ജോബിൻ : ഞങ്ങൾ ഇവളുടെ വീട് വരെ പോകുവാ…
ജിൻസി :ഫിജോ രാവിലെ പള്ളിയിൽ കണ്ടില്ലലോ..
ഫിജോ :ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോയിരുന്നു..
ജിൻസി :അമ്മേ ഞങ്ങൾ ഇറങ്ങുവാ..പോയിട്ട് വരാം ഫിജോ..
അവരും വിട്ടു പോയി…
ഒരു ഞായറാഴ്ച വന്നിട്ട് കുടുംബം മുഴുവൻ പോയാലോ…
അമ്മച്ചി അങ്ങോട്ട് വന്നു എന്നിക്കു ഒരു കപ്പിൽ ഒറ്റിസ് കൊണ്ട് തന്നു…
അമ്മ :പോയ എല്ലാം..
ഫിജോ :രാവിലെ മൂഡ് കളഞ്ഞു ഞാൻ കനത്തിൽ പ്രതിഷിച്ചു…
ഒറ്റിസ് കുടിച്ചു കൊണ്ട് പറഞ്ഞു…
അമ്മ :എന്നിക്ക് രാവിലെ തുടങ്ങിയാ തലചുറ്റിൽ ആണ്..
ഫിജോ :ഇവടെ എത്ര വണ്ടി ഉണ്ട് ഇവിടെ..ഇക്കയോട് പറഞ്ഞാൽ പോരെ ഷാരോൺ എവടെ..
അമ്മ :എല്ലാം പെണ്ണുംപിള്ള മാരുടെ പുറകെ പോയില്ലേ…
ഫിജോ :പിന്നെ എല്ലാം കാലവും നിങ്ങൾ ഓക്കേ പറയുന്നത് കേട്ട് നില്‌കാൻ പറ്റുവോ…
അമ്മ :നീ ഒരുത്തിയെ കെട്ടി അവളുടെ വാക്ക് കേട്ട് ഈ നാട്ടിൽ നിന്നും പോയത് അല്ലെ..
ഫിജോ :5 മിനിറ്റ് ഒരു സാരി ഉടുത്തു വാ ഞാൻ കൊണ്ടുപോകാം..
അമ്മച്ചി ഡ്രസ്സ് മാറാൻ പോയി…
ഞാൻ അടുക്കളയിൽ പോയി പത്രം ഓക്കേ കഴുകി വെച്ചു.. ഇനി അതിന്റെ പേരിൽ പ്രശ്നം വേണ്ട..
അമ്മച്ചി റെഡി ആയി വന്നു…
അപ്പൻ: ടാ ഡോക്ടറോട് പറഞ്ഞു രണ്ടു ഉറക്ക ഗുളിക കൂടെ എഴുതാൻ പറയണം..
ഫിജോ :നല്ല തമാശ ചിരിക്കാൻ ഒരു മൂഡ് ഇല്ല..
അല്ലെങ്കിലും ജോമോനെ കുടുതൽ അടുപ്പിക്കാൻ കൊള്ളാത്തയില്ല..
അമ്മയും കൂട്ടി ഞാൻ പുറത്തേക്കു ഇറങ്ങി..
ഫിജോ :ഇക്കാ ഞാൻ ഹോസ്‌പിറ്റലിൽ വരെ പോകുവാ അപ്പൻ ഒറ്റക് ആണ് ഒന്നും നോക്കി എക്കെണേ…
അമ്മ :അയാള് അവിടെ ഇരുന്നോളും..
ഞാൻ ഡോർ തുറന്നു കൊടുത്തു അമ്മയെ കയറ്റി..ഞാൻ കാർ എടുത്തു…
അമ്മ :അപ്പനോട് എപ്പോൾ തുടങ്ങി ഈ സ്നേഹം..
ഫിജോ :എന്നിക്ക് വഴി അറിയില്ല…
ജോമോനെ പറ്റിയുള്ള സംസാരം ഞാൻ മുന്നോട്ട് കൊണ്ട് പോയില്ല…
അമ്മ പറഞ്ഞ പോലെ കാർ ഓടിച്ചു…
ഫിജോ :രാമകൃഷ്‌ണൻ അങ്കിൾ…
അമ്മ :പുള്ളിയുടെ മരുമോൾ ആണ്..
ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി ഹോസ്‌പിറ്റൽ പോലെ അത്ര വലിയ സെറ്റപ്പ് ഒന്നും അല്ല ഒരു മെഡികെയർ ആണ്..
അമ്മച്ചി സ്ഥീരം ആൾ ആയതു കൊണ്ടു തോന്നുന്നു.. നേഴ്സുമാർ ഓക്കേ ചിരികുന്നുണ്ട്…
പ്രിയങ്ക എംബിബിസ് എം ഡി എന്നാ ബോർഡ് തൂക്കിയിരുന്ന റൂമിൽലേക്കു ഞങ്ങൾ കയറി…
ഡോക്‌ടർ :ഹായ് ആൻ്റി ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുയിരുന്നു….
ഞങ്ങളെ മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞു ആൾ തുടർന്നു…
ഡോക്ടർ :ഷാരോൺ എവടെ പോയി..
അമ്മ :രാവിലെ ബാറ്റു എടുത്തു ഇറങ്ങി..
ഡോക്‌ടർ :ഇതു ആരാ..
ചുരിദാർ ആണ് വേഷം എന്നലും ആ പൊട്ടൻ ഇങ്ങനെ ഒരു പെണ്ണിനെ…മുന്നേ കാണണ്ടേയിരുന്നു… നിങ്ങൾ മോശം ഒന്നും വിചാരിക്കണ്ട..ഞാൻ അങ്ങേനെ എല്ലാവരെയും വായ നോക്കില്ല.. ഒരു പ്രതേക ലുക്ക് ഉള്ളവരെ മാത്രെമേ ഉള്ളു..
അമ്മ :എൻ്റെ മൂന്നാമത്തെ മകൻ ആണ് ഫിജോ..
ഡോക്‌ടർ :എവിടൊയോ വെച്ച് കണ്ടിട്ടുണ്ട്..
അമ്മച്ചിയുടെ കൈയിൽ നിന്ന് ഫയൽ വാങ്ങി…
അമ്മ :ഇവൻ uk സെറ്റിൽ ആണ് ഭാര്യ പിള്ളേരും ഓക്കേ ആയി…
ഡോക്‌ടർ :എന്നിക്ക് തോന്നിയത് ആയിരിക്കും..പിന്നെ ആന്റി ഒരു മഞ്ഞ ഗുളിക കഴിക്കുന്നുണ്ടായിരുന്നോ..
ഫയൽ നോക്കികൊണ്ട് ചോദിച്ചു…
അമ്മ :രാത്രി അതു കഴിച്ചു ആണ് കിടക്കുന്നെ മാസം കഴിഞ്ഞുയില്ലേ ഗുളിക കഴിഞ്ഞു രാവിലെ തലകറക്കം ആയിരുന്നു …
ഡോക്‌ടർ :ഞാൻ അതു എഴുതിയത് ആയി ഓർമ ഇല്ല അത് നിർത്തിയത് ആയിരുന്നു..പുതിയ ഒരു ഷിറ്റ് എടുത്തു എഴുതാം..പിന്നെ ബിപി കുറഞ്ഞാലും പ്രശ്നം ആണ്..ഇനി തല കറക്കം വന്നാൽ മാത്രം ഗുളിക കഴിച്ചാൽ മതി ഞാൻ ഇപ്പോൾ വരാം…
ഡോക്‌ടർ പുറത്തേക്കു പോയി…
