ആശചേച്ചി :ഫിജോ പ്ലസ് ഓൺ പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ കല്യാണം..അന്നത്തെ ഫിജോ അല്ല ഇപ്പോൾ പ്ലസ്ടു അവസാനം ആയപ്പോൾ ക്രിസ്മസ് അടുത്ത സമയം…ആൾ ബാസ്‌കറ്റ് ബോൾ ടീമിൽ ഓക്കേ ഉണ്ടായിരുന്നു കേരള കളിച്ചു വന്നു…
പിന്നെ എന്തോ ഓക്കേ സംഭവിച്ചു സ്‌കൂളിൽ പോകുന്നെ ഓക്കേ നിർത്തി..സ്‌കുളിൽ പ്രശ്‌നം ഒന്നും ഇല്ല എന്നു ആണ് ഞങ്ങൾ അറിഞ്ഞേ… അതിൻ്റെ അടുത്ത ദിവസം തന്നെ നിയസ് കാണാതെ പോയി… അബുദുള്ളാ ഇക്കയുടെ മോൻ…
ഫിജോ തന്നെ ഈ വീട്ടിൽ ഇല്ല എന്നാ അവസ്ഥ ആയിരുന്നു… അവന്റെ എക്സാം അടുത്തപ്പോൾ എൻ്റെ ഇപ്പോഴത്തെ പ്രായ തോന്നിക്കുന്ന സ്ത്രീ വന്നു..കൈയിൽ ഒരു കൊച്ചു വാവ ഓക്കേ ഉണ്ടായിരുന്നു…ഫിജോ ആയി കുറെ സമയം സംസാരിച്ചു… അവരും പോയി.. ഞങ്ങളും ആരാ എന്താ ഒന്നും ചോദിച്ചില്ല… അത് കഴിഞ്ഞു ആൾ ഉഷാർ ആയി എക്‌സാം പാസ്സ് ആയി ..കോളേജിയിൽ ഓക്കേ പോയി തുടങ്ങി..
ബിൻസി മുട്ടിച്ചു കൊടുത്തതാ ബന്ധം ആണ് അന്നയുമായി…കോളേജ് സെക്കൻ്റ് ഇയർ സമയം ഫിജോ ഓക്കേ പറഞ്ഞു …പക്ഷേ ആൾ അപ്പോൾ കുറച്ചു ടെൻജർ ആയി പോയിരുന്നു…
അമ്മ : മിയമോൾ പതുക്കെ നടന്നു തുടങ്ങിയപ്പോൾ മുഴുവൻ അവളുടെ കൂടെ ആയി..ബാസ്‌കറ്റ് ബോൾ കളി നിർത്തി…ഒരു ബൈക്ക് എവിടെ നിന്നോ കൊണ്ടുവന്നു..ഇടക്ക് ആളെ കാണാതെ ആകാൻ തുടങ്ങി..ഒരു ബാങ്ക് അക്കൗണ്ട് എടുത്തു..അവൻ്റെ അപ്പനെകൾ വലിയ പുള്ളി എന്നാ വിചാരം ആയിരുന്നു നാട്ടുകാർക്ക്.. ഇങ്ങോട്ട് ചോദിച്ചാൽ എന്തു ചെയ്തു കൊടുക്കും…അതിന്റെ ഇടയിൽ കുറെ പോലീസ് കേസ്..ഒരു പെണ്ണ് ഇവിടെ വന്നു കരഞ്ഞു പറഞ്ഞു അയച്ചൻ അത് കേട്ടില്ല.. ആ കൊച്ചു തിരിച്ചു പോകാൻ സമയം ഉവൻ പുറകെ പോയി ഇവൻ ആ കൊച്ചിനോട് എന്തൊക്കെ ചോദിച്ചു പിറ്റേന്ന് അറിഞ്ഞത് പള്ളിയിൽ കയറി വികാരിഅച്ഛനെ തല്ലിയെന്നു..10 ദിവസം ജയിലിൽ കിടന്നു…
ജിൻസി :എല്ലാം തികഞ്ഞ ആൾ ആണ് അല്ലെ..
ആശചേച്ചി :എന്നെയും കൂട്ടി കൊണ്ട് എൻ്റെ വീട്ടിൽ പോയതാ ഒരു തവണ.. എന്റെ അച്ഛൻ കുറെ ഓക്കേ അവനെ പറഞ്ഞു..അമ്മയെ മിയമോളെ കാണിച്ചു ഞങ്ങൾ തിരിച്ചു വന്നു…
അടുക്കളയിൽ മൂന്ന്പേരും സംസാരിച്ചു നിൽകുമ്പോൾ ആണ് ഞാൻ മിയമോളെ എടുത്തു കയറി ചെല്ലുന്നേ…
ഫിജോ : തത്കാലം നിങ്ങൾ കുറച്ചു ഒന്നും മാറി നിന്നെ ഞങ്ങൾക്ക് കുറച്ചു ജോലി ഉണ്ട്…
ആശചേച്ചി : നിനക്ക് അവനെ ബുദ്ധിമുട്ടിച്ചലെ പറ്റുള്ളൂ..ഇങ്ങോട്ട് ഇറങ്ങും അവന്റെ ദേഹത്ത് നിന്നും..
മിയ മോൾ :ഇത് എന്റെ ഫ്രാൻസി അല്ലെ.. ഞാൻ ഇറങ്ങുയില്ല.. പിന്നെ അമ്മ കുടി പോയാൽ കപ്പ് കേക്ക് ഉണ്ടാക്കി തരും..അല്ലെങ്കിൽ സാൻവിച്ച്..
ആശചേച്ചി :ബിൻസിയുടെ കല്യാണം കഴിഞ്ഞു അവൻ അങ്ങ് പോകുവെ..
മിയമോൾ :ആണോ ഫ്രാൻസി..
ഫിജോ : നിൻ്റെ അമ്മക്ക് അസൂയാ മോളെ…
ഷാരോൺ വേണ്ട സാധനം ഓക്കേ മേടിച്ചു വെച്ചിരുന്നു..ഞാൻ വേണ്ട സാധനം ഓക്കേ എടുത്തു വെച്ചു..ചിക്കൻ്റെ എല്ലു കളയുന്ന സമയം മിയ മോൾ ഒരു ബോംബ് ഇട്ടും..
മിയ :അതെ ജെന്നി ചേച്ചി ഇപ്പോളും ഫ്രാൻസിയെ കാണാൻ വരുവോ…
“ആാാ “… ചിക്കൻ ക്ലീൻ ചെയ്തിരുന്ന ഞാൻ എന്റെ കൈ തന്നെ മുറിച്ചു..
ആശചേച്ചി :കണ്ടോ നീ അവന്റെ അടുത്ത് നിന്ന് മാറിക്കെ…
എന്റെ തോളിൽ തുങ്ങി നിന്ന മിയമോളെ..ദേഷ്യത്തിൽ നോക്കി തല്ലാൻ ചേച്ചി കൈ ഓങ്ങി…
ഫിജോ : കുഴപ്പമില്ല..
ആശചേച്ചി : നിനക്ക് അവിടെ ഈ പണി തന്നെ ആണോ..
ആശ ചേച്ചി എന്റെ കൈയിലെ ചോര വെള്ളം ഒഴിച്ച് കഴുകി..ഒരു ബൻ്റെജ് ഒട്ടിച്ചു തന്നു…
ജിൻസി :ഫിജോ നല്ല പോലെ നോക്കി ആണ് ചെയിതെ മിയമോൾ ഒരു ജെന്നിചേച്ചിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് നോട്ടം മാറിയേ…
ജിൻസി അത് പറഞ്ഞത് ഒരു പുച്ഛം കലർന്ന ഭാവത്തിൽ ആയിരുന്നു..ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പഴയ ബന്ധം വെച്ച് അവൾ എന്നോട് ഇത് വരെ സംസാരിച്ചിട്ടില്ല..
ആശചേച്ചി : ജെന്നിമിസ്സ്…
