നിശാഗന്ധി 10
Nishgandhi Part 10 | Author : Vedan
[ Previous Part ] [ www.kambi.pw ]
“” ദേ പിള്ളേരെ… വെറ്തെ മഞ്ഞോള്ളാതെ വന്ന് കിടന്നേ ല്ലാം..””
മുകളിലേക്കുള്ള പടികൾ മുഴുവനായി കയറാതെ പാതി പടിയിൽ നിന്ന് അമ്മ സുന്ദരമായ ഒരു ദേഷ്യത്തിന് തുടക്കമിട്ടു.
പെയ്തോഴിയാതെ നിന്ന കണ്ണുകൾ ആരും കാണാതെ തുടച്ചൊരുവൾ തിരിഞ്ഞു പിന്നിലേക്ക് നോക്കി.
“” അമ്മ പൊക്കൊമ്മാ, ഇപ്പോ വരാം…!!””
മറുപടി നൽകുമ്പോളും അവളുടെ ശബ്ദത്തിലെ ഇടർച്ച നിക്ക് അറിയാൻ കഴിഞ്ഞു,
“” ദേ…അമ്മു, പെട്ടന്ന് വന്ന് കിടന്നോണം, ന്നെ ഒരു പ്രാവശ്യം കൂടെ മേലേക്ക് വരുത്തിക്കരുത്..
കേട്ടല്ലോ… “”
അതിന് ഒന്ന് മൂളുമ്പോൾ അമ്മ പതിയെ താഴേക്കുള്ള പടികൾ അനുസരണയില്ലാതെ ചവിട്ടി നീങ്ങി..
അമ്മ പോയി കഴിഞ്ഞിട്ടും അല്പനേരം ആരും ഒന്നും മിണ്ടില്ല,
“” സിദ്ധു… സ്റ്റേഫിക്ക് ഒന്നും പറ്റിട്ടുണ്ടാവില്ലല്ലോ ല്ലേ… “”
മറുപടി ഞാനൊന്നും മിണ്ടില്ല, ദൂരേക്കെങ്ങോട്ടോ നോട്ടമെറിഞ്ഞു. ന്റെ ആ മൗനം കണ്ടാവണം അവര് രണ്ടാളും അവിടുന്ന് പതിയെ എണ്ണിറ്റത്.
താഴേക്കുള്ള പടികൾ ചവിട്ടാൻ നീട്ടിയ മീനാക്ഷിയുടെ കാലുകൾ മെല്ലെ ചലനമറ്റു. അപർണ്ണ പോയിട്ടും അവൾ അവിടെ തന്നെ തറഞ്ഞു നിന്നു,
പിന്നിലേക്ക് നോക്കിട്ട് കൂടെയുണ്ടായിരുന്നവളെ കാണാഞ്ഞിട്ടാവാം അപർണ വീണ്ടും ആ പടികൾ ഓടി കയറിയത്.
നിക്ക് അടുത്തേക്ക് നീളുന്ന അവളുടെ പാതങ്ങളുടെ ശബ്ദം അടുത്തടുത്തായി വന്നു.
ന്റെ മുന്നിൽ വന്നു നില്കുന്നവളെ മുഖമുയർത്തി ഞാൻ നോക്കി കാര്യം തിരക്കി.
“” ഇല്ല സിദ്ധു…. നിക്ക് അറിയണം അന്ന് അവിടെ ന്താ ഉണ്ടായെന്ന് നിക്ക് അറിഞ്ഞേ പറ്റു…. സ്റ്റെഫിക്ക് ന്താ പറ്റിയത്..??””
വാക്കുകളുടെ മൂർച്ഛയിൽ അവളെന്നെ മുറിവേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു, ന്നാൽ എന്നോ ചലനമറ്റ ശരീരത്തിന് ന്ത് വേദന….!!
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ചോരയിൽ വാർന്നോലിച്ചു കിടക്കുന്നവളെ വാരിയെടുത്തു ഞാൻ ആ ഹോസ്പിറ്റലിന്റെ അകത്തേക്ക് ഓടുകയായിരുന്നു. മുന്നിലേക്ക് നീട്ടിയ സ്ട്രക്ച്ചറിലേക്ക് അവളെ കിടത്തുമ്പോൾ രക്തത്തിൽ കുതിർന്ന ന്റെ പെണ്ണിന്റെ മുഖം ഇപ്പോളും ന്റെയുള്ളിലുണ്ട്.
അവളെ icu വിലേക്ക് കയറ്റിയതും ഞാൻ അടുത്തുള്ള ഭിത്തിയിൽ ചേർന്നിരുന്നു. ഞാൻ അത്രേം പേടിച്ചിരുന്നു. എനിക്ക് അപ്പുറം ഒരു ഇരുമ്പ് ബെഞ്ചിൽ മുഖം കൈയ്യോട് ചേർത്തു നിന്ന് കരയുന്ന അമ്മയെ നിക്ക് കാണാം.. പക്ഷെ ഞാൻ ന്ത് പറഞ്ഞവരെ സമാധാനിപ്പിക്കും.. എങ്ങനെ വാക്കുകൾ കൊണ്ടവർക്ക് പ്രതീക്ഷ നൽകും. ഇല്ല നിക്ക് കഴിയില്ല..!!
വീണ്ടും ഒരുപാട് കരഞ്ഞു.. പിന്നെ ആരൊക്കെയോ എത്തി, സോഫിയും അച്ഛനും അറിയുന്നതും അറിയാത്തതുമായ ആരൊക്കെയോ..?? ഒരാളേം ഒന്ന് കണ്ണുയർത്തി നോക്കാൻ കഴിയില്ലെനിക്ക്.
അത്രേം തളർന്നിരുന്നു ഞാൻ.
“” ന്തിനാ… വന്നത്..?? ന്തിനാന്ന്..
ന്റെ ചേച്ചിക്ക് ന്തേലും പറ്റിന്നറിഞ്ഞു സന്തോഷിക്കനോ..?? “”
“” മോളെ… അങ്ങനെയൊന്നും… “”
സോഫി നിയന്ത്രണം നഷ്ടപ്പെട്ടത് പോലെ നിന്നലറി, അവരെന്തോ പറയാൻ വന്നെങ്കിലും കൈ ഉയർത്തി അവരെ അവൾ തടഞ്ഞു.അവളുടെ ശബ്ദമാണ് ന്നെയും ഉണർത്തിയത്, നുമ്പേ ആ വീട്ടിൽ കണ്ട കുറച്ച് മുഖങ്ങൾ, കണ്ണിൽ ഉടക്കിയത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ആ സ്ത്രീയിലാണ്.
“” സോഫി… മതി… നീ അപ്രത്ത് പോയെ.. എടി പോവാൻ… “”
അച്ഛന്റെ സ്വരം.. അവൾക്ക് നേരെ വീണ അച്ഛന്റെ വാക്കിൽ ഒന്ന് നിശബ്ദതമായവൾ പതിയെ എല്ലാരേമോന്ന് നോക്കി അമ്മക്കടുത്തേക്കിരുന്നു.
അതുവരെ ചലനമറ്റിരുന്ന ന്റെ കാതിലേക്ക് വീണ സോഫിയുടെ വാക്കുകൾ ന്റെ മുഖമുയരാൻ കാരണമായി.
നീറി വന്ന പകയോടെ അവർക്കടുത്തേക്ക് അടുക്കുമ്പോൾ എന്നിൽ ഞമ്പോലും കാണാത്തോരു സിദ്ധാർദ്ധിനെയായിരുന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ദേഷ്യത്തിന്റെ ചുവപ്പ് ചാലിച്ചു ഞാൻ അടുക്കുമ്പോൾ ആ സ്ത്രീ നിറഞ്ഞ മിഴികൾ മുറുക്കെയടച്ചെന്റെ നേരെ കൈ കൂപ്പി. ന്നാൽ പിന്നിൽ നിന്ന് വീണ പിടിയിൽ ഞനൊന്ന് നിന്ന് പോയെങ്കിലും ന്റെയുള്ളിലെ കനലിന്റെ ചൂടിനെ പിടിച്ചു കെട്ടാൻ ഒരാൾക്കും കഴിയുമായിരുന്നില്ല.
