യൂ കെ സിറ്റിസൺ ഭാര്യയും മകളും ആയി ജീവിക്കാൻ ഞാൻ ഇഷ്‌ടപെടുന്നു..ഒരു കാര്യം ഞാൻ വന്നത് എന്നിക്ക് മാത്രം അറിവുന്ന രഹസ്യം ഇവടെ തന്നെ മുട്ടിയിട്ട് പോകാൻ ആണ്..
എൻ്റെ വീട്ടിൽലേക്കുള്ള യാത്രയിൽ മുഴുവൻ സൈമൺ സാറിൻ്റെ കോൾ എന്നെ തേടി വന്നു കൊണ്ടേ ഇരുന്നു…
സാറും എന്റെ അപ്പനും ഒരു പോലെ ആണ് അവരുടെ കാര്യം കാണാൻ ഏതു അറ്റം വരെ പോകും..അല്ല മനുഷ്യൻ എല്ലാം കാലവും അങ്ങനെ തന്നെ ആണ്..സ്വന്തം കാര്യം…
—————————————————————————
ഫ്ലാഷ്ബാക്ക്…
ഫിജോ :എന്റെ സാറെ ഞാൻ ക്ലാസ്സിൽ ഇരുന്നു എക്‌സാം എഴുതുവാ..
നിർത്താത്ത ഉള്ള വൈബ്ബ്റേഷൻ കാരണം അവസാനം കോൾ എടുത്തു ഞാൻ പറഞ്ഞു..
സൈമൺ സാർ :നീ വാ ഇന്ന് പോയാൽ പിന്നെ അവനെ കിട്ടിയില്ലേ..
“ഡോ”,,ഫിജോ തന്നെ തന്നെ “…
അനിത മിസ്സിൻ്റെ ഒച്ച കേട്ട് ഞാൻ കോൾ കട്ട് ചെയ്തു ബെഞ്ചിൻ്റെ അടിയിൽ നിന്നും തല പൊക്കി നോക്കി…
പരീക്ഷ എഴുതി കൊണ്ടിയിരുന്ന പിള്ളേർ മുഴുവൻ എന്നെ നോക്കി നില്കുന്നു…
അനിത മിസ്സ് :ഡോ ഞാൻ ഇവടെ നിൽകുമ്പോൾ അതും എക്‌സാം നടക്കുബോൾ എന്തു ദൈര്യം ഇരുന്നിട്ട് ആണ്…
മിസ്സ് പറഞ്ഞു തീരും മുമ്പ് ഞാൻ ആൻസർ ഷിറ്റ് മടക്കി ബെഞ്ചിൽ നിന്നും ഇറങ്ങി…
അനിത മിസ്സ് : താൻ ഇതു എവിടെ പോകുന്നു, എക്സാം എഴുതി തീർക്കാൻ നോക്കു…
ഫിജോ :ജയിക്കാൻ ഉള്ള ഓക്കേ ആയിട്ടുണ്ട്…
ആൻസർ ഷിറ്റ് മിസ്സിന്റെ കൈയിൽ കൊടുത്തു..
ക്ലാസ്സിൽ നിന്നും ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു… നിന്നത് സൈമൺ സാറിൻ്റെ കാറിൻ്റെ അടുത്ത്…
സൈമൺ സാർ :എക്സാം എങ്ങനെ ഉണ്ടയിരുന്നു…
ഫിജോ :അതു ഇടക്ക് ഉള്ളതാ..സാർ കാര്യം പറ…
ഞാൻ കാറിൽ കയറി…
സൈമൺ സാർ :ഷാജി 20 ക്രിമിനൽ കേസ്..അവസാനം പിടിക്കാൻ പോയ പോലീസ്‌കാരനെ കുത്തിയിട്ട് കടന്നു കളഞ്ഞു..
ഉണ്ണി :കഴിഞ്ഞ തവണ പോലെ കിട്ടിയാൽ ഇടിച്ചു മോന്ത ഒന്നും പൊളിക്കരുത്..
എന്നെ ഉദേശിച്ച കഴിഞ്ഞ പ്രാവിശ്യം ഞങ്ങൾ പിടിക്കാൻ പോയവൻ അനന്ദുവിന്റെ ദേഹത്ത് ഒന്നും വരഞ്ഞു…ഞാൻ വെറുതെ നോക്കിനിൽക്കനോ…
ഫിജോ :ആൾ എങ്ങനെ..
അനന്ദു കോൾ കണക്ട് ചെയ്തു..
വിമൽ : ഹലോ..
അനന്ദു : പറ..
വിമൽ :5,8 -80കിലോ കാണും..
ഫിജോ : ഓടിയാൽ കിട്ടുമോ..
വിമൽ :എന്റെ മുന്നിൽ ഉണ്ട്…
ഫിജോ :സാധനം കൈയിൽ ഉണ്ടോ..
വിമൽ :ഡാ ഇവടെ വെച്ചു വേണോ..
ഫിജോ :അവനെ എടുത്തു കാണിച്ച മതി..
ഞാൻ മൊബൈൽ കൈയിൽ വാങ്ങി കാറിൽ നിന്നു ഇറങ്ങി..
ഫിജോ :ഹലോ കേൾക്കാമമോ വിമൽ സാറും ഓടിക്കോ മൂന്നാമത്തെ വളവ്…
വിമൽ :ഞാൻ കാണിക്കാൻ പോകുവാ..
ഫിജോ :ഓക്കേ ഞാൻ വളവിൽ കാണും..
വിമൽ :അവൻ ബൈക്ക് എടുത്തു…
ഫിജോ :കൂടെ വന്നോ…
വിമൽ :എടാ അവൻ ഏതോ ഇടവഴി കയറി..
ഫിജോ :കൂടെ പോര്…
വിമൽ :എൻ്റെ മൈരേ…
5 മിനിറ്റ് ഓട്ടം വിമലസറിന്റെ മുന്നിൽ ഷാജി അവസാനിപ്പിച്ചു..
സൈമൺ സാർ :എന്തു പറ്റിയടാ..
ഫിജോ :സാർ വണ്ടി കൊണ്ടുവാ…
ഞാനും വിമലും ചേർന്ന് ഷാജിയെ തൂക്കി വണ്ടിയിട്ടും…
ഉണ്ണി :ഇവൻ എന്നതാ ചെയിതെ..
വിമൽ :ഒറ്റ ചവിട്ട് ബൈകും ആളും ഓടയിൽ കിടക്കുന്നു…
അനന്ദു :ബൈക്ക് ഓടിക്കുബോൾ ഹെൽമെറ്റ് വെക്കണം എന്നു പറയുന്നത് ഇത് ആണ്…
ഉണ്ണി :മെഡിക്കൽകോളേജ് അടുത്ത് ആയതു കൊണ്ട് കുഴപ്പമില്ല…
തലയും പൊളിഞ്ഞു ഷാജി കാറിന്റെ അകത്തും കിടക്കുന്നു..
ഫിജോ :കാർ ഒതുക്കും ഞാൻ വിട്ടുവാ..
പിന്നെ ഇതുപോലെ ചിള്ളു കേസിനും എന്നെ വിളിക്കല്ലേ..
**********************************************
സജീവ് :ഡോ ഫിജോയെ പോലെ ഒരുത്തനെ കണ്ടു പിടിച്ചു എടുത്തപോരെ അവൻ തന്നെ വേണോ…
(സജീവ് – പുതിയ സിറ്റി പോലീസ് കമ്മീഷണർ.)
