നിർമല – 2 26

മീനു മോളാണെങ്കിൽ അവരെ കണ്ടതും ആകെ സങ്കടത്തോടെ റൂമിലേക്ക്‌ തന്നെ തിരിച്ചു പോയി.

രണ്ടുപേരും ഒരുപോലെ പ്രതീക്ഷിച്ചതു ശ്രീയെ ആയിരുന്നു.

ആ അമ്മ വരു എന്നുള്ള നിർമലയുടെ സ്വരത്തിൽ ചെറിയ നിരാശപോലെ യുണ്ടായിരുന്നു.

എന്താ ചേച്ചി എന്താ പറ്റിയെ എന്നുള്ള ജിതിന്റെ ചോദ്യത്തിന്.

ഒന്നുമില്ലെടാ ചെറിയ തലവേദന പൊലെ അതാ.

അതിനെന്താ കണ്ണൊക്കെ ഇങ്ങിനെ ചുവന്നിരിക്കുന്നെ ചേച്ചി.

അത് തലവേദനയുടെത് ആയിരിക്കും.

ഹാ നീ ഇരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.

വേണ്ട ചേച്ചി ഞാൻ ഇറങ്ങുവാ ഇപ്പൊത്തന്നെ പോയാലല്ലേ അങ്ങോട്ട് എത്തിച്ചേരാൻ പറ്റു.

എടാ ഇപ്പൊ തന്നെ പോണോ നാളെ രാവിലെ പോയാൽ പോരെ.

ഇല്ല ചേച്ചി ഒന്നാമത് ചേച്ചിക്കറീയാല്ലോ അവളുടെ ഡേറ്റ് അടുത്തിരിക്കുകയാ.
ഇവിടെ നിന്നും ഓടി അവിടെ എത്തുമ്പോ‌െയെക്കും.അതുകൊണ്ടാ ചേച്ചി.

അല്ല മീനു മോള് എവിടെ ചേച്ചി

ആ അവളുറങ്ങി.

എന്നാ ഞാൻ ഇറങ്ങട്ടെ ചേച്ചി

ഹ്മ്മ് എന്നാ ശരിടാ നി പൊക്കോ ആ സൂക്ഷിച്ചു പോണെടാ എന്ന് ചേച്ചിയുടെ സ്ഥാനത്തു നിന്നു കൊണ്ട് അവൾ ജിതിനെ പറഞ്ഞയച്ചു.

 

വാതിലടച്ചു റൂമിലേക്ക്‌ വരുമ്പോൾ അവളെ നോക്കി നിൽക്കുന്ന അമ്മയെയാണ് കണ്ടത്.

എന്താ മോളെ നിനക്ക് പറ്റിയെ.

എനിക്കെന്തു പറ്റാനാ അമ്മേ.എന്നെക്കണ്ടിട്ട് അമ്മക്കെന്തേലും തോന്നുന്നുണ്ടോ

അല്ല നിന്റെ മുഖം കണ്ടിട്ട് അത്ര പന്തിയല്ല എന്ന് തോനുന്നു.

മീനുവുമായിട്ട് വഴക്ക് കൂടിയോ അവളും ഞങ്ങൾ അകത്തു കയറിയ ഉടനെ പോയികിടന്നല്ലോ

എന്താ ഉണ്ടായേ.

അല്ലേൽ മീനു ജിതിനെ കണ്ടാൽ വിടാത്ത ആളാണല്ലോ.

 

എന്താ ഉണ്ടായേ മോളെ.

ഒന്നും ഉണ്ടായില്ല അമ്മേ.

അമ്മക്ക് വെറുതെ ഓരോന്നും തോന്നുന്നത മീനു ഉറക്കം വന്നിടത്തുനിന്നും ഇറങ്ങി വന്നതായിരുന്നു അതായിരിക്കും അവൾ പോയി കിടന്നതു.

ഹ്മ്മ്.
ഒന്നുമില്ലലോ മോളെ.

ഇല്ല അമ്മേ ഈ അമ്മക്കിതു എന്ത് കണ്ടിട്ടാ എന്ന് ദേഷ്യം വന്നപോലെ പറഞ്ഞോണ്ട് നിർമല റൂമിലേക്ക്‌ നടന്നു.

ആ അമ്മേ അമ്മ വല്ലതും കഴിച്ചാരുന്നോ.

 

ഹ്മ്മ് ജിതിൻ വരുന്ന വഴിക്കു വണ്ടി നിറുത്തി ഞങ്ങൾ കഴിച്ചിട്ട വന്നത്.

ഹ്മ്മ് എന്നാ അമ്മ കിടന്നോ നാളെ രാവിലെ കാണാം എന്നും പറഞ്ഞോണ്ട് അവൾ റൂമിലേക്ക് കയറി.

ഇവക്കിതു എന്തുപറ്റി മുഖമെല്ലാം വീർതിരിക്കുന്നു.
എന്ന് മനസ്സിൽ പറഞ്ഞോണ്ട് നിർമലയുടെ അമ്മ റൂമിലേക്ക്‌ കയറിപ്പോയി.

 

മീനുവിനെ ചാരി കിടക്കുമ്പോൾ നിർമലയുടെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.

അമ്മ കാരണം അല്ലേ മോളെ മോളുടെ അങ്കിൾ എന്ന് പറഞ്ഞോണ്ട് വാക്കുകൾ കിട്ടാതെ നിർമല മോളെ ചുംബിച്ചോണ്ട് കിടന്നു.

എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടാതെ വന്നതും നിർമല മോളുടെ നെറുകയിൽ തലോടികൊണ്ട് എഴുനേറ്റു.

പുറത്തേക്കു തുറന്നിട്ട ജനൽ പാളികളിലൂടെ അവൾ ദൂരേക്ക് കണ്ണും നട്ടിരുന്നു.

രാത്രിയുടെ നിശബ്ദത അടങ്ങിയിട്ടില്ല.ചെറിയ ചെറിയ ജീവികളുടെ ശബ്ദങ്ങൾ പുറത്തു നിന്നും കേൾക്കുന്നുണ്ട് അതൊന്നും തന്നെ അവളറിഞ്ഞിരുന്നില്ല .

എന്തോ ഓർത്തപോലെ കുറെ നേരം അവളാ ജനലരികിൽ ദൂരേക് കണ്ണും നട്ടു നോക്കിയിരുന്നു..

അമ്മയല്ലേ എല്ലാത്തിനും എന്നവളുടെ മനസ്സ് പറഞ്ഞോണ്ടിരുന്നു.

(ഇന്നലെ രാത്രി മീനു മോള് ശ്രീയെ കാണാതെ കരഞ്ഞപ്പോൾ.

നിർമലെ മോളെ ഇങ്ങിനെ അവന്റെ കൂടെ കൂട്ടിയാൽ ഞാൻ പറഞ്ഞില്ലാന്നു വേണ്ട.

നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ നമ്മളായിട്ട് കാരണങ്ങൾ ഉണ്ടാക്കി വെക്കേണ്ട.

എന്റെ അമ്മേ ഞാനെന്തു ചെയ്തിട്ട അമ്മ കാണുന്നതല്ലേ ദിവസവും ശ്രീ വന്നില്ലേൽ മീനു കാണിച്ച് കൂട്ടുന്നത്.

അമ്മയും അവളെ വഴക്കായിട്ടും സ്നേഹത്തോടെയും ഒക്കെ പറയാറില്ലേ അവൾ കേൾക്കാറുണ്ടോ. അവൾക്കു ശ്രീ യെ കണ്ടാലേ സന്തോഷം ഉണ്ടാകു ഞാനെന്താ ചെയ്യേണ്ടേ അമ്മ പറ.

 

മോളെ അതൊക്കെ ശരിയാ കൊച്ച് കുട്ടികൾ ആകുമ്പോ അങ്ങിനീയൊക്കെ ഉണ്ടാകും എന്ന് വെച്ചു അവരുടെ കൂടെ നമ്മളും ആടാൻ നിന്നാൽ അതിനെ നേരം കാണു.

നി വേണ്ടേ മോളെ അതൊക്കെ പറഞ്ഞു അവളെ മനസ്സിലാക്കിക്കാൻ.

Updated: October 16, 2025 — 4:06 pm

Leave a Reply

Your email address will not be published. Required fields are marked *