കുന്നത് രാത്രിയാണ്….
ഫോൺ ഡിസ്പ്ലേ പൊട്ടിയത് കാരണം ആരൊക്കെ വിളിച്ചു എന്നറിയാൻ കഴിഞ്ഞില്ല… പക്ഷേ ആരൊക്കെയോ വിളിച്ചിരുന്നു…
ആ ദിവസം വലിയ കാര്യങ്ങൾ ഒന്നുമില്ലാതെ പെട്ടെന്ന് കഴിഞ്ഞു പിറ്റേദിവസം രാവിലെ എണീച്ചപ്പോൾ ഞാൻ ആദ്യം നോക്കിയത് വയറിലെ മുറിവായിരുന്നു.
പതിയെ കെട്ടഴിച്ചു ഇലയുടെ വേസ്റ്റ് മാറ്റി. മുറി പൂർണമായും ഉണങ്ങിയിട്ടുണ്ടായിരുന്നില്ലെങ്കിലും ഒന്ന് ഭേദമായത് പോലെ തോന്നി എനിക്ക്…
അവൾ തന്ന ഇല പൂർണമായും കഴിഞ്ഞതിനാൽ ഇനിയെന്ത് വെച്ച് കെട്ടും എന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു തിരികെ ആ കാട്ടിലേലേക്ക് പോയി ചെടി പറിക്കാം എന്ന് വിചാരിച്ചാൽ അതിനെന്റെ പട്ടി പോകും….😏
ഉണങ്ങിയ ചമ്മന്തി പോലുള്ള ഇലയുടെ വേസ്റ്റ് ഞാൻ നനച്ചു വയറിൽ വീണ്ടും കെട്ടിവെച്ചു…..
ആ ദിവസവും കോളേജിലേക്ക് പോവാതേ ഞാൻ റെസ്റ്റ് എടുത്തു….
പിറ്റേ ദിവസം ഡ്രസ്സ് മാറി കോളേജിലേക്ക് പോവാൻ റെഡിയായി താഴോട്ട് ചെന്നപ്പോഴാണ് സച്ചിനെയും രാഹുലിനെയും നിധിയെയും ഞാൻ കണ്ടത്
അവരുടെ വേഷം കണ്ടിട്ട് ഇന്ന് കോളേജിലേക്ക് പോകുന്നില്ല എന്ന് തോന്നുന്നു. കാരണം എല്ലാരും ജേഴ്സിയും ട്രാക്ക്സ്യൂട്ടുമാണ് ധരിച്ചിരിക്കുന്നത് നിധിയുടെ കൈയിലാണെങ്കിൽ ഒരു ബാറ്റും കാണാം
“നിങ്ങളൊന്നും കോളേജിലേക്കില്ലേ….? ”
ഞാൻ സച്ചിനോടും രാഹുലിനോടുമായി ചോദിച്ചു
“ഏയ് ഇന്നില്ല…. ഇന്നാണ് ചന്ദ്രോദയവുമായുള്ള ക്രിക്കറ്റ് മാച്ച്… ”
“ഏഹ് എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ….?”
“നിനക്ക് വയ്യാത്ത കാരണം ഇവാളാ പറഞ്ഞേ നിന്നേ വിളിക്കേണ്ട എന്ന്..”
സച്ചിൻ നിധിയേ നോക്കി പറഞ്ഞു…..
അവന്റെ വായിൽ നിന്നും അത് കേട്ടപ്പോൾ എനിക്ക് അവളോട് ആയിരുന്നില്ല ദേഷ്യം വന്നത്. അവളുടെ വാക്കും കേട്ട് എന്നേ വിളിക്കാതിരുന്നതിൽ അവന്മാരോടായിരുന്നു…
“നിന്റെ മുറിയൊക്കേ മാറിയോ…?”
സച്ചിൻ എന്നോട് ചോദിച്ചു…
മൊത്തത്തിൽ പൊളിഞ്ഞു കയറി ഇരിക്കുന്ന ആ ചോദ്യം എന്റെ ദേഷ്യത്തേ വർദ്ധിപ്പിച്ചു…
“മുറിയല്ല മൈരേ പറി…”
ഞാൻ അവന്റെ കയ്യിൽ നിന്നും ബൈക്കിന്റെ കീ തട്ടിപ്പറിച്ച് വാങ്ങി പുറത്തേക്ക് നടന്നു…
“ഡാ ദേവാ…നിക്കടാ…ഐ കാൻ എക്സ്പ്ലെയിൻ…. ”
മുംബൈ പോലീസിൽ പൃഥ്വിരാജ് ജയസൂര്യയോട് പറയുന്നതുപോലെ അവൻ എന്നോട് പറഞ്ഞു…
“നിന്റെ അച്ഛന്റെടുത്ത് പോയി എക്സ്പ്ലെയിൻ ചെയ്ത് കൊടുത്താൽ മതി… ”
അതും പറഞ്ഞ ശേഷം ഞാൻ ബൈക്ക് എടുത്ത് കോളേജിലേക്ക് വിട്ടു…
എന്തോ അവന്മാർ എന്നെ വിളിക്കാത്തത് എനിക്ക് നന്നായി കൊണ്ടു…കോളേജിലേക്ക് പോകുമ്പോഴും മനസ്സ് നിറയെ ആ കാര്യമാണ് എന്തുണ്ടായാലും അവർ ആദ്യം വിളിക്കുക എന്നെയാണ് പക്ഷേ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ….. 😒
മതി ഇനി അവന്മാരായിട്ട് കമ്പനിയില്ല…😤😤
കോളേജിന്റെ ഗേറ്റ് കഴിഞ്ഞതും തിരിച്ചു പോവണോ എന്ന ചിന്ത മനസ്സിൽ വന്നു… കാരണം ക്ലാസ്സിൽ ആണെങ്കിൽ ക്രിക്കറ്റ് മാച്ച് ഉള്ളതുകാരണം ആമിയും ഉണ്ടാവില്ല റോസും ഉണ്ടാവില്ല…
അവസാനം ഉള്ളിലേക്ക് തന്നെ പോവാൻ തീരുമാനിച്ചു വെറുതെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ ക്ലാസിലുള്ള വേറെ ഏതെങ്കിലും കൊച്ചിനെ വായിനോക്കിയിരിക്കുന്നത്… പോരാത്തതിന് ഐഷുമിസ്സിന്റെ രണ്ട് ഹവറും ഇന്നുണ്ട്…..
ക്ലാസ്‌റൂമിന്റെ വാതിൽ തള്ളി അകത്ത് കയറുമ്പോൾ, എന്റെ മനസ്സ് ശൂന്യമായിരുന്നു…മുഖത്ത് ഒരു മൃദുവായ കാറ്റ്വീശി കടന്നുപോയതുപോലെ എന്റെ മനസ്സൊന്ന് ശാന്തമായി.
അപ്പോഴാണ് അവൻ അവളെ കണ്ടത്.
ജനലിന്റെ വെളിച്ചം നേരെ അവളുടെ മുഖത്ത് വീണു…
അവളുടെ തട്ടം കാറ്റിൽ ഒന്ന് ചലിച്ച് മിന്നി.
അവൾ പുസ്തകത്തിൽ എന്തോ വായിക്കുകയായിരുന്നു—കണ്ണുകൾ താഴേയ്ക്ക്, ചെറിയ ഒരു ചിരി അധരങ്ങളിൽ.
അവൾ തല ഉയർത്തി നോക്കി.
