“” ആഹാ…കുളിക്കാ ന്നും പറഞ്ഞിവിടിതാണല്ലേ പരിപാടി… ഞനിത് പറഞ്ഞോടുക്കും നോക്കിക്കോ….. അമ്മേ…””
പുറകിൽ നിന്നും ശബ്ദം കേട്ടതും ഞാൻ ഞെട്ടി കയ്യിലെ സിഗരറ്റ് കളഞ്ഞു പിറകിലേക്ക് നോക്കി, പൂജ…
അവള് അലമുറയിട്ട് തിരിഞ്ഞോടി…
“” മോളെ… ചതിക്കല്ലെടി…. ഞാൻ പറയുന്നൊന്ന് കേക്ക്.. ഡി… “”
അവളെ പിന്തിരിപ്പിക്കാൻ ഞാൻ പുറകെ ഓടിയെങ്കിലും അവളത്രേം വേഗത്തിൽ ഓടി അകന്നിരുന്നു…
കഴിഞ്ഞു… ഇന്നെല്ലാത്തിനും ഒരു തീരുമാനം ആവും… പ്രതീക്ഷ വിടാതെ മുന്നോട്ടേക്ക് ഓടാൻ നോക്കിയ ന്റെ കണ്ണിലേക്ക് ന്തോ വന്ന് വീണു…
നീറ്റൽ സഹിക്കാതെ ഞാൻ കണ്ണാഞ്ഞു തുടച്ചു.
ന്താ ഉണ്ടായത് ന്ന് മനസിലാവാതെ ഞാൻ ചുറ്റും കൈകൊണ്ടോന്ന് പരതി, ആ നേരം പെട്ടന്ന് ന്റെ ശരീരത്തിലൂടെ ന്തോ തുളഞ്ഞകത്തേക്ക് കയറിയിരുന്നു, ജീവൻ പോണപോലെ വേദന ശരീരത്തിലാകെ പടർന്നു കയറി.
ഞാൻ വേദന വന്നിടത്തേക്ക് കൈ നീക്കി, ന്തോ ഒന്ന് തറഞ്ഞു കയറിയിരിക്കുന്നു, അത് വലിച്ചൂരുമ്പോ ഞാൻ അനുഭവിച്ച വേദന.. ഒരു കൈ വയറിൽ പിടിച്ചു ചുറ്റുമോന്ന് കൈയോടിച്ചു, ആരേം കണ്ടില്ല..!!
അലറി വിളിച്ചെങ്കിലും ആരും കേട്ടില്ല… കണ്ണിലേക്ക് നീറ്റൽ ഓരോ സെക്കന്റിലും ഇരട്ടിച്ചു വന്നു.വീണ്ടും ഞാൻ ചുറ്റും കൈയൊന്ന് പരതി നോക്കിയെങ്കിലും ആരേം കണ്ടില്ല പെട്ടെന്ന് ആരോ നെഞ്ചിൽ ചവിട്ടിയത് പോലെ ഞാൻ തെറിച്ചു കുളത്തിലേക്ക് വീണു.. വീണ വീഴ്ച്ചയിൽ വയറിലേ വേദന ഒന്നുകൂടി കൂടി.
എങ്ങനെയോ തടഞ്ഞു കയറി യാ പടിയിൽ ഇരുന്ന് വേദനകൊണ്ട് അലറി. തുറന്ന കണ്ണിലും മൂക്കിലും നിറഞ്ഞ ചോരയുടെ നിറവും ഗന്ധവും… കയ്യിൽ നിന്നും വീണ കൈലി ഞാൻ വയറിന് ചുറ്റും മുറുക്കി കെട്ടി,
ന്റെ ശരീരം തണുക്കുന്ന പോലെ തോന്നി, കണ്ണിലെ കാഴ്ച്ച മങ്ങലോടെ വ്യക്തമായതും ഞാൻ പതിയെ എണ്ണിറ്റു.. ശരീരത്തിന് ബലം കൊടുക്കുമ്പോൾ കയ്യിലെ ചോരയുടെ ഒഴുക്കും കൂടി വന്നുകൊണ്ടിരിക്കുന്നു. പക്ഷെ ഇവിടെ ഇരുന്നാ ന്റെ മരണം ന്ന് ഞാൻ നിച്ഛയിച്ചിരുന്നു.
മരിക്കാൻ ഞാൻ ഒരുക്കമല്ലെങ്കിലോ…!!
ഉൽബോധത്തിൽ എവിടുന്നോ കിട്ടിയ മോനോധൈര്യം ശരീരത്തിലേക്ക് പടർന്നു കയറി…
“” ഡാ…..
ഞാൻ വേദന നിറഞ്ഞ മുഖവും മനസുമായി ചുറ്റും നോക്കി അലറി…
നീയിവിടെ യെതോ മറവിൽ ഇതെല്ലാം കണ്ട് സന്തോഷിക്കുണ്ടെന്നെനിക്കറിയാം,
പക്ഷെ….. നീ ആരാണെന്നോ? ന്തിന് വേണ്ടിയാണെന്നെ കൊ… കൊല്ലാൻ നോക്കിയ…തെന്നോ നിക്ക് അറിയണമെന്നില്ല… കാരണം… പിന്നിൽ നിന്ന് കുത്തുന്നവരെയൊന്നും ആണായിട്ട് ഞാൻ കൂട്ടില്ല.. അതോണ്ട് നിയെനിക്…. മുന്നിൽ വരണമെന്നുമില്ല… “”
ഞാൻ പതിയെ അവിടുന്ന് നടന്നു, പക്ഷെ ഓരോ ചുവടും മുന്നിലേക്ക് വെക്കുമ്പോളും വേദനയും ഇരട്ടിച്ചു, കാലുകൾക്ക് സ്വാധീനം നഷ്ടമാകുന്നത് പോലെ.. കണ്ണുകൾക്ക് കനം നിറയുന്നത് പോലെ ഞാൻ അവശനായികൊണ്ടിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
‘” സിഗരറ്റ്… സിഗരറ്റ് വലിക്കാൻ… പോയിരിക്കുന്നവൻ… ആ കുളത്തിലേക്കുള്ള പോക്ക് കണ്ടപോളെ തോന്നിതാ നിക്ക്.. വരട്ടിങ്ങോട്ട്… അവന്.. അവന് ഞാങ്കോടുക്കാല്ലോ സിഗരറ്റ്… “”
ദേഷ്യം വന്ന് വിറക്കുന്ന ശബ്ദത്തിൽ വല്യമ്മ അടുക്കള മുറ്റത്തെ മുല്ലചെടിയിൽ നിന്നും നീളമുള്ള ഒരു വള്ളികമ്പ് പൊട്ടിച്ചെടുത്തു ന്റെ വരവിനായി കാത്ത് ആശമയായി നിന്നു.
മുറ്റത് ചെറിയമ്മ പൂജ പൂർണ്ണിമ സ്റ്റെഫി അങ്ങനെ കുറച്ചാളുകൾ മാത്രം.. കമ്പെടുക്കുന്നത്തെല്ലാം കണ്ട് സന്തോഷിച്ചു നിക്കാണ് ല്ലാരും… കാരണം ഒരടി കാണാല്ലോ… ന്റെ ഭാര്യയുടെ കണ്ണിൽ നൂറു നിലാവ് ഉദിച്ചപ്പോലുള്ള തിളക്കം… ന്നാൽ കടലിലേക്ക് താഴാൻ വെമ്പൽ കൊള്ളുന്ന അസ്തമയ സൂര്യനെ കണ്ണിലെന്തിയാണ് ഞാൻ തിരിച്ചു വരുന്നതെന്ന് ആരും മനസിലായില്ല.
“” ദേ അമ്മാ സിദ്ധുവേട്ടൻ വരുന്ന്…. ചോദിക്ക്..””
ന്റെ രൂപം ദൂരെ നിന്നും തെളിഞ്ഞതും പൂജ വല്യമ്മക്ക് ഊർജം നൽകി… അവള് ചൂണ്ടിയടത്തേക്ക് ഒന്ന് നോക്കി വല്യമ്മ ഭദ്രകാളിതുള്ളി.
