അതെന്റെ അമ്മുവല്ല എന്നെനിക്കറിയാമെങ്കിലും….അത് അമ്മുവാണ് എന്ന് വിശ്വസിച്ച് അവളുടെ അടുത്തേക്ക് പോവാൻ ഏതോ ഒരു തുക്കടാ സിനിമയിലേ തലക്ക് വെളിവില്ലാത്ത മരമാക്രി നായകനല്ല ഞാൻ…
ഞാനാരാണെന്ന് എനിക്ക് തന്നെയറിയില്ല…
“പോടീ പുണ്ടച്ചിമോളേ നിന്റെ അടവൊന്നും ഈ ദേവയുടെ അടുത്ത് നടക്കില്ല…. ”
എന്നും പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു പിന്നേ….
പോവുന്ന വഴി ഞാൻ നിലത്തിരിക്കുന്ന നിധിയേ ഒന്ന് നോക്കി… അവളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീരൊക്കെ തിരിച്ചു കയറിയിരുന്നു…
കുറച്ചെത്തിയതും അവളേ അവിടേ ഒറ്റക്കിരുത്തി പോവാൻ മനസ്സ് വന്നില്ല…
ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് തിരിച്ചോടി…
ശേഷം ഒന്നും പറയാതെ അവളേ എന്റെ കൈകൾ കൊണ്ട് കോരിയെടുത്തു
അവളിൽ നിന്നും ഒരു പ്രതിരോധം പ്രതീക്ഷിച്ചെങ്കിലും അവൾ എന്നേ ഞെട്ടിച്ച് തോളിലൂടെ കയ്യിട്ടുകൊണ്ട് എന്റെ മാറിലേക്ക് ചാരി…
മൈര് മുടിഞ്ഞ കനം….
ആ വഴി അങ്ങനേ അങ്ങ് പോയാൽ മതിയായിരുന്നു….
ഇതിപ്പോ വഴിയിൽ കിടന്ന പാമ്പിനേ ഒക്കത്തെടുത്ത് വച്ച അവസ്ഥയായി…
ശേഷം ഞാൻ എന്നാൽ ആവും വിധം തിരിച്ചോടി….ആദ്യം ഓടിയാട്ടാണ് തുടങ്ങിയതെങ്കിലും നിധിയുടെ ഭാരം കാരണം ഓട്ടം പതിയേ നടത്തത്തിലേക്കെത്തി
കൂടുതൽ ബലം കൊടുക്കുന്നതുകൊണ്ടാവാം ഇടതു സൈഡിൽ നഖം തട്ടിയ ഭാഗത്തു നിന്നും ചൂട് ചോര ഒലിക്കുന്നതെനിക്ക് അനുഭവപെട്ടു…
അവളേ ചുമന്നുള്ള ഏറെ നേരത്തേ യാത്രക്കൊടുവിൽ എല്ലാത്തിന്റെയും തുടക്കമായ ആ വഴിയുടെ ആരംഭത്തിൽ ഞാനെത്തി…
“കുറച്ചുക്കൂടി…. കുറച്ചുംകൂടി…. “ഞാൻ എന്നോട് തന്നേ മന്ത്രിച്ചു…
അവസാന അടിയും എടുത്തുവച്ചുകൊണ്ട് ഒരു ദീർഘ ശ്വാസം വലിക്കുമ്പോൾ….. ചെയ്തു പോയ പുണ്ണ്യങ്ങൾക്ക് ഞാൻ കാരണവന്മാരോട് നന്ദി പറഞ്ഞു…..
കിതച്ചുകൊണ്ട് കയ്യിൽ കിടക്കുന്ന നിധിയേ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ അടഞ്ഞിട്ടായിരുന്നു…
മൈര് ചത്തതാണോ അതോ ഉറങ്ങിയതാണോ…
“ഡീ…….”
ഉച്ചത്തിൽ വിളിക്കാനുള്ള ജീവൻ ഇല്ലാത്തതുകൊണ്ട് ഞാൻ അവളേ പതുക്കേ വിളിച്ചു….
വിളി കേട്ടതും സ്വപ്നത്തിൽ നിന്നും എഴുന്നേറ്റത് പോലേ അവൾ അവളുടെ കണ്ണുകൾ തുറന്നു…
ശേഷം എന്റെ കണ്ണുകളിലേക്ക് നോക്കി….
ഒരു നിമിഷം ഞാൻ പരിസരം മറന്ന് അവളുടെ മുഖത്തേ സൗന്ദര്യം നോക്കി നിന്നു….
ഹോ മുഖം ചുവന്ന് വീർത്തിരുന്നാലും എന്തൊരു ഭംഗിയാണ് കുരിപ്പിന്…
“എന്നേ താഴേ ഇറക്കട പട്ടി….. ”
അവളുടെ സൗന്ദര്യത്തിന് മുന്നിൽ ഭ്രമിച്ച് നിൽക്കുന്ന എന്നെ തിരികെ കൊണ്ടുവരാൻ അവളുടെ വായിൽ നിന്നും തന്നെ കേൾക്കേണ്ടി വന്നു…
ഞാൻ വേഗം അവളേ നിലത്തു വച്ചു…
പിന്നേ കേൾക്കുന്നത് “അമ്മേ…. ” എന്നുള്ള ഒരു വിളിയാണ്…
നിധിക്ക് അവളുടെ വലത്തേ കാൽ നിലത്തു കുത്താൻ സാധിക്കുന്നില്ല…
അടിച്ച അടിയിൽ വീണപ്പോൾ കാൽ ഉളുക്കിയതാവും…
അവൾ എന്നേ കത്തുന്ന ഒരു നോട്ടം നോക്കി….
😶🌫️
ശേഷം ചുണ്ടിലേ ചോര തുടച്ചു കളഞ്ഞു….
“നിന്നോട് ആരാടാ എന്റെ പിന്നാലേ കെട്ടിയെടുക്കാൻ പറഞ്ഞേ…. ”
മൊടന്തി മൊടന്തി നടത്തുന്നതിനിടയിൽ അവൾ പറഞ്ഞു…..
വയ്യങ്കിലെന്താ അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ…. 😤
എന്നിരുന്നാലും അവൾ ചോദിച്ച ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു….
അല്ലെങ്കിൽ തന്നേ ഞാൻ എന്തു പറയും….
ഞാൻ ഒന്നും മിണ്ടാതെഅവളുടെ പിന്നാലേ നടന്നു….
നടക്കുന്നതിനിടയിൽ എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നെങ്കിലും…. എന്റെ ശ്രദ്ധ വയറിൽ പറ്റിയ മുറിയിലായിരുന്നു….
നിധി പിടിച്ചു വലിച്ചില്ലായിരുന്നെങ്കിൽ പുണ്ടച്ചിമോൾ എന്റെ കുടലുമാല പുറത്തെടുത്തേനേ…. 😐
ഞങ്ങൾ രണ്ടു പേർക്കും ശാരീരികമായി വയ്യാത്തതിനാൽ വീട്ടിലെത്തിയപ്പോൾ അത്യാവശ്യം സമയം കഴിഞ്ഞിരുന്നു….
