മീനുമോൾ അടുത്തേക്ക് വന്നതും ആവക കരച്ചിൽ ഒന്ന് നിറുത്തി കൊണ്ട് അവളെ കെട്ടിപിടിച്ചിരുന്നു കുറച്ചു നേരം.
അന്നത്തെ ദിവസം ആവീട്ടിൽ ആരും ഒന്നും സംസാരിച്ചില്ല എന്തോ ഒരു മൂകത പൊലെ ആയിരുന്നു.
അടുത്ത ദിവസം പതിവ് പോലെ നിർമല ഓഫീസിലേക്ക് വന്നു.
ശ്രീയെ നോകിയെങ്കിലും കണ്ടില്ല.
ഇവനിതെവിടെ പോയി എന്നാലോചിച്ചു കൊണ്ട് ആവക ജാസ്മിനെ തിരഞ്ഞു.
ജാസ്മിൻ അവിടെ ഉണ്ട് എന്നറിഞ്ഞപ്പോൾ അവള്ക്ക് വല്ലാത്ത ആശ്വാസം പോലെ തോന്നി.
കുറച്ചു കഴിഞ്ഞതും ശ്രീ അവന്റെ സീറ്റിൽ വന്നിരുന്നു.
ഇന്ന് പക്ഷെ അവൻ ജാസ്മിനെ തിരക്കി പോയില്ല അത് കണ്ടപ്പോൾ നിർമലക് വീണ്ടും ഒന്നുടെ ആശ്വാസം ആയപോലെ തോന്നി.
ജോലിയെല്ലാം ചെയ്തു.
ലഞ്ച്ടൈം ആയതും എല്ലാവരും എഴുനേറ്റു പോയി.കൂടെ നിര്മലയും.
അവൾ ശ്രീയെ ഒന്ന് noki ശ്രീ അവളെ നോക്കാതെ പുറത്തേക്കു ഇറങ്ങി.
ഞാനെന്തിനാ വിഷമിക്കുന്നെ വേണ്ടെങ്കിൽ വേണ്ട എനിക്കൊരു നിർബന്ധവും ഇല്ല എന്നൊക്കെ സ്വയം പറഞ്ഞോണ്ട് നിർമല കഴിക്കാൻ ഇരുന്നു.
അവൾക്കുളളത് മാത്രമേ അവൾ കൊണ്ടുവന്നിരുന്നുള്ളു.
എടുത്ത് വെക്കുമ്പോൾ അവളുടെ അമ്മ ചോദിക്കുകയും ചെയ്തു.
മോളെ ശ്രീ ക്ക് വേണ്ടേ ഇന്ന്.
അതിനവൾ ദേഷ്യത്തോടെ അമ്മയെ ഒന്ന് നോക്കി.
എന്നും കൊണ്ട് കൊടുക്കാം എന്ന് ഞാൻ നേർച്ച എടുത്തിട്ടൊന്നും ഇല്ലാലോ ആവിശ്യക്കാർ വേണമെങ്കിൽ കൊണ്ട് വന്നോളും എന്ന് പറഞ്ഞോണ്ട് അവൾ ഇറങ്ങി പോന്നത്.
ഇവളുകിതന്തു പറ്റി എന്നാലോചിച്ചു കൊണ്ട് നിർമ്മാലയുടെ അമ്മ ജോലിയിൽ മുഴുകി.
അവൾ കഴിക്കാനായി തുടങ്ങിയതും ശ്രീ വേഗം വന്നൊണ്ട് അവളുടെ അടുത്തിരുന്നു
അവൾ ആശ്ചര്യത്തോടെ ഒന്ന് നോക്കി
ചേച്ചി കൊണ്ട് വന്നില്ലേ എനികുള്ളത് എന്ന് ചോദിച്ചോണ്ട് അവൾകഴിച്ചോണ്ടിരിക്കുന്ന പാത്രത്തിൽ നിന്നും അവനെടുത്തു കഴിക്കാൻ തുടങ്ങി.
അവള്ക്ക് സങ്കടംവന്നു.
ശ്രീ ഞാൻ അത്.
ഹോ രണ്ടുദിവസം ഒന്ന് മാറിയപ്പോയെക്കും ചേച്ചി എന്നെ മറന്നു അല്ലേ എന്നുള്ള അവന്റെ പരിഭവം പറച്ചിൽ അവള്ക്ക് വല്ലാത്ത നൊമ്പരം പൊലെ തോന്നി.
ശ്രീ നീ അല്ലേ എന്ന് പറഞ്ഞു തുടങ്ങിയ അവളെ നോക്കി ശ്രീ ഒന്ന് ചിരിച്ചു.
എന്റെ ചേച്ചി ചേച്ചി ഇത്രയ്ക്കു സാധുവാണോ.
എന്താ.
അല്ല ഞാൻ ചേച്ചിയെ ഒന്ന് ടെസ്റ്റ് ചെയ്തതല്ലേ അല്ലാതെ എന്ന് പറഞ്ഞോണ്ട് ശ്രീ അവന്റെ കയ്യിലിരുന്നു ഉരുട്ടിയത് അവളുടെ വായിലേക്ക് വെച്ച് കൊടുത്തു.
അവളുടെ കണ്ണ് നിറഞ്ഞു പോയി.
കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തിടച്ചുകൊണ്ട്.
അയ്യേ എന്തിനാ ചേച്ചി കരയുന്നെ.
ഒന്നുമില്ല എന്നു പറഞ്ഞോണ്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് മറ്റുള്ളവർ തങ്കളെ ശ്രദ്ധിക്കുന്നത് അവൾ കണ്ടത്.
ശ്രീ എല്ലാവരും ശ്രദ്ധിക്കുന്നു എന്ന് പറഞ്ഞോണ്ട് അവൾ എണീറ്റു പോയി.
പിറകെ ശ്രീയും.
എന്റെ ചേച്ചി ഞാൻ.
ഹ്മ്മ് ഒന്നും പറയേണ്ട എന്നെ പറ്റിച്ചിട്ടു നിനക്ക് സന്തോഷം കിട്ടിയില്ലേ അത് മതി എന്ന് പറഞ്ഞോണ്ട് നിർമല വേഗം കൈ കഴുകിപ്പോയി.
എന്ത് പറ്റി ശ്രീ എന്ന് ചോദിച്ചോണ്ട് ജാസ്മിൻ അങ്ങോട്ടേക്ക് വന്നതും ഒന്നുമില്ല ജാസ്മിൻ.
ഹ്മ്മ് കണ്ട് കണ്ട്.എന്തിനാടാ ആ പാവത്തിനെ പറ്റിക്കുന്നെ.
വെറുതെ ഒരു രസം.
ഹ്മ്മ് എന്നാ ശരി അതിനാണല്ലോ ഇന്നലെ എന്റെ അടുത്ത് വന്നിരുന്നതും സംസാരിച്ചതുമെല്ലാം.
അതിനവൻ അവളെ നോക്കി കണ്ണിറുകികൊണ്ട് പോയി.
പിറകെ വന്ന ജാസ്മിൻ.
അല്ല എന്താണ് രണ്ടുപേരുടെയും മനസ്സിലിരിപ്.
അങ്ങിനെ ഒന്നുമില്ല.
ഹ്മ്മ് വിശ്വസിച്ചു.
ദേ ആ പാവത്തിനെ വെറുതെ പറ്റിക്കേണ്ട കേട്ടോ.
ഇല്ലെടി അതിനെ അങ്ങിനെ പറ്റിക്കതൊന്നും ഇല്ല പെണ്ണെ.
കുറച്ചൂടെ മൂപ്പിക്കട്ടെ.
എന്നിട്ടെന്തിനാണാവോ.
അതൊക്കെയുണ്ട്.
എന്നാലും.
ആരോടും പറയിലേൽ ഞാൻപറയാം.
ഇല്ല ആരോടും പറയില്ല.
അതിനെയും മോളെയും ഞാൻ അങ്ങ് ഏറ്റെടുക്കാൻ തീരുമാനിച്ചു.
എന്നുവെച്ചാൽ.
ആ അത് തന്നെ.
