ചായയൊക്കെ കുടിച് പോയാൽ മതി.
അമ്മ വരാൻ കുറച്ചൂടെ സമയം പിടിക്കും.
ഹോ.
നിനക്കു വിഷമം ആയോടാ.
എന്തിന് ചേച്ചി.
അല്ല ഞാൻ പറഞ്ഞത് കേട്ട്.
ഏയ് ഇല്ല ചേച്ചി.
ചേച്ചിയുടെ അവസ്ഥക്കൂടെ ഞാൻ മനസ്സിലാക്കേണ്ടിയിരുന്നു.
അയ്യോ എടാ ഞാൻ അങ്ങിനെ ഉദ്ദേശിച്ചു പറഞ്ഞതല്ല കേട്ടോ.
സാരമില്ല ചേച്ചി.
എനിക്കറിയാം ഒരു പെണ്ണിന്റെ അവസ്ഥ അതും ചേച്ചിയെപ്പോലെ ഒരുത്തി.
നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ മുൻപിൽ..
സോറി ചേച്ചി ഞാൻ കരുതിയിരികണമായിരുന്നു. മീനുവിനെ കാണാതിരിക്കാൻ പറ്റാത്തോണ്ടാ ചേച്ചി ഞാൻ.
എടാ ഞാൻ അതൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല..
ഹോ വേണ്ട ചേച്ചി ഇനി അതിന്റെ പേരിൽ നമ്മൾ ഒരു തർക്കത്തിന് നിൽക്കേണ്ട.
ചായ കിട്ടിയിരുന്നേൽ ഞാൻ അങ്ങ്.
എന്ന് പറഞ്ഞു നിറുത്തിയ ശ്രീയുടെ മുഖത്തേക്ക് നോക്കിയപ്പോൾ നിർമലക്
വല്ലാത്ത സങ്കടം തോന്നി.
ശ്രീ ഇരിക്ക് ഞാൻ ഇപ്പൊ ചായ കൊണ്ട് തരാം.
എന്ന് പറഞ്ഞോണ്ട് അവൾ വേഗം അടുക്കളയിലേക്കി ഓടി.
കണ്ണ് നിറഞ്ഞു കവിയുന്നത് അവൻ കാണേണ്ട എന്ന് കരുതിയാണ് അവൾ അടുക്കളയിലേക്ക് ഓടിയത്.
മുഖമെല്ലാം കഴുകി ചായ ഇട്ടു വന്നപ്പോഴേക്കും ശ്രീ അവിടെ നിന്നും പോയി മറഞ്ഞിരുന്നു.
അതും കൂടെ ആയപ്പോൾ നിർമലക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
അവൾ പൊട്ടി പൊട്ടി കരയുന്നത് കണ്ട് മീനു അവളുടെ അരികിൽ വന്നിരുന്നു ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു.
അമ്മേ അമ്മയെന്തിനാ കരയുന്നെ.
അമ്മ കരഞ്ഞാൽ മീനുവിന് സങ്കടം വരില്ലേ എന്നൊക്കെ പറഞ്ഞോണ്ട് മീനുവും കരയാൻ തുടങ്ങി.
അങ്കിൾ എന്തേലും പറഞ്ഞോ അമ്മേ എന്നുള്ള മീനുവിന്റെ ചോദ്യത്തിന്.അവള്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
പറ അമ്മേ അങ്കിൾ വല്ലതും പറഞ്ഞോ അമ്മേ അതിനാണോ അമ്മ കരയുന്നെ.
അല്ല മോളെ അമ്മയാ അങ്കിളിനോട് പറഞ്ഞെ.
എന്താ അമ്മ അങ്കിളിനോട് പറഞ്ഞെ.
അമ്മ അങ്കിളിനോട് ഇനി ഇങ്ങോട്ട് വരരുത് എന്ന് പറയാതെ പറഞ്ഞു പോയി മോളെ എന്ന് പറഞ്ഞോണ്ട് നിർമല അവളെ കെട്ടിപിടിച്ചോണ്ട് കരഞ്ഞു.
അതാണോ മീനു വിളിച്ചാൽ അങ്കിൾ വരും നോക്കിക്കോ മീനു വിളിച്ചാൽ എന്റെ അങ്കിൾ വരും എന്നൊക്ക പറഞ്ഞോണ്ടിരുന്ന മീനുവിന്റെ നെറ്റിയിൽ ചുംബിച്ചോണ്ടിരുന്നു നിർമല.
ഇല്ല മോളെ അങ്കിൾ ഇനി നമ്മളെ കാണാൻ വരില്ല എന്ന് മീനുവിന്റെ നെറ്റിയിൽ ചുണ്ട് വെച്ച് പറയുമ്പോൾ നിർമലയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ മീനുവിന്റെ മുഖത്തേക്ക് ഒലിച്ചിറങ്ങി കൊണ്ടിരുന്നു.
അമ്മേടെ ഫോണെവിടെ.
എന്തിനാ മോളു.
അങ്കിളിനു വിളിക്കാൻ.
ഞാൻ പറഞ്ഞോളാം അങ്കിളിനോട്.
അയ്യോ വേണ്ട മോളെ അങ്കിൾ കുറച്ചു ദിവസംകഴിഞ്ഞു വന്നോളും.
വേണ്ട അമ്മ ഫോൺ തായോ.
മീനു ഫോണെടുത്തു ശ്രീയുടെ നമ്പറിലേക്കു വിളിച്ചോണ്ടിരുന്നു.
താങ്കൾ വിളിച്ച നമ്പർ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടുള്ളത് എന്ന റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദം മീനുവിന്റെ കാതിൽ വീണതും
അമ്മേ അങ്കിളിന്റെ ഫോണിൽ ഏതോ ഒരു പെണ്ണാ എടുക്കുന്നെ.
എവിടെ നോക്കട്ടെ എന്ന് പറഞ്ഞോണ്ട് നിർമല ഫോണെടുത്തു ചെവിയിൽ വെച്ചു.
അപ്പോഴും അത് തന്നെ പറഞ്ഞോണ്ടിരുന്നു.
നിർമലയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.
സാരമില്ല അമ്മേ നാളെ മീനു മോളു അങ്കിളിനെ വിളിച്ചോണ്ട്.
കുറെ സോറി പറഞ്ഞാൽ അങ്കിൾ ഉറപ്പായിട്ടും വരും അമ്മേ.
ഹ്മ്മ് മോളു വാ അമ്മ മോൾക്ക് കഴിക്കാൻ എടുത്തു തരാം.
ഹ്മ്മ്
രണ്ടുപേരും കഴിക്കാൻ ഇരുന്നെങ്കിലും മോളെ കഴിപ്പിച്ചോണ്ട് നിർമല എഴുനേറ്റു.
അമ്മേ അമ്മ ഒന്നും കഴിച്ചില്ലല്ലോ ദേ കഴിച്ചില്ലേൽ അങ്കിൾ നല്ലോണം വഴക്ക് പറയും കെട്ടോ എന്നുള്ള മീനുവിന്റെ സംസാരം നിർമലയെ കൂടുതൽ കൂടുതൽ സങ്കടപെടുത്തി.
അമ്മ പിന്നെ കഴിച്ചോളാം ഇപ്പൊ മോള് കഴിച്ചുറങ്ങിക്കോ എന്ന് പറഞ്ഞോണ്ട് മീനുവിനെ കഴിപ്പിച്ച ശേഷം അവളെ കിടത്തി ഉറക്കാനായി പോയ നിമിഷം കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ട് രണ്ടു പേരും വേഗത്തിൽ വന്നു.
നിർമല കതകു തുറന്നതും മുന്നിൽ അവളുടെ അമ്മയും സഹോദരൻ ജിതിനും നില്കുന്നത് കണ്ട് അവൾ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു.
