നിശാഗന്ധി – 10 Likeഅടിപൊളി 

വൈകുന്നേരത്തോട് അടുത്ത് അവളുടെ വീട്ടിൽ നിന്നും ആളുകളെത്തി, ഒന്ന് പുറത്ത് പൊയ് തിരിച്ചു വന്ന ഞാൻ കണ്ടത് അവരെയാണ്.

അകത്തേക്ക് കയറുന്ന കൂട്ടത്തിൽ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു ഞാൻ.

“” അല്ല സിദ്ധു, ഭാര്യ ഗർഭിണി ആണെന്നും പറഞ്ഞു ജോലിക്കൊന്നും പോവാതെ, നീ ഇവിടെ തന്നെ അങ്ങ് കുടനാണോ പ്ലാൻ…””

കൂട്ടത്തിൽ നിക്ക് ഒട്ടും താല്പര്യമില്ലാത്ത അവളുടെ അമ്മേടെ മൂത്ത ആങ്ങള ന്നെ ഒന്ന് ആക്കി, അത് കേട്ട് ചിരിച്ചവരുടെ കുട്ടത്തിൽ ഒളത്തിന് ഞാനും ഒന്ന് ചിരിച്ചു കൊടുത്തു.. നല്ലൊരു മനുഷ്യൻ നിയൊക്കെ വെള്ളം കിട്ടണ്ടേ ചാവുള്ളു ചെറ്റേ…!

“” ജോലിക്കൊന്നും പോകുന്നില്ലെങ്കിലും അവളുടെ കാര്യങ്ങൾക്കൊന്നും ചിലരുടെ കണക്കെ, ഞനരുടേം മുന്നിൽ കൈ നീട്ടുന്നില്ലലോ അങ്കിളെ.. “””

ഒന്നിരുത്തി പറഞ്ഞിട്ട് ഞാൻ അവളുടെ അച്ഛനൊപ്പം കയറി ഇരുന്നു. പുള്ളിടെ മൂത്ത മോളുടെ കല്യാണത്തിന് അവളുടെ അച്ഛന്റെ കയ്യിൽ ഞാൻ കൊടുത്ത് വിട്ട പൈസയും വാങ്ങി നക്കിട്ടാണ് ഈ നായ ജോലീടെ കേണ ന്നോട് പറയണേ…
അതോടെ പുള്ളിടെ മുഖം ഇടിഞ്ഞു.

“” അല്ല ഞങ്ങക്കർക്കും ഇഷ്ടണ്ടായിട്ടല്ല ഇവളെ ഇവന്റെ കയ്യിലെക്ക് കൊടുത്തത് പിന്നെ എല്ലാരുടേം സന്തോഷം അതാണെങ്കിൽ അതാങ്ങനെ ആയിക്കോട്ടെ ന്ന് വെച്ചിട്ടാ… അല്ലാതെ… “”

പുള്ളിടെ ആ തൊലിഞ്ഞ ഡയലോഗിൽ ഒന്ന് പെരുത്ത് കേറിങ്കിലും ഞനൊന്നും മിണ്ടില്ല, കാരണം പ്രായം നമ്മള് മാനിക്കണമല്ലോ

ഇല്ലെങ്കിൽ ഈ കള്ള കഴുവേറിയെ ഞനെടുത് ആറ്റിൽ എറിഞ്ഞേനെ..

“” അതിന് അവൾക്കെന്താ ഇപ്പോ കുഴപ്പം അളിയാ… ഇവനവളെ പൊന്ന് പോലെയല്ലേ നോക്കണേ.. വേറെ ആരുടെ കയ്യിലായിരുനെങ്കിലും നിക്കിത്രേം സമാധാനം ഉണ്ടാവില്ലായിരുന്നു .. “”

നിക്ക് സപ്പോർട്ടുമായി അച്ഛൻ അയാളോട് എതിർത്തു.

“” അതല്ല… ഒന്നുല്ലെങ്കിലും അച്ഛനും അമ്മയും ഒന്നും ഇല്ലാതെ വളർന്നൊരു ചെക്കന് കൊച്ചിനെ ഒക്കെ കെട്ടിച്ച് കൊടുത്ത നിന്റെയൊരു മനക്കട്ടിയാ ഞാൻ നോക്കണേ… “”

ഇതും കേട്ട് കൊണ്ടാണ് വല്യമ്മ അങ്ങോട്ട് വരുന്നത്, കയ്യിൽ അവർക്ക് കൊടുക്കാൻ എടുത്ത ജ്യൂസ് അവരിലേക്ക് നീട്ടി, ന്തോ പറയാൻ വന്ന അച്ഛന്റെ വാക്ക് ബ്രേക്ക്‌ ഇട്ട് നിർത്തി വല്യമ്മയുടെ സ്വരം അവർക്ക് നേരെ

 

“” അച്ഛനും അമ്മയും ഒന്നും ഇല്ലെന്ന് ആരാ പറഞ്ഞെ… അവനെ ഞങ്ങടെ മോനാ… അതിലൊന്നും ഒരു കുറവും ആരും കരുതണ്ട…
പിന്നെ നിങ്ങടെ പെണ്ണിന്റെ കാര്യം, അവളെ ഇവന്നല്ലന്തസ്സായിട്ട് തന്നാ നോക്കണേ.. അതിലൊന്നും ഇവനൊരു കുറവും അവൾക്ക് വരുത്തിട്ടില്ല.. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ദോ.. അവള്ടെ അച്ഛനല്ലേ ഈ ഇരിക്കുന്നെ നേരിട്ട് ചോദിച്ചോ… “”

അവസാനത്തെ കപ്പ്‌ അവള്ടെ അച്ഛന് കൊടുത്ത് അയാളുടെ അണ്ണാക്കിൽ ജൂസും ഒഴിച്ച് വല്യമ്മയൊന്ന് എല്ലാരേം നോക്കി,

 

“” അങ്ങനെ ഒന്നും ഞങ്ങൾ ഉദ്ദേശിച്ചില്ല ചേച്ചി..
ചേട്ടൻ വെറ്തെ ഓരോന്ന് പറയുന്നുന്നേ ഉള്ള്… “”

വേറൊര് അമ്മാവൻ വല്യമ്മയോട് സൗമ്യമായി പറഞ്ഞു നിർത്തി, അവരുടെ എല്ലാം മുഖം വല്ലാണ്ട് ആയിരുന്നു..

ഒരു കുഴപ്പോമില്ല ചോദിച്ചു വാങ്ങിച്ചതല്ലേ…

 

“” അല്ല ഞാനും ഒന്നുദ്ദേശിച്ചു പറഞ്ഞതല്ല.. ന്റെ കുഞ്ഞിന് വേദനിക്കുന്ന ഓരോന്ന് പറഞ്ഞപ്പോ ന്റെ കയ്യിന്നും പൊയ് അത്രേ ഉള്ള്.. ന്നാ നിങ്ങള് വെള്ളം കുടി ഞാൻ അടുക്കളയിലൊട്ടൊന്ന് ചെല്ലട്ടെ… “”

നല്ല മാന്യമായി തന്തക്ക് വിളിച്ചൊരു അനുഭൂതിയോടെ വല്യമ്മ ല്ലാരേം നോക്കിയോന്ന് ചിരിച്ചു അകത്തേക്ക് കയറി.

 

“” നിങ്ങളത് കാര്യാക്കണ്ട വല്യമ്മ അങ്ങനെയാ..വിഷമം ആയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു..””

ഞാൻ അവരുടെല്ലാം മുഖം കണ്ടു ഒന്ന് അശ്വസിപ്പുകാനായി പറഞ്ഞെങ്കിലും അച്ഛൻ അതും ഇല്ലാണ്ടാക്കി.

“” നീയെന്തിനാ ആവശ്യമില്ലാതെ മാപ്പൊക്കെ പറയണേ… അർഹിക്കുന്നത് ന്തോ അതാണ് നിന്റെ വല്യമ്മ കൊടുത്തത്.. അവര് കേറിവന്നില്ലെങ്കിൽ ഞാൻ പറയാനിരുന്നതേ അവര് പറഞ്ഞുള്ളു… ‘”

ഒന്നിനൊന്നായി ഇങ്ങനെ വന്നുകൊണ്ടേ ഇരുന്നു, പുള്ളി അവിടിരുന്ന് വിയർക്കാൻ തുടങ്ങി,

Updated: June 4, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *