ന്റെ സാമിപ്യം അറിഞ്ഞവണം അവളാ കണ്ണോന്ന് ചിമ്മി തുറന്നത്..
വേദന നിറഞ്ഞ ന്റെ മുഖം അവളുടെ കണ്ണിൽ തെളിഞ്ഞതും ഒന്ന് സൂക്ഷിച്ചു നോക്കി പെണ്ണോണ് ചിരിച്ചു.
“” ഇതെന്താപ്പോ പുതിയൊരു കഥ.. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ…?? “”
ന്റെ കണ്ണിലെ നനവവളെ വല്ലാതെ വേദനിപ്പിച്ചു ന്ന് നിക്കറിയാം.. ന്നല്ലത് ന്നെ അറിയിക്കാതിരിക്കാനായി നേർക്ക് കൈ രണ്ടും വിടർത്തി, ഞാനാ ദേഹത്തേക്ക് പതിയെ ചാഞ്ഞു, ന്നെയാ മാറിന്റെ ചൂടിലേക്ക് ചേർത്ത് പിടിക്കുമ്പോൾ ഞനൊന്ന് ഞെരുങ്ങി.
“” ന്താ ന്റെ കൊച്ചിന് പറ്റിയെ… ന്തിനാ കരഞ്ഞേ…
നിക്കൊന്നുല്ലട്ടോ… “”
അവളെന്നെ വീണ്ടും വാത്സല്യത്തോടെ തഴുകി,
മറുപടി ഞാനൊന്നും മിണ്ടിയില്ല.. അവളെ വേദനിപ്പിക്കാതെ ആ ചൂടിലേക്ക് അമർന്നു കിടന്നു.
“” ഹാ… ന്തേലും പറെന്റെ ചെക്കാ നീ… വെറ്തെ പിള്ളേരെ കണക്കെ നിക്കാതെ… “”
“” പേ…പേടിച്ചു പൊയ് ഞാൻ… “” ഇടറി വീണ ശബ്ദത്തിൽ ഞനൊന്ന് വിതുമ്പി, ഉടനെ ഒരെങ്ങലോടെ അവളും ന്നെ കൂടുതൽ ശക്തിയോടെ പുണർന്നു.
“” ഞാനെന്റെ ചെക്കനെ ഒറ്റക്കാക്കി പോകുന്ന് തോന്നണുണ്ടോ…?? അതിന് കഴിയോ നിക്ക്.. “”
ആ ചുണ്ടെന്റെ നെറ്റിയിൽ അമർന്നു.പതിയെ അവളാ നെഞ്ചിൽ നിന്നെന്നെ അടർത്തി മാറ്റി, ന്റെ കണ്ണോന്ന് തുടച്ചവൾ പതിയെ ചിരിച്ചു.
പെട്ടന്ന് ആ മുഖത്തേക്ക് വേദന നിറഞ്ഞു..
“” ന്തറ്റി…?? “” ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ ബാലമായി പിടിച്ചു,
“” നെഞ്ച് വേദനിക്കണ്…””
“” ഏഹ്… ഡോക്….. ഡോക്ടറെ വിളിക്കണോ…
സിസ്റ്റർ….””
വെളിയിലേക്ക് നീട്ടി വിളിക്കാൻ തുടങ്ങിയ ന്റെ വാ പൊത്തിയവൾ വേണ്ടെന്ന് പതിയെ കണ്ണ് കാണിച്ചു.. ആ കണ്ണിൽ ന്തെല്ലാമോ ഒഴുകി നടക്കുന്നത് പോലെ യൊന്ന് തിളങ്ങി.
ഞനാ കൈ പതിയെ വിടുവിച്ചു
“” നിക്ക് കുഴപ്പൊന്നുല്ല ചെക്കാ… ന്തോ നീ അടുത്തിരുന്നാ മാറുന്നു തോന്നണെനിക്ക്…””
അവളെന്റെ നെഞ്ചിലേക്ക് പതിയെ ചാഞ്ഞു… കണ്ണുയർത്തി ന്നെയൊന്ന് നോക്കി,
“” ഞനൊന്ന് ചോയിച്ച
ചെയ്‌തെരുവോ നിയത്…?? “” ആ നോട്ടത്തിലെ ഭാവം മാറ്റാതെ അവളെന്നോട് ചോദിച്ചു.. അവളി ഭൂമിയിലെ ന്ത് വേണം ന്ന് പറഞ്ഞാലും അതെല്ലാം നൽകാൻ ഞാൻ തയാറായിരുന്നു.,
“”ന്നെയി മടിലൊന്ന് കിടത്തി ഉറക്കോ..?? കൊതിയായിട്ടാ… “”
ആ കണ്ണിലെ നോവ് മറക്കാതെ അവളെന്നോട് ചോദിക്കുമ്പോ, വാക്കുകൾ അവസാനിപ്പിക്കുന്നതിന് മുൻപേ ഞനാ തല പതിയെ ന്റെ മടിയിലേക്ക് ചായിച്ചു, വയറ് നോക്കി അവളും ഒന്ന് ചെരിഞ്ഞു കിടന്നു.
കുറച്ച് നേരം അനക്കം ഒന്നും വന്നില്ല… ആ മുടിയിൽ തഴുകി ഞാനെന്റെ പ്രാണന്റെ പ്രണയത്തിന് കാവലിരുന്നു.
“” നിനക്കെന്നെ ശെരിക്കും ഇഷ്ടണോ ചെക്കാ..?? “”
ആ കണ്ണുകൾ വീണ്ടും ന്നിലേക്ക് നീണ്ടു, മാറ്റാരെക്കാളും നന്നായി അവൾക്കാ ഉത്തരം അറിയാമെങ്കിലും ന്റെ വായിൽ നിന്ന് അത് കേൾകനായി അവളാ ചോദ്യം വീണ്ടും ആവർത്തിച്ചു.
“” മ്മ്… ഒരുപാട്….?? “” അത്രേം സ്നേഹത്തോടെ ഞാനും അവളുടെ മുഖം കൈയാൽ ഒഴിഞ്ഞു.
“” പെട്ടെന്ന് ഒരീസം ഞനില്ലാണ്ടായ നീയെന്തേയ്യും ചെക്കാ…?? “”
ന്റെ ഷർട്ടിലെ ബട്ടൻസ്സിൽ പിടുത്തമിട്ട് അവളെന്റെ ചൂട് പറ്റി ചോദിച്ചു.
സാധാരണ ഇത്പോലെ ഉള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ നിക്ക് ദേഷ്യം വരേണ്ടതാണ് പക്ഷെ ഇവിടെ ന്നിൽ അവളെന്നോട് ചോദിച്ചതിന് മറുപടി വ്യക്തമാണ്.
“” നാളത്തെനെ കുറിച്ചേനിക്ക് പേടില്ല… ഇന്ന് നീയെന്റെ ഒപ്പമുണ്ടല്ലോ…ന്റെ ചാരെയുണ്ടല്ലോ,
അതുമതി നിക്ക്… “” ഞാനവളെ ചേർത്തുവെച്ചോന്ന് പുണർന്നു. ആ കണ്ണിൽ പതിയെ ചുണ്ട് ചേർത്തു.
“” ഇഹ്ഹ്….
ചെക്കൻ വല്ലാണ്ട് പൈങ്കിളിയവണ്ണ്ട്.. “”
ഒരു ഉമ്മ കൊടുക്കാനായി അവളിലേക്ക് ചലിപ്പിച്ച മുഖമവൾ പതിയെ പിടിച്ചു മാറ്റി, ന്നിട്ടും വിടാതെ ആ തലേ കെട്ടിന് മുകളിലൂടെ ഞാനെന്റെ സ്നേഹ സമ്മാനം അവൾക്ക് നൽകി.
“” അവൾക്കിപ്പോ എങ്ങനെയുണ്ടെടാ.?? ന്തേലും സംസാരിച്ചോ നിന്നോട്…?? “‘
വെളിയിൽ ഇറങ്ങിയ ന്നെ തടഞ്ഞു വല്യമ്മ ചോദ്യം ആവർത്തിക്കുമ്പോൾ, ന്റെ മറുപടി ഒരു ചിരിയിൽ ഒതുങ്ങുമ്പോ അവിടെ നിന്നും കൂട്ടത്തോടെ ഒരു നിശ്വാസം ഉറക്കെ കേട്ടു.
