നിർമല – 2 26

മതി മതി ഇനി അങ്കിളും മോളും വന്നേ വാ വന്ന് ചായകുടിചേ എന്നുള്ള നിർമലയുടെ കമന്റ്‌ അവരെ അതിൽ നിന്നും മാറ്റി നിറുത്താനും കൂടെ വേണ്ടിയായിരുന്നു.

അമ്മേ അങ്കിൾ വിടണ്ടേ എന്നെ താഴെ ഇറക്കിയാൽ അല്ലേ എനിക്ക് വരാൻ പറ്റു.

ആഹാ ശ്രീ മതി മതി വിട്ടേ എന്റെ മോളെ എന്ന് അസൂയ കലർന്ന ഭാഷയിൽ നിർമല ശ്രീയോടായി പറഞ്ഞതും.

അങ്ങിനെ അങ്ങ് വിടാൻ പറ്റുവോ ചേച്ചി.

ഈ മീനുകുട്ടി ഉണ്ടല്ലോ മീനുകുട്ടി എന്ന് പറഞ്ഞോണ്ട് വീണ്ടും വീണ്ടും ശ്രീ മീനു മോളുടെ കവിളിലും നെറ്റിയിലും എല്ലാം ഉമ്മ വെച്ചോണ്ടിരുന്നു..

നിർമലക്കു അത് കൂടെ ആയപ്പോൾ അസൂയ വർധിച്ചു.

ശ്രീ മതി ശ്രീ അവളെ ഇങ്ങിനെ എന്ന് പറയുമ്പോൾ നിർമ്മാലയുടെ മനസ്സിൽ അതിങ്ങു തന്നേര് എത്രവേണേലും ഞാൻ വാങ്ങിക്കൊള്ളാം എന്നായിരുന്നു.

ശ്രീ മീനുമോളെ തായേ ഇറക്കിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു തൂങ്ങി കൊണ്ട് വാ അങ്കിളെ ഇനി അമ്മയുടെ സ്പെഷ്യൽ ഐറ്റം ഉണ്ട്.

അതെന്താണാവോ എന്നുള്ള ശ്രീയുടെ ചോദ്യം നിർമലയെ നോക്കിയായിരുന്നു.

അതൊക്കെയുണ്ട് വാ എന്നുള്ള മീനുമോളുടെ വിളിയോടൊപ്പം അവനെ മുന്നിലേക്ക്‌ വലിച്ചു കൊണ്ടിരുന്നു അവൾ.

നിർമല അത് കണ്ട് ചിരിച്ചോണ്ട്.

നീ അങ്കിളിനെ വലിച്ചു താഴെ ഇടുമോ പെണ്ണെ.

അങ്ങിനെ ഒന്നും വീഴുന്ന ആളല്ല കെട്ടോ ഈ ശ്രീ എന്നുള്ള അവന്റെ കമെന്റ് വന്നതും.

 

ഹ്മ്മ് അത് ഞാൻ കുറച്ചു മുന്നേ കണ്ടതല്ലേ എന്റെ ചുണ്ട് പൊട്ടിയെന്ന തോന്നുന്നേ എന്ന് മെല്ലെ പറഞ്ഞതായിരുന്നു നിർമല ശ്രീ അത് കേൾക്കുകയും ചെയ്തു.

അത് പിന്നെ എന്റെ മീനുട്ടിയുട ചോക്ലേറ്റ് കട്ട് തിന്നതോണ്ടല്ലേ അല്ലാതെ വെറുതെ അല്ലല്ലോ.

 

നിർമല ഒന്ന് നിന്നോണ്ട് പിറകിലേക്ക് തിരിഞ്ഞു.

ആഹാ എന്ന് വെച്ചു എന്റെ ചുണ്ട് കടിച്ചു പൊട്ടിക്കണമായിരുന്നോ.

ചേച്ചി തരാഞ്ഞിട്ടാല്ലേ കടിച്ചെടുക്കേണ്ടി വന്നേ.

തരാതെ തന്നെ ഇങ്ങിനെ കടിച്ചു പറിച്ചു വെച്ചേക്കുന്നേ.അപ്പോയെങ്ങാനും തന്നിരുന്നേൽ എന്റെ ചുണ്ട് ബാക്കിയുണ്ടാകുമായിരുന്നോ എന്തോ.

ശ്രീ ചിരിച്ചോണ്ട് അതെ തന്നുനോക് അപ്പൊ അറിയാം.

അയ്യെടാ അതും പൂതിവെച്ചു നടക്കാണ് അല്ലേ.

ഹ്മ്മ്

എന്നെങ്കിലും ഒരിക്കൽ ഞാനത് മുഴുവനായിട്ടും എന്റേതാകും നോക്കിക്കോ.

അവന്റെ നിശ്ചയ ധാർഷ്ട്യത്തോടെയുള്ള സംസാരം കേട്ട് നിർമലക് ചിരിവന്നു.

ചിരിക്കേണ്ട ചിരിക്കേണ്ട ഞാനെടുക്കും കെട്ടോ.

ഇങ്ങു വാ ഞാൻ തരാം.

തരുമോ.

ദേ നല്ല അടിയാ തരുന്നേ.
എന്നുള്ള അവളുടെ പുഞ്ചിരി തൂകിയ പറച്ചിലിനോടൊപ്പം അവൾ കയ്യുയർത്തി കാണിച്ചു.

അയ്യോ വേണ്ട ഞാൻ അടക്കി ജീവിച്ചോളാം ചേച്ചി.

ഹ്മ്മ് എന്നാ നിനക്ക് കൊള്ളാം അല്ലേൽ ഞാനുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് നിർമല മുന്നിൽ കണ്ട ചെയറിൽ അമർന്നു.

പിറകെ മീനുമോളും അവൾക്കടുത്തായി ശ്രീയും.

ചായയുടെ കൂടെ ബ്രെഡ്‌ കൊണ്ടുണ്ടാക്കിയ സ്നാക്സ് ഒന്ന് കടിച്ചോണ്ട് ശ്രീ നിർമലയെ നോക്കി.

നിർമല മീനു മോളെയും
മീനുമോൾ അവൾക്കിഷ്ടപെട്ട ഐറ്റം ആയതുകൊണ്ട് അതിലാണ് ശ്രദ്ധ.

 

പുരികം ഇളക്കി കണ്ണുകൊണ്ടു എന്താ എന്നുള്ള നിർമലയുടെ ചോദ്യം കേട്ട്.

ശ്രീ നാക്ക് കൊണ്ട് അവന്റെ ചുണ്ടിൽ മെല്ലെ തടവി.

നിർമല നാണിച്ചു തല താഴ്ത്തി പോയി

ചേച്ചി ഇതെങ്ങിനെയാ പ്രിപേർ ചെയ്യുന്നേ എന്നുള്ള ശ്രീയുടെ ചോദ്യംകെട്ടാണ്
നിർമല തല ഉയർത്തിയത്.

എന്തിനാ.

അല്ല എനിക്കൊന്നു പരീക്ഷിക്കാൻ വേണ്ടിയാ.

നിർമല അവനെ നോക്കി പുഞ്ചിരിച്ചോണ്ട്
ശ്രീക്ക് വേണേൽ പറഞ്ഞാ പോരെ ഞാനുണ്ടാക്കി തരില്ലേ.

അതിനു ഞാൻ ഇന്ന് പോകുകയല്ലേ.

അത് കേട്ടപ്പോ നിർമലയുടെ മുഖത്തെ പുഞ്ചിരി മഞ്ഞപോലെ തോന്നി ശ്രീക്ക്.

അവൾ എന്തോ ഓർത്തപോലെ ഇരിക്കുന്നത് കണ്ട ശ്രീ.

 

പേടിക്കേണ്ട ഒരു ആഴ്ചത്തേക്ക് ആണ് പോണേ. ചിലപ്പോ രണ്ടു ദിവസംകൊണ്ട് തിരിച്ചുവരാനും ചാൻസുണ്ട്.

അത് കേട്ടപ്പോ നിർമല അവനെ ഒന്ന് നോക്കി.

അതെന്തേ എന്നുള്ള അവളുടെ ചോദ്യത്തിൽ അശ്ചര്യവും സന്തോഷവും അടങ്ങിയിരുന്നു.

അല്ല നിങ്ങളെയൊക്കെ കാണാതെ എങ്ങിനെ അവിടെ എന്ന് മിഴുവനുംപറയാതെ ശ്രീ അവളെ ഒന്ന് നോക്കി.

Updated: October 16, 2025 — 4:06 pm

Leave a Reply

Your email address will not be published. Required fields are marked *