ഞാൻ അവളുടെ അടുത്തേക്ക് നടന്നു….
അടുത്തെത്തിയതും കരണം പുകച്ച് ഒരടിക്കൂടെ കൊടുക്കാൻ തോന്നിയെങ്കിലും… ആദ്യം കൊടുത്തതിന്റെ പാടുകൾ കണ്ടപ്പോൾ കൈകളേ ഞാൻ അടക്കിവച്ചു…
എന്റെ നിസ്സഹായാവസ്ഥകണ്ട് അവൾ ചിരിച്ചുകൊണ്ട് കീ വീണ്ടും എന്റെ മുന്നിലേക്ക് നീട്ടി…
“പൊന്ന് മോളേ ഇതെല്ലാം നിന്റെ അടവാണെങ്കിൽ…”
കാര്യമൊന്നുമില്ലെങ്കിലും അവൾക്കൊരു വാണിംഗ് കൊടുത്തു ഞാൻ കീ അവളുടെ കയ്യിൽ നിന്നും വാങ്ങി….
ശേഷം വണ്ടിയെടുത്ത് വീണ്ടും വിട്ടു ആ മരണ വഴിയിലോട്ട്…..
ബൈക്കിൽ ആണെങ്കിലും സാവധാനമായിരുന്നു ഞാൻ വണ്ടിയോടിച്ചത്.ചുറ്റിനും എന്റെ കണ്ണുകൾ തേടിയലഞ്ഞു….
ഇന്നലേ എല്ലാം നടന്ന സ്ഥലമെത്തിയതും ഞാൻ വണ്ടി നിർത്തി…
“ഇവിടേ അല്ല പോട്ടേ ഞാൻ എത്തിയാൽ പറയാം… ”
അവൾ വീണ്ടും തോളിനിട്ട് ഒന്ന് തന്നുകൊണ്ട് പറഞ്ഞു…
പിന്നേയും തുടർന്ന യാത്ര ചെന്നവസാനിച്ചത് അടുത്ത രണ്ടു വഴികളുടെ മുന്നിലാണ്….
ഇടത്തോട്ട് കോളേജിലേക്കുള്ള വഴിയാണെങ്കിൽ വലത് മലയിലേക്കുള്ള വഴിയാണ്…
“ഇനി ഇറങ്ങിക്കോ… ”
നിധി ബാക്കിൽ നിന്നും ഇറങ്ങി വലത്തേ വഴി നടക്കാൻ തുടങ്ങി….
കുഞ്ഞമ്മേടെ വീട്ടിലേക്ക് പോവുന്ന കണക്കേയാണ് അവൾ ആ വഴി കേറി ചെല്ലുന്നത്….
ആവശ്യം എന്റെ ആയതിനാൽ ഞാൻ വേഗം ബൈക്ക് നിർത്തി അവളുടെ പിന്നാലേ നടന്നു…
ആദ്യമായാണ് ഞാൻ ഈ കാട്ടിലേക്ക് പ്രേവേശിക്കുന്നത്…
നടക്കുന്ന ഭാഗത്ത് വെട്ടം നല്ല രീതിയിൽ ഉണ്ടായിരുന്നെങ്കിലും ഉള്ളിലേക്ക് നോക്കുമ്പോൾ വെറും ഇരുട്ടാണ് കാണാൻ കഴിയുന്നത്….
ചുരുക്കി പറഞ്ഞാൽ നടക്കുന്ന ഭാഗം പകലും ചുറ്റും രാത്രിയും….
കൂടേ കിളികളുടെയും മറ്റു പല മൈരുകളുടെയും ശബ്ദം കൂടേയായപ്പോൾ ശുഭം….
“എന്തെങ്കിലും സംഭവിച്ചാൽ എന്നേ കേറി പിടിച്ചാൽ മതി… ”
അവൾ നടക്കുന്നതിനിടയിൽ പറഞ്ഞു….
അങ്ങനെ ഒരു നിമിഷത്തിലും അവളേ കേറി പിടിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു…
വല്ലാത്തൊരു മനസ്സ് തന്നേ….
“ആ പിടുത്തമല്ല കയ്യിൽ പിടിക്കുന്ന കാര്യമാ പറഞ്ഞേ…. ”
അവൾ എന്നേ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു….
അവളുടെ നടത്തം ചെന്ന് നിന്നത് ഒരു ഗുഹയുടെ മുന്നിലാണ്…
ശേഷം അവൾ എന്നേ ഒന്ന് തിരിഞ്ഞു നോക്കി…..
“ഈ പരിസരത്തുള്ള ഒരു ചെടിയുടെ ഇല അരച്ച് മുറിവിൽ പുരട്ടിയാൽ മതി അത് മാറിക്കോളും… ”
അതും പറഞ്ഞ് അവൾ ആ ഗുഹയുടെ അടുത്തേക്ക് നടന്നു….
“ശരി ചെടി ഏതാണെന്ന് പറ… ”
ഞാൻ വിളിച്ചു ചോദിച്ചു….
“അതൊന്നും എനിക്കറിയില്ല… അതിന്റെ വേരിന് ഒരു നീല നിറമായിരിക്കും, പൂവിന് വെള്ള നിറവും…ഇനി തിരയാൻ തുടങ്ങിക്കോ ഞാൻ ഇപ്പോ വരാം….”
“ഏഹ് അപ്പോ ഞാനോ… ”
“പേടിക്കേണ്ട പകൽ ആത്മാക്കളൊന്നും വരില്ല…”
“അതിന് എനിക്ക് പേടി ഉണ്ട് എന്ന് നിന്നോടാരെങ്കിലും പറഞ്ഞോ…”
അതിന് മറുപടി പറയാതെ അവൾ എന്നേ ഒന്ന് നോക്കുകയാണ് ചെയ്തത് ശേഷം ഗുഹയുടെ ഉള്ളിലേക്ക് കയറി പോയി…
ആ എന്തെങ്കിലും ചെയ്യട്ടെ….
നമ്മുക്ക് ചെടി തിരയാം…
അവൾ പോയി കഴിഞ്ഞതും ഞാൻ വെള്ള പൂവുകൾ ഉള്ള ചെടി അന്വേഷിച്ച് നടന്നു…
ഒന്ന് രണ്ടെണ്ണം കണ്ടെങ്കിലും അവയുടെ വേരിന് നീല നിറമുണ്ടായിരുന്നില്ല…
ഇടക്കിടക്ക് ചുറ്റും നോക്കാനും മറന്നില്ല പേടിച്ചിട്ടൊന്നുമല്ല എന്നാലും ചുറ്റും ഒന്ന് നോക്കുന്നത് നല്ലതല്ലേ….
നിധിയുടെ വാക്ക് വിശ്വാസിച്ച് കുറച്ചുകൂടെ ദൂരേക്ക് പോവാൻ ഞാൻ തീരുമാനിച്ചു…. പോവുന്ന വഴി ഓരോ മുക്കും മൂലയും ഞാൻ അന്വേഷിച്ചു പക്ഷേ പേരിന് പോലും ഒന്നും കാണാൻ സാധിച്ചില്ല…
അവസാനം ഞാൻ ചെന്നെത്തിപ്പെട്ടത് ഒരു അരുവിയുടെ മുന്നിലാണ്…. മലയിൽ നിന്നും വരുന്നതാവണം…
പെട്ടെന്നുണ്ടായ ഒരു കൗതുകം കാരണം ഞാൻ അരുവിയേ പിന്തുടർന്നു നടന്നു… കാരണം അരുവിയുടെ ചുറ്റിനും വെള്ളയൊഴിച്ച് ബാക്കിയുള്ള എല്ലാ നിറത്തിലും പൂവുകൾ ഉണ്ടായിരുന്നു.. അതും ഓരോന്നും കാണാൻ വളരേ മനോഹരമായത്…
