നിർമല – 2 26

അവൻ പോയി എന്ന് കണ്ട നിർമല ജാസ്മിൻ അത് ഞാൻ തന്നെ ചെയ്തോളാം നി നിന്റെ ജോലി ചെയ്യാൻ നോക്ക് എന്ന് പറഞ്ഞോണ്ട് അവളെ മടക്കി അയച്ചു.

ഈ മാസത്തിനു ഇതെന്തു പറ്റി എന്ന് പറഞ്ഞോണ്ട് ജാസ്മിൻ അവളുടെ സീറ്റിലേക്കു തന്നെ പോയി.

ഇതെല്ലാം കണ്ട് പുഞ്ചിരിച്ചോണ്ട് ശ്രീ അവന്റെ ജോലി തുടർന്നു.

നിർമലക്കു അവനോടു സംസാരിക്കണം എന്നുണ്ട് അവനെന്തു പറയും എന്നറിയാതെ അവൾ വിഷമിച്ചു.

 

ലഞ്ചിനുള്ള ഫുഡ്‌ മായി നിർമല കുറെ കാത്തിരുന്നെങ്കിലും ശ്രീ അങ്ങോട്ട്‌ പോകാതെ പുറത്തേക്കിറങ്ങി പോയി.

അത് കണ്ട നിർമലക്കു കരച്ചിൽ അടക്കാൻ ആയില്ല.

മറ്റുള്ളവർ കാണാതെ നിർമല കണ്ണ് തുടച്ചു കൊണ്ടിരുന്നു.

എന്താ മാഡം കഴിക്കുന്നില്ലേ എന്ന് ജാസ്മിനും മറ്റുള്ള സ്റ്റാഫും ചോദിച്ചതും

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവരെ കാണിക്കാനായി കുറച്ചെടുത്തു വായിൽ വെച്ചോണ്ടിരുന്നു.

അവൾക്കു ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല.

വല്ലാത്ത ഒരു നൊമ്പരം പൊലെ.
തോന്നി.

എല്ലാവരും കഴിച്ചെണീറ്റതും നിർമല അവള് കൊണ്ടുവന്ന ഫുഡ്‌ എടുത്തു വെസ്റ്റിലേക്ക് തട്ടി എഴുനേറ്റു പോയി.

എന്താ ചേച്ചി കഴിച്ചില്ലേ എന്നുള്ള ജാസ്മിന്റെ ചോദ്യം വന്നതും.

ഹ്മ്മ് കഴിച്ചു ജാസ്മിൻ ഇത് ശ്രീയുടെ ഫുഡ്‌ ആണ് എന്ന് പറഞ്ഞോണ്ട് നിർമല അവളില്നിന്നും ഒഴിഞ്ഞു മാറി.

ഹോ ശ്രീക്കു ഫുഡ്‌ മാഡം ആണോ കൊണ്ട് വരാറ്.

ഹ്മ്മ്.

അതെന്താ അവൻ കൊണ്ട് വരാറില്ലേ.

ഇല്ല.

അവനൊറ്റക്ക താമസം.

ഹോ.

അതാണ്‌ ആൾക്ക് ഇച്ചിരി ഇളക്കം അല്ലേ മാഡം.

അറിയില്ല അവന്റെ കാര്യത്തിൽ ഞാൻ ഇടപെടാറില്ല എന്ന് പറഞ്ഞോണ്ട് നിർമല അവിടെ നിന്നും പോന്നു.

ജാസ്മിൻ നേരെ അടുത്തിരുന്നു ചേച്ചിയോട് ഇവർക്കിതെന്തു പറ്റി.

ഹാ ആർക്കറിയാം ഇന്ന് ശ്രീ ഫുഡ്‌ കഴിക്കാൻ വരാത്തത് കൊണ്ടായിരിക്കും

ഹോ അപ്പൊ അതാണ്‌ കാര്യം.

എന്ത്

ഹേയ് ഒന്നുമില്ല ചേച്ചി എന്ന് പറഞ്ഞോണ്ട് ജാസ്മിൻ നേരെ നിർമലയുടെ അടുത്തേക് നീങ്ങി.

മാഡം.

എന്താ ജാസ്മിൻ.

ഞാൻ മാഡത്തെ ചേച്ചിയെന്നു വിളിച്ചോട്ടെ.

ഹോ അതിനെന്താ അതാ എനിക്കുമിഷ്ടം.

അല്ല ഈ ശ്രീ ആളെങ്ങിനെ.

എന്താ.

അല്ല ശ്രീ ആളെങ്ങിനെയാണെന്നു.

എനിക്കറിയില്ല.

അവന്റെ കാര്യങ്ങൾ എന്നോടെന്തിനാ ജാസ്മിൻ തിരക്കുന്നെ.

അല്ലാനിങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നല്ലോ അതുകൊണ്ട് ചോദിച്ചതാ.

ഹോ എന്നാ അവനെ കുറിച്ച് എനിക്ക് അധികം ഒന്നും അറിയില്ല.

ഹ്മ്മ്.

ആ ചേച്ചി അവൻ പുറത്തേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നത് കണ്ട്.

എന്തെ ചേച്ചികൊണ്ടുവന്നത് അവനിഷ്ടപ്പെട്ടില്ലേ.

അവനവന്റെ ഇഷ്ടം അവനവനല്ലേ അറിയൂ.

ചിലപ്പോ ഞാൻ കൊണ്ട് വന്നത് പിടിക്കുന്നുണ്ടാകില്ല അതായിരിക്കാം.

ഹ്മ്മ്

അതും പറഞ്ഞു അവൾപോയി

നിർമല അവളുടെ ജോലിയിലേക്കും കടന്നു.

കുറച്ചു കഴിഞ്ഞതും ശ്രീ വന്നു.

നിർമലയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവനവന്റെ ജോലിയിലേക്കി തിരിഞ്ഞു.

ഓഫീസ് ടൈം കഴിഞ്ഞു ഇറങ്ങിയതും നിർമല അവനെ അവിടെ കാത്തിരുന്നു.

ശ്രീ ജാസ്മിനോട് എന്തോ പറഞ്ഞു ചിരിച്ചോണ്ട് ഇറങ്ങി വരുന്നത് കണ്ട് നിർമ്മലക് ദേഷ്യം വന്നു.

ഹോ കഴിഞ്ഞില്ലേ രണ്ടിന്റെയും കൊഞ്ചി കുഴയൽ എന്ന് പറഞ്ഞോണ്ട്.

അവൾ ശ്രീയെ വിളിച്ചു.

ശ്രീ എന്താ ചേച്ചി എന്ന് ഗൗരവത്തോടെ ചോദിച്ചോണ്ട് അടുത്തേക്ക് വന്നു.

അവന്റെ ചോദ്യവും വരവുംകണ്ട

നിർമല ഒന്നുമില്ല എന്ന് പറഞ്ഞോണ്ട് വണ്ടിയെടുത് പോയി.

അവൾ പോകുന്നതും നോക്കി ശ്രീ നിന്ന്.

 

എന്റെ ചേച്ചി വേണം എന്ന് വെച്ചിട്ടല്ല

 

ചേച്ചിയുടെ ഈ മുഖം കാണാണും ഒരു ഭംഗിയുണ്ട് അത് കൊണ്ട് മാത്രമ

 

അല്ലാതെ എനിക്കി ചേച്ചിയോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല കെട്ടോ എന്ന് മനസ്സിൽ പറഞ്ഞോണ്ട് ശ്രീ വണ്ടിയെടുത്തു വീട്ടിലേക്കു പോയി.

 

നിർമല വീട്ടിലെത്തിയതും അവളുടെ മുഖഭാവം കണ്ട് എന്താ മോളെ എന്താ നിനക്ക് എന്ന് അവളുടെ അമ്മ ചോഡ്ജിച്ചോണ്ടിരുന്നി.

ഒന്നുമില്ല എനിക്കെന്തു പറ്റാനാ എന്ന് ദേഷ്യത്തോടെ പറഞ്ഞോണ്ട് അവൾ വീട്ടിലേക്കു കയറി കുറെ കരഞ്ഞു.

Updated: October 16, 2025 — 4:06 pm

Leave a Reply

Your email address will not be published. Required fields are marked *