നിശാഗന്ധി – 10 Likeഅടിപൊളി 

“” അവക്ക് വല്ലതും പറ്റിയാ… ഒരുത്തനും…ഒരുത്തനും ജീവനോടെ കാണില്ല ഓർത്തോ…! കൊല്ലും ഞനെല്ലാത്തിനേം… “‘

പിന്നിൽ നിന്നുള്ള വലിയുടെ ശക്തി കുടികൊണ്ടേ ഇരുന്നു. ഞാൻ അവരിൽ നിന്നും വിട്ടല്പം മാറി നിന്നു. അല്ലെങ്കിൽ എന്നോ ഹൃദയത്തിൽ ഇടം കണ്ടവന്റെ ശക്തിക്ക് മുന്നിൽ നിക്ക് കീഴടങ്ങണ്ട വന്നു.

“” നിനക്കെന്നാടാ….??? നീയിതെന്തൊക്കെയാ വിളിച്ചു പറഞ്ഞതെന്ന് വല്ല ബോധോമുണ്ടോ നിനക്ക്..?? ”

അല്പം മാറിയുള്ള ഭിത്തിയിലേക്ക് ചേർത്ത് നിർത്തി വിശാൽ ന്റെ നേരെ അലറി.

“” പിന്നെ ഞാനെന്ത് പറയണം..?? ഏഹ്…. നീ പറ..!!
അകത്ത് ചോരയിൽ കുളിച്ചു കിടക്കണത് ന്റെ പെണ്ണാടാ…. ആ അവൾക്കിങ്ങനെയോരവസ്ഥ വരുത്തി വച്ചവരോട് പിന്നെ ഞാനെന്ത് പറയണം…..നീ പറഞ്ഞു താ നിക്ക്…!””

ന്റെ ശബ്ദം ഉയർന്നു.. ന്റെ ചോദ്യത്തിന് അവന്റെ പക്കൽ മറുപടിയില്ലാതെ വന്നതും ഞാൻ ഭിത്തിയോട് മുഖം ചേർത്ത് വെച്ചോന്ന് വിതുമ്പി,

 

“” സൈലെൻസ്…. ന്തവിടെ ബഹളം…?? ഇതൊരു ഹോസ്പിറ്റലണെന്ന് അറില്ലേ…?? “”

ശബ്ദം കെട്ട് അടുത്തുള്ള മുറിയിൽ നിന്നും ഒരു കൊച്ച് പെണ്ണ് തല വെളിയിലെക്കിട്ടു.

“” കേറി പോടീ അകത്ത്…. അവള് സൈലെൻസ് ഉണ്ടാക്കാൻ വന്നിരിക്കുന്നു… “”

 

അവളുടെ മറുപടി കേട്ടതും വിശാല് ആ പെണ്ണിന് നേരെ ഒരു ചാട്ടം… അവളാകെ അടികൊണ്ടത് പോലെ വല്ലാണ്ടായി…

 

“” എടി പൊടിന്നൊക്കെ തന്റെ വീട്ടി പൊയ് വിളിച്ചാ മതി കേട്ടൊടോ…മര്യാദക്ക് സംസാരിച്ചില്ലേ ഞനിത് കംപ്ലയിന്റ് ചെയ്യും… “”

ഒന്ന് ചമ്മിയെങ്കിലും അവളും തിരിച്ചടിച്ചു.

“” എടി പെണ്ണെ,, വീട്ടി തന്തയോട് പറയണ പോലെ ന്നോടൊണ്ടാക്കാൻ വന്നാലുണ്ടല്ലോ, നിന്റെ മോന്ത പിടിച്ചു ഞാൻ ഭിത്തിയെ തേക്കും പറഞ്ഞേക്കാം… “”

ഒരടി മുന്നോട്ടേക്ക് നീങ്ങി അവൾക്ക് നേരെ അവൻ കൈ ചൂണ്ടിയത് പറഞ്ഞപ്പോ അവള് ചുറ്റും ഒന്ന് നോക്കി, കുറച്ചു മാറിയായിരുന്നത് കൊണ്ട് കുറച്ച് ആളുകളെ കേട്ടുള്ളു.

ഞാൻ അവന്റെ കയ്യിൽ കേറി പിടിച്ചു..

“” ഞനിത് കംപ്ലയിന്റ് ചെയ്യും നോക്കിക്കോ… “”

 

ആ പെണ്ണ് അപ്പോളേക്കും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.. കലങ്ങിയ കണ്ണുമായി അവനെയൊന്ന് നോക്കി

“” കേറി പോടീയവിടുന്ന്… “” അവനതിനെ തീർത്തും പുച്ഛിച്ചു തള്ളി, ആ പെണ്ണ് പോയതും അവൻ വിളിച്ചിട്ട് ബ്ലഡ്‌ കൊടുക്കാൻ വന്ന കുറച്ച് പേര് വന്നിരുന്നു അവരെ നോക്കാൻ അവനും അങ്ങോട്ടേക്ക് നടന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“” അല്ല…അല്ല… വൺ സെക്… വൺ സെക്…. അല്ല ഞനൊരു ഡൌട്ട് ചോദിച്ചോട്ടെ… “”

 

കഥയുടെ ഇടക്ക് വീണ അപർണ്ണയുടെ ശബ്ദം മീനാക്ഷിയെ നിരാശയിലാക്കിയത് പോലെ അവളെ നോക്കി പല്ല് കടിക്കുന്നത് കണ്ടു. ഞാൻ എന്താണെന്ന് ചോദിച്ചതും.

“” അല്ല.. ഈ വിശാൽ…
അളിപ്പോ എവിടെ ഉണ്ട്..
നിന്റെ കൂടെയെങ്ങും കണ്ടില്ല അടുത്തൊന്നും…””

അവളെന്റെ മുഖത്തേക്ക് നോക്കി,

 

“” അവൻ വെളിയിലാണ്… കല്യാണൊക്കെ കഴിഞ്ഞു…ഫാമിലി ഒക്കെ ഇവിടെ തന്നെയുണ്ട്.. ഇടക്ക് വിളിക്കും..””

“” ഓഹ് ഒക്കെ.. ഒക്കെ.. ഇനി കണ്ടിന്യൂ…!””

 

ക്ലാരിറ്റി കിട്ടിയതും അവൾ ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അവളെ അകത്ത് കേറ്റിട്ട് ഇപ്പൊ ഒരു മണിക്കൂർ ആയി, അപ്പോളേക്കും കാര്യങ്ങൾ അറിഞ്ഞു തറവാട്ടിൽ നിന്നും എത്തിയിരുന്നു..

 

“” സ്റ്റെഫിക്ക് ബോധം വീണിട്ടുണ്ട്… ആരാ ഈ സിദ്ധു….??
ആളെ കാണണോന്ന് പറയുന്നുണ്ട്… “”

കുറച്ചു കഴിഞു ഒരു സിസ്റ്റർ ഇറങ്ങി വന്നത് പറഞ്ഞതും ഞാനവനെയൊന്ന് നോക്കി അകത്തേക്ക് നടന്നു.

ഓരോ ചുവടും മുന്നിലേക്ക് വെക്കുമ്പോളും ന്റെ നെഞ്ചിൽ വല്ലാത്തൊരു വേദന നിറഞ്ഞിരുന്നു, അവളെ ഇങ്ങനെ കാണേണ്ടി വന്നല്ലോ ന്നോർത്ത്…
നീറിയ നെഞ്ചുമായി ഞനെന്റെ പ്രാണന്റെ അടുത്തേക്ക് ഓരോ ചുവടും വെച്ചു.
നഷ്ടമായതെന്തോ തിരിച്ചു കിട്ടിയ ഒരുതരം വികാരമെന്നിൽ നിറഞ്ഞു നിന്നു.

ന്റെ മുന്നിൽ കണ്ണടച്ചു കിടക്കുന്നവളെ ഞനൊന്ന് നോക്കി പതിയെ അവൾക്കൊപ്പം ആ ബെഡിന്റെ കോണിലേക്കിരുന്നു.

Updated: June 4, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *