Obsession with Jenni – 5 5

 

സൈമൺ :അപ്പോളും നമ്മക് ആവിശ്യം ഫിജോയെ പോലെ ഒരാളെ അല്ലെ സാർ ഞാൻ ഈ പറഞ്ഞ സംഭവം അവൻ്റെ മൈൻഡ് ഒരു ചെറിയ ഗ്യാപ് കിട്ടിയാൽ ലോറി കുത്തി കേറ്റും… ഫിജോയെ പറ്റി സാറിൻ്റെ മുന്നിൽ പറയാതെ പറയാൻ ആണ്…കൂടെ നിർത്താൻ പറ്റുമെങ്കിൽ നിർത്തു…നമ്മൾ ആയുധം എടുക്കുന്നയെടുത്തു അവന്റെ ബുദ്ധി ആണ് വർക്ക്‌ ചെയുന്നത്….

 

സജീവ് :തന്റെ പിള്ളേർ ഇപ്പോൾ എവടെ ഉണ്ട്…

 

സൈമൺ :അനന്ദു ട്രിവാൻഡ്രം ഉണ്ണിയും വിമലും ഇവിടെയുണ്ട്…

 

സജീവ് :തന്നിക്കും വീണ്ടും ലോ ആൻഡ് ഓഡറിലേക്കും മാറ്റം കിട്ടിയുണ്ട് തന്റെ പിള്ളരെയും വിളിച്ചോ നമ്മൾ ഈ സിറ്റി ക്ലിയർ ചെയ്യാൻ പോകുവാ…

 

അപ്പോയിമെയിന്റ് ലേറ്റർ മേടിച്ചു സല്യൂട്ട് ചെയ്തു സൈമൺ സജീവിന്റെ ഓഫീസിൽ നിന്നും ഇറങ്ങി…

 

—————————————————————————

 

ഞാൻ തിരിച്ചു വീട്ടിൽ വന്നപ്പോൾ..അപ്പൻ ടോമിച്ചായനും ആയി എന്തോ ചർച്ചയിൽ ആയിരുന്നു… ഞാൻ റൂമിൽ പോയി കിടന്നു…ചെറുതായി ഒരു മയക്കം..

 

എഴുന്നേറ്റു കുറച്ചു കഴിഞ്ഞു അന്നയെ വീഡിയോ കോൾ ചെയ്തു …

 

മരിയ :പതിവ് ഇല്ലതെ നേരം ആണലോ..

 

ഫിജോ :നിന്നെ കാണണം എന്നു തോന്നി..

 

മരിയ :എന്താ പുണ്ണ്യള്ള ഒരു സെൻ്റി മൂഡ്..

 

ഫിജോ :I love you..

 

മരിയ :ദേ,പപ്പാവിളിക്കുന്നു…

 

ജെന്നിയും റെച്ചിലും ഓടി വന്നു അവളുടെ കൂടെ കയറി കിടന്നു..

 

റെച്ചിൽ :പപ്പാ ഞങ്ങളെ എന്താ കൊണ്ട് പോകഞ്ഞേ…

 

ഫിജോ :സോറി പപ്പാ കുറച്ചു ബിസി ആണ് മോളെ അതാ വിളിക്കാഞ്ഞേ മറ്റേ ആൾ എന്താ മിണ്ടാതെ നില്‌കുന്നെ…

 

റെച്ചിൽ എനിക്കും ഉമ്മ ഓക്കേ തന്നു ജെന്നി മിണ്ടാതെ നില്കും ആണ്..

 

മരിയ :രാവിലെ തുടങ്ങി എന്താ അറിയില്ല..

 

ഫിജോ :പപ്പയുടെ ജെന്നിമോൾക് എന്തു പറ്റി…

 

ജെന്നി അന്നയുടെ നെഞ്ചിൽലേക്കു കിടന്നു…

 

റെച്ചിൽ ഒരു ഉമ്മ കൂടെ തന്നു കളിക്കാൻ ഓടി..

 

മരിയ : മമ്മി ആയിട്ട് കളി ആണ് അതാ ഓടിയെ അമ്മയും ആശചേച്ചിയും എവിടെ..

 

ഫിജോ :ഞാൻ കൊടുകാം..

 

ഞാൻ മൊബൈൽ ആയി ഹാളിൽ വന്നു…അമ്മച്ചി സോഫയിൽ ഇരിക്കുയിരുന്നു..മൊബൈൽ അമ്മച്ചിയുടെ കൈയിൽ കൊടുത്തു ആ മടിയിൽ ലേക്കു ഞാൻ കിടന്നു..

 

അമ്മ : ഹലോ മോളെ ഇതുഎന്നാ പറ്റി..

 

മിണ്ടാതെയിരുകുന്ന ജെന്നിയെ കണ്ട് ആണ്..

 

മരിയ :രാവിലേ തുടങ്ങി ഇങ്ങനെയാ..അവിടെ എല്ലാവരും സുഖം ആയി ഇരിക്കും ആണോ..

 

അമ്മ :ആഹാ മോളെ..നിൻ്റെ കെട്ടിയോൻ വന്നപ്പോൾ തുടങ്ങിയാ ഓട്ടവാ..

 

മരിയ: ഞാൻ അങ്ങോട്ട് വരട്ടെ…

 

അമ്മ :ഷേർളി എവിടെ ഡി…

 

മരിയ :ഇപ്പോൾ കൊടുക്കാവ്വേ…

 

അമ്മയുടെ ആന്റിയുടെയും കത്തി വെക്കലിൻ്റെ ഇടയിൽ ഞാൻ ഉറങ്ങി പോയിരുന്നു..

 

അമ്മ :ഡാ അകത്തു പോയി കിടക്കും നല്ല ചുടുണ്ട് കേട്ടോ..

 

ഫിജോ :കുറച്ചു നേരം കൂടെ ഇവടെ ഇരി..

 

അമ്മ :എന്നിക്കു വേറെ ജോലി ഉണ്ട്…

 

പിന്നെ ഞാൻ എഴുന്നേക്കുമ്പോൾ മിയമോൾ എൻ്റെ മുന്നിൽ ഉണ്ട്…ഞാൻ എന്റെ കട്ടിലിൽ ആണ്…ഇവിടെ എങ്ങെനെ വന്നോ എന്തോ നല്ല ശരീരം വേദന ഉണ്ട്…

 

മിയ മോൾ :അമ്മമ്മേ ഫ്രാൻസി എഴുന്നേറ്റു..

 

മിയമോൾ പുറത്തേക്കു ഓടി പോയി..

 

ഞാൻ കട്ടിലിൽ നിന്നും എഴുന്നേക്കാൻ നോക്കി..ആരോ എന്നെ പിടിച്ചു വെക്കുന്നപോലെ..എഴുന്നേക്കാൻ അനുവദിക്കുന്നില്ല…പെട്ടന്ന് അമ്മച്ചി റൂമിലേക്കും വന്നു…

 

അമ്മ : ഉച്ചക്ക് വന്ന കിടപ്പ് ആണ് ഇപ്പോൾ ചൂട് കുറഞ്ഞു…

 

എന്റെ ദേഹത്ത് തൊട്ട് നോക്കി നെറ്റിൽ കൈ വെച്ച് അമ്മച്ചി പറഞ്ഞു..

 

ഫിജോ :സമയം എന്തു ആയി…

 

അമ്മ :എന്തിനാ…

 

ഫിജോ :എന്നിക്കു ഒന്നും പുറത്ത് പോകാൻ…

 

അമ്മ :ഇവടെ അടങ്ങി കിടന്നോ ഞാൻ കുറച്ചു കഞ്ഞി എടുത്തു വെച്ചിട്ടുണ്ട് വാ…

 

അമ്മയുടെ പുറകെ ഞാനും ഇറങ്ങി..എല്ലാവരും ആഹാരം കഴിക്കു ആയിരുന്നു.. ഞാനും മുഖം കഴുകി വന്നുയിരുന്നു…

 

മിയമോൾ കാർട്ടൂൺ കണ്ടു ഇരിക്കുയിരുന്നു എന്നെ അടുത്തേക്കും വിളിച്ചു..ഞാൻ അവളുടെ കൂടെ പോയി സോഫയിൽ ഇരുന്നു…അമ്മ കൊണ്ട് വന്ന കഞ്ഞി തന്നപ്പോൾ ഒരു സ്‌പൂണ് അവളുക്കും കോരികൊടുത്തും…

Leave a Reply

Your email address will not be published. Required fields are marked *