നിശാഗന്ധി – 10 Likeഅടിപൊളി 

 

“” നമ്മളിനി ന്തേലും പറഞ്ഞുന്ന് വേണ്ട,
എന്തേലുമൊക്കെ ചെയ്ത് വെക്കുമ്പോ അവസാനം അനുഭവിക്കാൻ ഒറ്റക്കെ ഉണ്ടാവുള്ളു ന്ന് ഓർത്താ നല്ലത്.. “”

പുള്ളിക്ക് അങ്ങോട്ട് ഇരിന്നിട്ട് ഇരിക്ക പൊറുതി കിട്ടാതെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞോണ്ടേ ഇരുന്നു.

“” അതോർത്ത് ന്റെ ചേട്ടൻ വിഷമിക്കണ്ട.. ഇവിടേതായാലും മോളെ കെട്ടിക്കണം ന്നൊന്നും പറഞ്ഞു ഇവനോ അവളോ ആരുടേം അടുത്തൊന്നും പോവില്ല.. ആ ഉറപ്പ് ഉള്ളോണ്ട് തന്നെയാ ഞാനെന്റെ മോളെ ഇവന് കൊടുത്തത്.., അവനവളെ നല്ലന്തസ്സായിട്ട് തന്നെ നോക്കുന്നും ഉണ്ട്…പിന്നെന്താ…?? ” “”

അടുക്കളയിൽ നിന്നും ഹാളിലേക്ക് ഒഴുകി വന്ന ശബ്ദത്തിന് പുറകെ അവള്ടെ അമ്മയും ഇറങ്ങി വന്ന്.

 

“” എന്നാ ഞങ്ങളിനി നിക്കുന്നില്ല, ഇറങ്ങിയേക്കുവാ.. ചേച്ചി പോവാ… “”

അവരുടെ കുട്ടത്തിൽ ഉള്ളോരാള് എല്ലാരേം ഒന്ന് നോക്കി, അതോടെ ആ രംഗം ഒഴിയാൻ നിൽക്കവേ ബാക്കി ഉള്ള കുറച്ച് പേർ ന്നോട് പുള്ളിടെ പേരിൽ മാപ്പ് ചോദിച്ചു. ഞാൻ കുഴപ്പം ഒന്നുല്ല ന്ന് പറഞ്ഞു അവരെ പറഞ്ഞുവിട്ടു.

 

“” ചേട്ടൻ പറഞ്ഞത് വല്ലതും നിനക്ക് വിഷമം ആയെങ്കിൽ ഈ അമ്മേ ഓർത്ത് പൊറുത്തേക്ക്.. “”

 

“” ഏയ്യ് അമ്മ ന്തൊക്കെയാ പറയണേ.. എനിക്ക് അങ്ങനെ ഒന്നും തോന്നില്ല.. വെറ്തെ..””

ഞാൻ അമ്മയോട് ചേർന്ന് നിന്ന് അച്ഛന്റെ മുഖത്തേക്ക് നോക്കി, അവിടെ ഒരു ചിരി മാത്രം..

 

അത് കഴിഞ്ഞു ഞാൻ നേരെ പോയത് ന്റെ സഹധർമ്മിണിയുടെ അടുത്തേക്കണ്.
ചെന്നതും തീരുമാനുള്ള കാല് നീട്ടയവൾ കാണിച്ചു.. സന്തോഷം…

പിന്നെ അവളേം പൊക്കി നേരെ ഹാളിലേക്ക് നടന്നു.

അപ്പൊ ദാണ്ടേ വെളിയിൽ നിന്നും ബഹളം.. ദൈവമേ കുടുംബകലഹമാകണേ… ഉഫ്ഫ് വല്യച്ഛൻ ഇന്ന് മോചിതൻ ആവും… ഞാൻ വെളിയിലേക്ക് ഉറ്റ് നോക്കി..

 

“” നീ ആവശ്യമില്ലാത്തതൊന്നും തിരക്കാതെ, വേറെ വല്ല പണിയും നോക്ക്.. പോ. ചെല്ല്… “”

“” ഓഹ് അല്ലേലും നമ്മളെന്തേലും പറയുമ്പോളാണല്ലോ ഇവിടെല്ലാർക്കും കുഴപ്പം… വേണ്ട.. ഞാനൊന്നും മിണ്ടുന്നില്ല… “”

വെളിയിൽ നിന്ന് ഉയർന്നു കേൾക്കുന്ന വല്യച്ഛന്റെയും വല്യമ്മയുടേം ശബ്ദം കേട്ടതും ഞനൊന്ന് എത്തി വലിഞ്ഞു നോക്കി,
ഇനി ചിലപ്പോ അടിച്ച് പിരിഞ്ഞാലോ…??

“” ന്താടി അവിടൊരു ബളഹം….?? “”

നിക്ക് മുന്നിൽ കസേരയിൽ ഇരിക്കുന്നവളുടെ കാലുകൾ ഉരിഞ്ഞു കൊടുത്തുകൊണ്ട് ഞാനവളെയൊന്ന് നോക്കി, ഉടനെ

“” ന്തോന്ന്..?? “” അവള് നെറ്റി ചുള്ക്കി,

“” അല്ല അവിടെന്താ ഒരു ബഹളം ന്ന്..?? “”

ന്നാൽ ന്റെ ചോദ്യത്തിനുള്ള ഉത്തരം, മലബാർ എക്സ്പ്രസ്സ്‌ പോലെ പാഞ്ഞടുത്തെത്തിയിരുന്നു,

“” ന്താ വല്യമ്മേ പ്രശ്നം..?? ഞനിടപെടണോ…?? “”

ആ വരവ് കണ്ട് ഒന്ന് സഹായിച്ചേക്കാം ന്ന് കരുതി..

 

“” നിന്നോട് ആരേലും അഭിപ്രായം ചോദിച്ചോ…?? നിയദ്യം നിന്റെ പെണുമ്പുള്ളേടെ തുണിക്കേടെന്ന് മാറ്.. ന്നിട്ട് കാര്യം അന്വേഷിക്കാൻ വാ… അവൻ കാര്യം തിരക്കാൻ വന്നിരിക്കുന്നു.. “”

ന്റെ തലക്കിട്ട് ഒരു കോട്ടും തന്ന് കലിപ്പിൽ പെണ്ണുമ്പുള്ള അകത്തേക്ക് വെച്ച് പിടിച്ചു..

“” വെറ്തെ അല്ല പെണ്ണുമ്പുള്ളെ നിങ്ങളെ വല്യച്ഛൻ വഴക്ക് പറഞ്ഞെ… രണ്ടെണ്ണം കൂടെ കിട്ടണ്ടതായിരുന്നു..””

അവരുടെ മറുപടിയിൽ ഒന്ന് ചൂളി പോയ്‌ നിൽകുമ്പോളാണ് അവള്ടെ അടക്കി പിടിച്ചുള്ള ചിരി കേൾക്കുന്നത് അതിന്ന് ഒന്ന് രക്ഷപെടാൻ ഞാനും വിട്ട് കൊടുത്തില്ല.

“” ദേ… ചെക്കാ മേടിക്കും നീയെന്റേന്ന്… അഹ്.. “”

പോയപോലെ വന്നേനെയൊന്ന് കണ്ണുരുട്ടി കാട്ടി വീണ്ടും അകത്തേക്ക് പൊയ്..ഇവർക്ക് ന്ത്‌ പ്രാന്താ..??

“” വല്ല കാര്യോണ്ടായിരുന്നോ….? “” അവളും കിട്ടിയ അവസരം മുതലാക്കുമ്പോലെ ന്നെ ഒന്ന് തളിച്ചു.

പിന്നൊന്നും മിണ്ടാതെ അവള്ടെ കാലും തിരുമ്മി അവിടങ്ങനെ ഇരുന്നു.
ഇടക്കെന്തോ ഓർത്തിട്ടെന്ന പോലെ വെളിയിലേക്ക് വന്ന വല്യമ്മ പെട്ടെന്ന് അകത്തേക്ക് വച്ചു പിടിച്ചു..

“” ഇവർക്ക് മഞ്ഞ കാർഡിന്റെ അനുമതി ഉണ്ടെന്നും പറഞ്ഞു ന്തും കാണിക്കാം ന്നാണോ..?? ”

Updated: June 4, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *