ഞാൻ അതിനേ പിന്തുടർന്ന് പാറയിൽ കൊതിവച്ചത് പോലെയുള്ള വലിയ കവാടത്തിനു മുന്നിലേക്ക് നീന്തി….
വെള്ളത്തിലാണെങ്കിലും ഞാൻ അതിനേ കുറച്ചു നേരം നോക്കി നിന്നു..
ഇത് തീ തന്നേ എന്നാലും വെള്ളത്തിനടിയിൽ എങ്ങനേ…?
കൂടുതൽ ആലോചിച്ച് തല പുകക്കാൻ നിന്നില്ല.കാരണം ഇവിടേ നടക്കുന്ന ബാക്കി കാര്യങ്ങളൊന്നും വിശ്വസിക്കാൻ കഴിയുന്നതല്ലല്ലോ…..
പിന്നേ എന്റെ ശ്രദ്ധ പോയത് ആ കവാടത്തിൽ കൊതിവച്ച പാമ്പിന്റെ രൂപത്തിലേക്കാണ്… അതിന് നടുവിലായി ഒരു താക്കോൽ ധ്വാരവും കാണാം….
ഇത് തുറക്കാനുള്ള താക്കോൽ ഇനി എവിടേ പോയി തപ്പും..?ഇതിനുള്ളിൽ എന്തായിരിക്കും…?ഇതുവരെയെന്താ ആരും ഇതിനെക്കുറിച്ച് സംസാരിക്കാത്തേ…?
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ വന്ന് തുടങ്ങിയപ്പോഴാണ് വെള്ളത്തിൽ നിന്നും ഒരു പ്രേത്യക അനക്കം എന്റെ ശ്രദ്ധയിൽ പെട്ടത്… എന്തോ ചുറ്റും സഞ്ചരിക്കുന്നത് പോലേ…
ഞാൻ ചുറ്റും നോക്കി…പക്ഷേ ഒന്നും കണ്ടില്ല… വീണ്ടും ആ അനക്കം വന്നപ്പോഴാണ് അത് അടിയിൽ നിന്നും വരുന്നതാണ് എന്ന് എനിക്ക് മനസ്സിലായത്…
ആ കാര്യം അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്….
അടിയിലേക്ക് ഇനിയും ആഴമുണ്ട്… പക്ഷേ ഒന്നും കാണാൻ സാധിക്കുന്നില്ല….
അതെന്താണ് എന്ന് പോയി നോക്കാനുള്ള ശ്വാസവും കഴപ്പും തൽക്കാലം എനിക്കില്ല…
ഞാൻ മുകളിലേക്ക് നീന്തി…
മുകൾ ഭാഗം എത്തിയതും ശ്വാസം ഒന്ന് വലിച്ച് വിട്ട് വെള്ളത്തിൽ നിന്നും കടയിലേക്ക് കയറി….
കുറച്ചു മാറി വീണു കിടക്കുന്ന എന്റെ ഫോൺ ഞാൻ കണ്ടു… ഫ്ലാഷ് ഇപ്പോഴും ഓൺ ആയതുകൊണ്ട് കണ്ടുപിടിക്കാൻ അത്ര നേരം വേണ്ടി വന്നില്ല….പക്ഷേ ചില്ല് പൊട്ടിയിട്ടുണ്ട്… 😐
ശേഷം തിരിച്ചു പോവാനുള്ള വഴിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു…
സ്‌പൈഡർമാനും സൂപ്പർമാനും ഒന്നും അല്ലാത്തതുകൊണ്ട് മുകളിൽ നിന്നും വീണ വഴി പോവാൻ പറ്റില്ല….
ഞാൻ അതിലൂടെ വെറുതേ നടന്നു….
മൊത്തത്തിൽ പറഞ്ഞാൽ ഞാൻ ഇപ്പോൾ നിൽക്കുന്നതും ഒരു ഗുഹയുടെ ഉള്ളിലാണ്…
അതിന്റെ നടുവിൽ ഒരു കുളം പോലെയുള്ള സെറ്റപ്പ് ഉണ്ട് എന്ന് മാത്രം…
മുക്കും മൂലയും പരിശോധിച്ച ശേഷം ഒരൊറ്റ വഴിയാണ് എനിക്ക് കാണാൻ സാധിച്ചത്…വേറേ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അതിലൂടെ തന്നേ ഞാൻ നടന്നു….
ഏകദേശം നടക്കാൻ തുടങ്ങിയിട്ട് ആറ് മിനുറ്റ് കഴിഞ്ഞിട്ടുണ്ടാവും ഇതുവരെയും അതിന്റെ അറ്റം കണ്ടു പിടിക്കാം സാധിച്ചില്ല…
വീണ്ടും നടന്നു…
ഏകദേശം ഊമ്പി എന്ന് വിചാരിച്ചപ്പോഴാണ് നടന്നു പോവുന്ന വഴിയുടെ വലത്തേ സൈഡിലും ഇടത്തെ സൈഡിലുമായി വേറെ രണ്ട് വഴികൾ കണ്ടത്…
മുന്നിലും വഴിയുണ്ട്…
ഇനിയും മുന്നിലൂടെ നടക്കാൻ വയ്യാത്തതുകൊണ്ട് ഒരു വ്യത്യസ്ത്തതക്ക് വേണ്ടി ഞാൻ ഇടത്തേ വഴി കൂട്ട് പിടിച്ചു…
അതിലൂടെയും കുറച്ചു നേരം നടക്കേണ്ടി വന്നു….
മൈര് വലത്തേ സൈഡ് പിടിച്ച് നടന്നാൽ മതിയായിരുന്നു…
വീണ്ടും മൂഞ്ചി എന്ന് ഉറപ്പിച്ചപ്പോഴായിരുന്നു… മുന്നിൽ നിന്നും ഒരു പ്രകാശം കണ്ടത്….
പിന്നീടങ്ങോട്ട് മരുഭൂമിയിൽ വെള്ളം കണ്ടതു പോലേ ഒറ്റ ഓട്ടമായിരുന്നു..
ഓട്ടത്തിനൊടുവിൽ ഞാൻ ചെന്നെത്തിപ്പെട്ടത് ആദ്യം കണ്ട ആ വലിയ ഗുഹയുടെ ഉള്ളിൽ….
പുറത്ത് മരങ്ങളും ചെടികളും ഒക്കെ കണ്ടതുകൊണ്ട് സമാധാനമായി…
അവസാനമായി വന്ന വഴി ഒരിക്കൽ കൂടേ തിരിഞ്ഞു നോക്കി….
ഞാൻ വന്ന വഴി കൂടാതെ വേറേ നാലു വഴികൾ കൂടേ അതിനടുത്ത് ഉണ്ടായിരുന്നു…
മൊത്തം അഞ്ചു വഴി…😐
ഞാൻ ഗുഹയിൽ നിന്നും പുറത്തേക്ക് നടന്നു…
പുറത്തെത്തിയതും എന്തോ നേടിയെടുത്ത സന്ദോഷമായിരുന്നു എനിക്ക്….. കണ്ണുകൾടച്ച് കാറ്റ് ആസ്വദിക്കുമ്പോഴായിരുന്നു നിധിയുടെ കാര്യം ഓർമ്മ വന്നത്….
അവളെവിടെ… 🤔
ഞാൻ ചുറ്റും നോക്കി…
