ആ കളി കണ്ട് അന്തം വിട്ടിരുന്ന ഞാനത് പറഞ്ഞതും അവളെന്റെ കയ്യിൽ തല്ലി കണ്ണുരുട്ടി.
അപ്പോളേക്കും കയ്യിൽ എന്തൊക്കെയോ കിഡ്‌തപ്പും കത്തിച്ചോണ്ട് ദാണ്ടേ ഇറങ്ങി വരുന്നു…
“” നിങ്ങളി വീടിന് തീ ഇടമ്പോവാണോ തള്ളേ… “”
ആ വരവ് കണ്ട് ഞാൻ ഒന്ന് ഞെടുങ്ങി.. ഇവർക്കെന്ത് ബാധ കൂടിയോ..
“” മാറിക്ക് ചെക്കാ പെണ്ണിന് പുകച്ചു കൊടുക്കട്ടെ… “”
അവരെന്നെ കാല് കൊണ്ട് തട്ടി മാറ്റി അവൾക്കടുത്തേക്ക് നിന്നു… കാല് കൊണ്ട് തട്ടി എറിയാൻ ഞാനെന്ത് പട്ടി തീട്ടോ…?? അത് കൊള്ളാം..
“” ഒന്നുമില്ലാത്തയാ തല പൊട്ടിട്ട് ഇന്നലെ ഇങ്ങോട്ട് വന്നേ ഉള്ളു.. അതിനിടക്ക് തീ ഇട്ട് കൊല്ലാനും നോക്കുന്നോ..?? “”
പോടാ ന്ന് പുച്ഛിച്ചതല്ലാതെ ന്റെ ആ കോമഡി അവിടെ വർക്ഔട്ട് ആയില്ല… സാരമില്ല വേറെ എവിടേലും യൂസ്ഫുൾ ആവും… ആഹ്ഹഹ്…
കുളിച്ചു ഈറനായ മുടി പതിയെ തോർത്തിൽ നിന്നും അടർത്തി മാറ്റി വല്യമ്മ അവളുടെ മുടി വിടർത്തിയിട്ടു.. അതിലേക്ക് കയ്യിൽ കരുതിയ ന്തോ കൊണ്ട് ഒന്ന് ഊതി അവളുടെ മുടിയിലേക്ക് ചേർത്ത് പതിയെ നീക്കി,
അല്പനേരം ഇതെല്ലാം കണ്ട് നിന്നിരുന്ന ന്റെ തോളിൽ ഒരു പിടി വീണു.
“” നാണമില്ലെടാ സ്വന്തം ഭാര്യേ നോക്കി വെള്ളമിറക്കി നിക്കാൻ… ചെ… ചെ… മോശം.. മോശം.. “”
“” നീ പോടാ കോപ്പേ… “”
അതും പറഞ്ഞു മുന്നിലേക്ക് നടന്ന അവനെ കാല് നീട്ടിയൊന്ന് തൊഴിച്ചു കൊണ്ട് ഞാൻ പ്രതികാരം വീട്ടി.. ശേ നല്ലോണം കൊണ്ടില്ല…
“” അല്ലിതാര് വിശലോ… വാ വാ കേറി ഇരിക്ക്… “”
അവനെ കണ്ടതും വല്യമ്മ ചിരിയോടെ അവനെ നോക്കി
“” നിന്നെയൊന്ന് കാണാൻ കൂടെ കിട്ടണില്ലല്ലോടാ… ഏഹ്..?? “”
അതും പറഞ്ഞു അവൾക്കരികിലേക്ക് ചെന്നവന്റെ കയ്യിൽ പതിയെ തല്ലി അവൾ അവനെ അവള്ടെ സൈഡിലേക്ക് ചേർത്ത് നിർത്തി,
“” ഓഹ് സമയില്ല ചേച്ചി…. പിന്നെ ഓരോരോ തിരക്കും.. അല്ലാണ്ട് ഇവിടൊരോ നാറികളെ പോലെ വീട്ടി വെറ്തെ ഇരിക്കല്ലല്ലോ ഞാൻ..’”
അവസാനത്തെ ഡയലോഗ് അല്പം ഉച്ചത്തിലാണവൻ മൊഴിഞ്ഞത് അപ്പോ അതെന്നെ തന്നെയാണ്.. അത് കെട്ട് ചിരിക്കാൻ രണ്ടെണ്ണം വേറെയും…
ഇന്നെത് എരണം കെട്ടവനെയാണോ കണ്ടേ എല്ലാടത്തൂനും ഊക്കാണല്ലോ… ന്റെ ഭഗവതി….!!
“” നീ പോടാ മലരെ”” … ന്ന് ശബ്ദം ഇല്ലാതെ മുരടനക്കി ഞാൻ ആ ടോക്ക് അവിടെ കൊണ്ട് അവസാനിപ്പിച്ചു.. ന്തിനാ ഇനിയും എരന്ന് വാങ്ങുന്നെ…
“” അതെന്താടാ കയ്യില് നിക്കോണ്ടന്നാണോ..?? “”
ഇടക്ക് എന്നിൽ നിന്നും പാളിയ കണ്ണ് അവന്റെ കയ്യിലേക്ക് വീണതും അവളത് വാങ്ങാനായി ഒന്ന് മുന്നോട്ട് ഉന്തി.. അവളാണ് ഉന്തിയതെങ്കിലും ന്റെ ചങ്കണ് ഇവിടിടിച്ചത്…
“” ഇത് നിങ്ങൾക്കൊള്ളതല്ല… ഇതെന്റെ ചെറുക്കാനുള്ളതാ… അല്ലേടാ ചക്കരെ…””
അവൾ തട്ടി പറിച്ച കവർ വിട്ട് അവനവളുടെ വയറ് നോക്കി പറഞ്ഞതും
“” ടാ ചവുട്ടുന്നു.. വല്യമ്മേ നോക്കിയേ… “”
അതും പറഞ്ഞു അവൾ അവന്റെ കൈ പതിയെ ആ വയറിലേക്ക് വെപ്പിച്ചു.. അവന്റെ മുഖത്തെ ചിരി അത് കൂടെ നിന്ന ഞങ്ങളിലേക്കും വീണു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അവൻ പൊയ് കഴിഞ്ഞു പിന്നേം അവളെ ചുറ്റിപറ്റി ഇരുന്ന് സമയം അങ്ങ് പൊയ്…
“” ഞനെന്നാ പോയൊന്ന് കുളിച്ചിട്ട് വരാം.. “”
അതിന് രണ്ടാളും തലയും ഒന്നനക്കി സമ്മതം അറിച്ചതും ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു. പൊയ് തലയിൽ കാച്ചിയ എണ്ണയും തേച്ച് നേരെ അയയിൽ കിടന്ന തോർത്തും എടുത്ത് ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി.
“” നീയിതെവിടെ പോവാ…?? “”
വെളിയിലേക്ക് ഇറങ്ങിയതും മൂന്നാമത്തെ ചെറിയമ്മയുടെ സ്വരം..
‘” ഞനൊന്ന് പൊയ് കുളിച്ചിട്ട് പെട്ടെന്ന് വരാം.. “”
“” ഇവിടെവല്ലോം കുളിച്ചാ പോരവന്… കുളത്തി കുളിച്ചാലേ വന് കുളി വരൂ… ചേർക്കന്റെ ഓരോ പ്രാന്ത്.. “”
പോകുന്ന പൊക്കിൽ ന്തൊക്കെയോ പിറുപിറുക്കി ചെറിയമ്മ നടന്ന് നീങ്ങി,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഞനാ കുളക്കടവിന്റെ പടിയിലൊന്നിലിരിപ്പുറപ്പിച്ചു, ആരും കാണാതെ മാറ്റിവെച്ച സിഗരറ്റിന്റെ കവർ അരയിൽ നിന്ന് പുറത്തെടുത്തു.
