നിർമല – 2 26

 

ആ പിന്നെ മീനു വിനോട് പറഞ്ഞേക്കണേ.

അപ്പൊ നി പറഞ്ഞിട്ടില്ലേ ഇതുവരെ.

ഇല്ല.

ഹ്മ്മ് എന്നാ എനിക്ക് നീ പോയി വരുന്ന വരെ ഒരു സമാധാനവും കിട്ടില്ല.

എന്താ വരത്തെ എന്താ എന്നെ കാണാൻ വരാതെ എന്നൊക്കെ പറഞ്ഞോണ്ടായിരിക്കും.

കഴിഞ്ഞ തവണ നീ പോയപ്പോ അനുഭവിച്ചത് എനിക്കല്ലേ അറിയൂ.

ഹ്മ്മ് നോക്കട്ടെ വൈകീട്ട് അല്ലേ ട്രെയിൻ അതിനു മുൻപേ അവളെ വാനോന് കാണാൻ.

ഹ്മ്മ് എന്നാ കുറെയൊക്കെ സമാധാനം കിട്ടും.

ശരി ചേച്ചി ഞാനാ ഫയൽ ഒക്കെ തരാം ചേച്ചി നോക്കി എന്തേലും സംശയം ഉണ്ടേൽ ചോദിച്ചോ.

ഇനി നാട്ടിൽ പോയെന്നു കരുതി എന്തേലും ആവിശ്യമുണ്ടെൽ വിളിക്കാൻ മറക്കേണ്ട.

ഹോ ശരിടാ.
നീ ഒന്ന് വിളിച്ചാൽ മതി കേട്ടോടാ.
നാട്ടിലെതിയാൽ പിന്നെ ഇവിടെ ഉള്ളവരെ കുറിച്ചൊന്നും ഒരോർമയും ഇല്ലാലോ നിനക്ക്.

ശരിയാ ചേച്ചി.
നാട്ടിലത്തിയാൽ പിന്നെ അമ്മയുടെ കൂടെയ ചുറ്റിയും കറങ്ങിയും ഓരോന്ന് പറഞ്ഞു വഴക്കുണ്ടാക്കിയും അങ്ങിനെ അങ്ങിനെ പോകും.

അല്ല അമ്മയുടെ അസുഖം ഒക്കെ

ഹ്മ്മ് കുറച്ചു ആക്കമുണ്ട് എന്നാലും പൂർണമായും മാറിയില്ല

അതെനിക്കറിയാല്ലോ വല്ല മാറ്റവും ഉണ്ടോ എന്നാ ചോദിച്ചേ.

ഇല്ല ചേച്ചി.

 

അമ്മയുടെ കൂടെ നടക്കുന്നത് ഓർക്കുമ്പോൾ എനിക്ക് കരചില് വരും ചേച്ചി എന്ന് പറഞ്ഞോണ്ട് ശ്രീ കണ്ണ് തുടച്ചതും.

അയ്യേ അതിനെന്തിനാടാ നി കരയുന്നെ.

അവരെ നീ നല്ല പൊലെയല്ലേ സംരക്ഷിക്കുനെ നിന്നെപ്പോലെ ഒരു മകനെ കിട്ടിയതല്ലേ അവരുടെ ഭാഗ്യം

നി അതോർത്തൊന്നും വിഷമിക്കേണ്ട എല്ലാം നേരെയാകും.

എങ്ങിനെ ചേച്ചി .

സാരമില്ലെടാ എന്തായാലും നി പോയിട്ട് വിളിക്ക്.

ശരി ചേച്ചി എന്റെ അവസ്ഥ പറഞ്ഞു ചേച്ചിയെയും ബുദ്ധിമുട്ടിച്ചല്ലേ ഞാൻ.

ഹോ കുറെ ബുദ്ധിമുട്ടിച്ചു ഒന്ന് പോടാ.

ഒരു കാലത്തു എന്നെ ആശ്വാസിപ്പിച്ചിരുന്ന ആളാ ഇപ്പൊ പറയുന്നത് കേട്ടില്ലേ.

ഹാ പിന്നെ വൈകീട്ട് പോകുന്നതിനു മുൻപ് മീനുവിനെ വന്നു കാണാൻ മറക്കേണ്ട ഇല്ലേൽ അറിയാലോ.

ഹോ വരാം ചേച്ചി.

അവളെന്റെ ചക്കരയല്ലേ .

ഹ്മ്മ് അതിന്റെ എല്ലാം അവളിൽ കാണുന്നുണ്ട്.നിന്നെപോലെതന്നെ ഭയങ്കര നാക്കാ പെണ്ണിന്

അതില്ലാതെ നിങ്ങൾടെ ഇടയിൽ ജീവിക്കാൻ പറ്റുമോ ചേച്ചി.

ഇത്രയൊക്കെ ഉണ്ടായിട്ടുണ്ട് ഇങ്ങിനെ അപ്പൊ ഇതും ഇല്ലേൽ പിടിച്ചു നിക്കാൻ ഒക്കുമോ ചേച്ചി.

 

അന്നത്തെ ജോലിയെല്ലാം കഴിഞ്ഞു ഞാൻ ഇറങ്ങിയതും ചേച്ചി പിറകീന്നു മറക്കേണ്ട അവൾ കാത്തിരിക്കും.

ഹോ ഇല്ല ചേച്ചി.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ബൈക്കെടുക്കാനായി ഞാൻ പോയതും

ചേച്ചി ചേച്ചിയുടെ സ്കൂട്ടിയും എടുത്തു പോകുന്നത് കുറച്ചു നേരം നോക്കി നിന്നു

വേണ്ട വേണ്ട നിന്റെ ആ നോട്ടം ഉണ്ടല്ലോ.എന്ന് പറഞ്ഞു കളിയാക്കി കൊണ്ടാണ് ചേച്ചി പോയത്.

ചേച്ചി പോയതും പിറകെ ഞാൻ എന്റെ റൂമിലേക്ക് പോയി.

കുളിച്ചു ഫ്രഷ് ആയി വന്നപോയെക്കും ചേച്ചിയുടെ രണ്ടു മൂന്ന് മിസ്സ്‌ കാൾ.

ചേച്ചിയുടെ നമ്പറിലേക്കു തിരിച്ചു വിളിച്ചോണ്ട് ഞാൻ.

എന്താ ചേച്ചി രണ്ടുമൂന്നു മിസ്സ്‌ കാൾ.

അയ്യേ അങ്കിളിനെ പറ്റിച്ചേ അമ്മയല്ല ഇത് ഞാൻ മീനു മോൾ

ഹോ നീയായിരുന്നോടി കുറുമ്പി.

എന്താ വിളിച്ചേ.

അമ്മ പറഞ്ഞു അങ്കിൾ ഇന്ന് നാട്ടിൽ പൊകുകയാണെന്അതാ വിളിച്ചേ.

ഹോ അപ്പോയെക്കും അതും അറിഞൊ എന്റെ മീനുട്ടി

പിന്നെ എന്നോട് പറയാതെ മുങ്ങാൻ ഉള്ള പരുപാടി ആയിരുന്നല്ലേ.

അയ്യോടി എന്റെ മീനുട്ടിയോടു പറയാത്തെ എനിക്ക് പോകാൻ പറ്റുമോ മീനുട്ടി

എന്നിട്ട് കഴിഞ്ഞ തവണ പോയപ്പോ ഒന്ന് മിണ്ടിയത് പോലുമില്ലല്ലോ അങ്കിൾ.

 

അത് പിന്നെ അങ്കിളിനു അത്യാവശ്യം ആയിട്ട് പോകേണ്ടി വന്നന്തിനാൽ അല്ലേ പോയേ അപ്പൊ മീനുട്ടിയെ കുറേ നോക്കി. അമ്മയ പറഞ്ഞേ നേരം കളയേണ്ട ട്രെയിൻ മിസ്സ്‌ ആകും നി പൊക്കോ എന്ന് അങ്കിളിനോട് പറഞ്ഞത് മീനുട്ടിയുടെ അമ്മ തന്നെയാ.

ആണോ അമ്മേ എന്ന് ഫോണിൽ നിന്നും തിരിഞ്ഞോണ്ട് അവൾ നിർമ്മാലയോടായി ചോദിച്ചതും.

എന്താ മോളെ.

അങ്കിൾ കഴിഞ്ഞ പ്രാവിശ്യം പോകുമ്പോൾ എന്നോട് പറയേണ്ട എന്ന് അമ്മയാണോ പറഞ്ഞേ അങ്കിളിനോട്.

Updated: October 16, 2025 — 4:06 pm

Leave a Reply

Your email address will not be published. Required fields are marked *