നിശാഗന്ധി – 10 Likeഅടിപൊളി 

“” എപ്പോളാ..?? “” കയ്യിലെ വാച്ചിലേക്ക് ഞനൊന്ന് നോക്കി,

“” ഏട്ടൻ റെഡിയായ അപ്പൊ പോവാം… “”

ഞനൊന്നവളെ നോക്കി,

“” മ്മ്.. ഞനൊന്ന് കുളിച്ചിട്ട് വരട്ടെ.. നീ പോയൊരുങ്ങാൻ നോക്ക്… “”

അതും പറഞ്ഞു ഞാൻ പിന്നേം മുകളിലേക്ക് കയറാൻ തുടങ്ങി,

“” ഇനിയെന്താടി..?? ‘”

പിന്നേം പുറകെ തന്നെ വരുന്നവളോട് ഞാൻ വീണ്ടും ശബ്ദമിട്ടു.

“” ഏടത്തിടെരു ടോപ്പിരിപ്പുണ്ട് മുറിൽ..അതൊന്ന് എടുക്കട്ടേ..””

അതും പറഞ്ഞവളോടി മുറിയിലേക്ക് പൊയ്. ഞാൻ ചെല്ലുമ്പോ അലമാര തപ്പുന്നവളെയാണ് കണ്ടത്,
ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി ഒന്ന് കുളിച്ചു,

കുളിയൊക്കെ കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങിയതും അലമാരയിൽ നിന്ന് ഒരു ലാവണ്ടർ കളർ ലെനിൻ ഷർട്ടും, ഒരു കാർഗോ വൈറ്റ് പാന്റും എടുത്തിട്ടു. മുടിയും ചീകി ഇറങ്ങുമ്പോൾ അവൾ താഴെ ഇരിപ്പുണ്ടായിരുന്നു. ഇറങ്ങുന്ന കൂട്ടത്തിൽ വിശാലിന് ഒരു മെസ്സേജുമിട്ട് ഞാൻ പതിയെ താഴെക്കിറങ്ങി, അവളേം കൂട്ടി നേരെ പോയത് അവള് പറഞ്ഞൊരു കഫെയിലേക്കായിരുന്നു.

“” വായേട്ടാ.. “” ബൈക്കിൽ നിന്ന് ഇറങ്ങിയവൾ സൗര്യം താരതെ നിന്നെന്റെ കയ്യിൽ വലിച്ചുകൊണ്ടിരുന്നു.

“” പെടക്കാതെ പെണ്ണെ വരാം.. “” അവളുടെ പിടിവലിയിൽ തോറ്റുകൊടുത്തു ഞാൻ അവൾക്കൊപ്പം ആ കഫെയിലേക്ക് കയറി.

അകത്തേക്ക് കയറിയതും ഏറ്റവും അവസാനം ഇരിക്കുന്ന ഒരുക്കൂട്ടം പിള്ളേരെ നോക്കി അവൾ കൈ വീശി കാണിച്ചു.

അവളെന്റെ കയ്യും പിടിച്ച് വലിച്ചു അവർക്കടുത്തേക്ക് നടന്നു, മുന്നിലേക്ക് നടക്കുമ്പോൾ ആളുകളൊക്കെ നോക്കുന്നത് കണ്ടതും നിക്ക് ആകെ ഒരുമാതിരിയായി.. ഇവളാണോ മൂത്തത് അതോ ഞനാണോ..?? പിള്ളേരെ അംഗനവാടികൊണ്ട് വിടാമ്പോവുന്നത് പോലെ വലിച്ചെഴച്ചന്നെ അവർക്ക് മുന്നിലേക്ക് നിർത്തി.

മുന്നിലെ ഒഴിഞ്ഞ ചെയറിലേക്ക് ഞങ്ങളിരുന്നു.
ഓരോരുത്തരെ വീതം അവള് നിക്ക് പരിജയപ്പെടുത്തുമ്പോ ഞനെല്ലാരേം നോക്കിയൊന്ന് ചിരിച്ചു.

അവിടുന്ന് അവരേം കണ്ടിറങ്ങുമ്പോ അവളും വരുന്നുണ്ട് ഹോസ്പിറ്റലിലേക്കെന്ന് പറഞ്ഞു അവളും വണ്ടി കേറി, പിന്നെ ഒന്നും മിണ്ടാതെ ഞാൻ നേരെ വണ്ടി വിട്ടു, കുറച്ച് ദൂരം ചെന്നതും ഒരു ഫ്രൂട്സ് കട കണ്ടു ഞാൻ വണ്ടി സൈഡിൽ ഒതുക്കി അവളോട് കുറച്ച് പച്ച മുന്തിരിയും വാങ്ങിവരൻ പറഞ്ഞു വിട്ടു.

 

“” പച്ചയില്ല… ചൊമന്നത് മതിയോ..??” അവളാ കടയിൽ കിടന്നു അലമുറയിട്ടു. ഞാൻ വേണ്ടെന്ന് പറഞ്ഞപ്പോ വീണ്ടും അല.

“” ന്റെ പൊന്ന് കുഞ്ഞേ ഉള്ളത് വാങ്ങിട്ട് നീയൊന്ന് വരോ..?? “”

അവളൊന്ന് ചിരിച്ചു ഒന്നും വാങ്ങാതെ വന്ന് വണ്ടി കേറി,
ഞാൻ ചോദ്യഭ്യർത്ഥനയിൽ അവളെ നോക്കുമ്പോ അടുത്തൊരു കടയുണ്ടെന്ന് അവിടുന്ന് വാങ്ങാം ന്ന്..

 

“” നിനക്ക് വല്ലതും വേണേൽ വാങ്ങിക്കോ കേട്ടാ… “”

അവളുടെ കയ്യിലേക്ക് മൊബൈലും കൊടുത്ത് ഞാൻ അവിടിരുന്നു, അവള് പൊയ് സാധനവും വാങ്ങി തിരികെ വന്നതും ഞാൻ നേരെ വണ്ടി എടുത്തു.

പാർക്കിംഗിൽ വണ്ടിയും നിർത്തി ഞാൻ നേരെ അവളുമായി റൂമിലേക്ക് നടന്നു,

“” കഴുകിട്ട് തിന്ന് പെണ്ണെ,
വല്ല അസുകോം വരും.. “”

കൈയിലെ കവറിൽ നിന്ന് ഒന്ന് രണ്ട് മുന്തിരി നടക്കുന്ന കുട്ടത്തിൽ പൊട്ടിച്ചു വായിലേക്ക് ഇടുന്നവളെ ഞനൊന്ന് നോക്കി.

അതിനൊന്ന് ഇളിച്ചു കാണിച്ചു പെണ്ണ് ഒരെണ്ണം വായിലേക്ക് ഇട്ടു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

‘” ഡോക്ടറെന്താ ന്നെ കാണണോന്ന് പറഞ്ഞെ..?? “”

 

റൂമിലേക്ക് കയറി അവൾക്ക് വേണ്ട ഫ്രൂട്സ് കട്ട്‌ ചെയ്യുന്ന വല്യമ്മേ നോക്കി ഞാൻ ചോദിച്ചതും

“” അഹ്… നീ വന്നാ ചെന്നൊന്ന് കാണാൻ പറഞ്ഞു, വേറൊന്നും പറഞ്ഞില്ല… “”

അത്രേം പറഞ്ഞു അവര് വീണ്ടും പണി തുടങ്ങി, സ്റ്റെഫിക്ക് വെച്ച ഫ്രൂട്സിൽ നിന്ന് ഓരോന്ന് വീതം പൂജയും അകത്താക്കികൊണ്ടേ ഇരുന്നു.

 

“” ഡിസ്ചാർജിനാവും… ഇന്നലെ ഒന്ന് സൂചിപ്പിച്ചിരുന്നു ഡോക്ടറ്…””

അത്രേം പറഞ്ഞു ഞാൻ പതിയെ റൂം വീട്ടിറങ്ങി.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

ഡിസ്ചാർജും വാങ്ങി അവളുമായി പിറ്റേന്ന് തന്നെ വീട്ടിലേക്ക് തിരിച്ചിരുന്നു. സംഭവം അറിഞ്ഞു കാണാൻ അടുത്ത് നിന്ന് കുറച്ച് പേര് വന്നിരുന്നു.

Updated: June 4, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *