രാവിലത്തേ അലാറമായ ബാലു അങ്കിളിന്റെയും ശിങ്കിടികളുടെയും ശബ്ദം കേട്ടാണ് പതിവുപോലെ ഇന്നും ഞാൻ കണ്ണുകൾ തുറന്നത്….
അസാധാരണമായ കിടത്തത്തിന്റെ സുഖവും… ഫാനിന്റെ ശബ്ദവും…അതോടൊപ്പം മൃദുവായ പൂവിന്റെ സുഗന്ധവും എന്നേ ചുറ്റുമൊന്ന് വീക്ഷിക്കാൻ നിർബന്ധിതനാക്കി….
“ഇതെന്തിന്റെ മണം?” ഞാൻ കിടന്ന കിടപ്പിൽ പെട്ടെന്നെഴുന്നേറ്റ് ചുറ്റുമൊന്ന് നോക്കി….
കണ്ണുകൾ ആദ്യം പതിഞ്ഞത് ചുമരിലുള്ള നിധിയുടെ ഫോട്ടോയിലേക്കാണ്…
ഒരു നിമിഷം ഞാൻ സ്തംബ്ച്ചിരുന്നു…
ശേഷം ഇന്നലേ നടന്ന ഓരോ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി….
എല്ലാം ഓർത്തെടുത്തതിനു ശേഷം ഞാൻ എന്റെ വയറിലേക്കൊന്ന് നോക്കി…
നഖം തട്ടിയ ഭാഗത്ത് മുറിവ് കെട്ടിവച്ചത് കാണാം….
പക്ഷേ എന്നേ ഞെട്ടിച്ചത് അതൊന്നുമല്ലായിരുന്നു….
ബെഡിൽ ഞാൻ അർദ്ധനഗ്നനായാണ് കിടക്കുന്നത്….
നിധിയാണോ എന്റെ ടി ഷർട്ട് ഒക്കെ ഊരിമാറ്റിയതും മുറിവ് കെട്ടി തന്നതും….അവൾ ഇനി വേറേ എന്തെങ്കിലും ഊരി മാറ്റിയോ..🤔
ഞാൻ വേഗം ഷഡ്ഢിയുണ്ടോ എന്ന് പരിശോധിച്ചു…ഹോ ഭാഗ്യത്തിന് അതുണ്ട്..
ഞാൻ വീണ്ടും ചുറ്റുമൊന്ന് കണ്ണോടിച്ചു…
അപ്പോഴാണ് ബെഡിൽ ചാരിയ ഒരു തല ഞാൻ കാണുന്നത്….
ഞാൻ മെല്ലേ ഒന്ന് എത്തി നോക്കി….
നിധി നിലത്തിരുന്ന് ബെഡിൽ ചാരി നല്ല ഉറക്കമാണ്….
അവളുടെ അടുത്തേക്ക് കൂടുതൽ മുഖം അടുപ്പിച്ചപ്പോൾ വീണ്ടും ആ സുഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചു കയറി…
കണ്ടിട്ട് കുളിച്ചത് പോലെയൊന്നുമില്ലല്ലോ… ഇനി ഇത് ഇവളുടെ ശരീരത്തിന്റെ തന്നേ ഗന്ധമായിരിക്കുമോ….
ഓരോ മനുഷ്യനും ഓരോ ഗാന്ധമായിരിക്കുമുണ്ടാവുക എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്… അങ്ങനെയാണെങ്കിൽ ഇവളുടെ മറ്റു പല ശരീര ഭാഗങ്ങൾക്ക് എന്ത് നല്ല മണമുണ്ടായിരിക്കും…ഞാൻ വെറുതേ ഒന്ന് ആലോചിച്ചു….
ശ്ശെഹ് വൃത്തികെട്ടവൻ ഒന്നുമല്ലെങ്കിലും അടിച്ച് കരണം പുകച്ചിട്ടും നിനക്ക് വേണ്ടതൊക്കെ ചെയ്ത് തന്ന അവളേ കുറിച്ചാണോ നീ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ…
മനസ്സ് മന്ത്രിച്ചു….
ആലോചിച്ചപ്പോൾ ശരിയാണെന്നെനിക്കും തോന്നി…
ഞാൻ മെല്ലേ കട്ടിലിൽ നിന്നും ഇറങ്ങി….
അവിടെയുണ്ടായിരുന്ന എന്റെ ബനിയനുമെടുത്ത് നേരേ എന്റെ റൂമിലേക്ക് വിട്ടു…
ശേഷം അവൾ കെട്ടി തന്ന ബാൻഡേജ് അഴിക്കാൻ ശ്രമിച്ചു… മുറിവ് എത്രത്തോളം വലുതാണ് എന്നെനിക്കറിയണമായിരുന്നു…
ഞാൻ ശ്രദ്ധാ പൂർവ്വം അഴിച്ച് അലമാരയുടെ മുന്നിലായി നിന്നു….
വിചാരിച്ചതിലും മോശമാണ് അവസ്ഥ….
നഖം തട്ടിയ ഭാഗം കറുത്തിരിക്കുന്നു…..
ആ കറുപ്പ് വ്യാഭിച്ചു വരുകയാണെന്ന് ചുറ്റുമുള്ള ഞെരമ്പിന്റെ അവസ്ഥയിലൂടെ ഞാൻ മനസ്സിലാക്കി….
“ഡാ…. ”
പെട്ടെന്നാണ് രാഹുലിന്റെ വിളി ഞാൻ കേട്ടത്….
വേഗം മുറിവ് ഞാൻ ബനിയൻ താഴ്ത്തി മറച്ചു…
“കഴിക്കാൻ വാ…. ”
അവൻ വീണ്ടും പറഞ്ഞു…..
“ആ ഞാൻ വരാം നീ പൊക്കോ….”
ഞാൻ അവനേ ഒഴിവാക്കാൻ ശ്രമിച്ചു…..
അവൻ കൂടുതൽ നേരം ഇവിടേ നിന്നാൽ എല്ലാം എന്റെ മുഖം നോക്കി കണ്ടു പിടിക്കും…. അവർ ഇപ്പോൾ ഇതൊന്നും അറിയേണ്ട…
കൂടുതൽ സംശയത്തിന് ഇടവരുത്താതെ ഞാനൊന്ന് ഫ്രഷായി താഴേക്ക് ചെന്നപ്പോൾ രാഹുലും സച്ചിനും നിധിയുമിരുന്ന് കഴിക്കുകയാണ്…
എന്നേ കണ്ടതും അവളുടെ ശ്രദ്ദമുഴുവൻ എന്നിലേക്കായി…..
അവൾക്ക് അധികം മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു കിടക്കുന്ന ഒരു ചെയറിൽ ഇരുന്നുകൊണ്ട് കഴിക്കാൻ ആരംഭിച്ചു…
“നിന്റെ മുഖത്തിനിതെന്തു പറ്റിയെടി…. ”
പെട്ടെന്നാണ് രാഹുൽ നിധിയോട് അത് ചോദിച്ചത്….
അപ്രതീക്ഷിതമായുള്ള ചോദ്യമായതിനാൽ കുടിച്ച ചായ തരിപ്പിൽ കയറി ഞാനൊന്ന് ചുമച്ചു…..
ശേഷം നിധിയേ ഒന്ന് പാളി നോക്കി….😶🌫️
