ഫിജോ :ഏതു ജയൻ…
ആശചേച്ചി :നീ പറഞ്ഞിട്ട് ഫിനാൻസ് കമ്പനിയിൽ ജോലി കൊടുത്ത..
ഞാൻ അവന്റെ ഫോട്ടോ നോക്കി..
ഫിജോ : ഇവന്റെ മുഖത്തിനും എന്തു പറ്റി..
ആശചേച്ചി :ഒരു അസിസ്റ്റൻ്റ് പറ്റി അതു കഴിഞ്ഞു നമ്മടെ കമ്പനിയിൽ നിന്നും ഇറങ്ങി ഇപ്പോൾ സിറ്റി ബാങ്കിൽ ആണ് ജോലി ചെയ്യുന്നേ…
ഫിജോ :ഇവൻ ഈ അടുത്ത കാലം ഇവടെ വല്ലോ വന്നിരുന്നോ…
ആശചേച്ചി :എന്തെങ്കിലും പ്രശ്‌നം ഉണ്ടോ..
ഫിജോ :അപ്പൻ്റെ കാർ ആക്‌സിഡന്റ് ആയ സമയം അതു വഴിയിൽ പോയ വണ്ടി ഓടിച്ച ആളുകൾ ഡീറ്റെൽസ് ആണ്..
ആശചേച്ചി : എടാ ജയനും ഇപ്പോൾ വണ്ടി ഒന്നും ഓടിക്കാൻ പറ്റില്ല…
ഫിജോ :ചേച്ചിക്ക് എങ്ങനെ അറിയാം..
ആശചേച്ചി : ബാങ്കിൽ കൂടെ വർക്ക് ചെയുന്ന ഒരു പെണ്ണിനെ തന്നെ ആണ് കല്യാണം കഴിച്ചത്.. ആക്‌സിഡന്റ് കഴിഞ്ഞു ഒരു കാല് മുറിച്ചു മാറ്റിയിരുന്നു എല്ലാം കാര്യംവും ചെയ്യുന്നേത് ആ പെണ്ണ് തന്നെയാ അപ്പനെ കൊണ്ട് ഒരു അക്കൗണ്ട് എടുക്കാൻ കുറെ കേറി ഇങ്ങിയത് ഇവിടെ..
ഞാൻ ചായ ഗ്ലാസ് തിരിച്ചു കൊടുത്തു..ആശചേച്ചി പോയി…പുറകെ ഞാൻ മൊബൈൽ എടുത്തു.. അനന്ദുവിനെ വിളിച്ചു..
📲 ഫിജോ :എന്തു കോപ്പ് ആണ് നീ കൊടുത്തു വിട്ടേകുന്നേ…
അനന്ദു :ഈ ലിസ്റ്റ് ഞങ്ങളുടെ കൈയിൽ കിട്ടി 6മാസം കഴിഞ്ഞു..നിന്റെ അപ്പനും ആയി ഈ 13 പേർക്കും എന്തോ ബന്ധം ഉണ്ട്….
ഫിജോ :ഇവര് തന്നെ ആണോ ആ സമയം അതു വഴി പോയതും..
അനന്ദു : അതേടാ നീ സൈമൺ സാറും ആയി സംസാരിക്കും നിന്റെ സംശയം എല്ലാം മാറും…
ഞാൻ കോൾ കട്ട് ആക്കി..
📲ഫിജോ :ഇക്കാ ആ മഹേഷിനെ വിട്ടേക്കും..
അബുദുള്ളാ ഇക്കാ :ആകെ ഇപ്പോൾ അവൻ മാത്രമേ നമ്മടെ കൈയിൽ ഉള്ളു..
—————————————————————————
സൈമൺ സാറിൻ്റെ കോട്ടേഴ്‌സ്…
സൈമൺ സാർ :നിന്റെ വഴി തന്നെ ആ ഞങ്ങളും പോയെ.. 15 പേരുടെ ഗ്രൂപ്പ്.. ഇവര് എന്തു ചെയുന്നു… ജോമോനെയും വർഗീസിനെ ഞങ്ങൾ തൂക്കികാൻ ഇരുന്നത് ആണ്..അവസാനം വേണ്ട എന്നു വെച്ചു… ഗോപനെ ജയിലിൽ ഇട്ടു.. ഒറ്റ ദിവസം അവൻ അവിടെ കിടന്നില്ല…നിന്റെ അപ്പൻ്റെ വണ്ടി ആക്‌സിഡന്റ് സംശയം തോന്നാൻ ആയി ഒരു ആൾ ഈ ലിസ്റ്റിൽ യുണ്ട്…
“അമൽറോയ് “.. ഗ്രൂപ്പിലെ 15മത്തെ ആൾ..പോണ്ടിച്ചേരികാരൻ.. കണ്ണക്കിൽ പെട്ട 300 കോടി ആസ്‌തി ഉണ്ട്.. മധുരേ സെൻ്റർജയിലിൽ കിടന്ന ഇവനും ഇത്രയും സ്വത്തു എങ്ങെനെ വന്നു…
എല്ലാം പറഞ്ഞു കഴിഞ്ഞു..എന്നാൽ സൈമൺ സാർ ടേബിളിലേക്കു ഇട്ട ഫോട്ടോ കണ്ട് ഞാൻ ഞെട്ടി..
ഫിജോ : ഇവന്മാരും..
അമൽറോയുടെ തോളിൽ കൈയിട്ട് ഇടവും വലവും നില്‌കുന്നെ ജോബിനും ജേക്കബും..
സൈമൺ സാർ :RK ജേക്കബിൻ്റെ ഭാര്യ വീട്ടുകാർക്കും വേണ്ടി കൊണ്ട് വന്ന ആയുധം അമൽറോയ് ആ പെണ്ണിൻ്റെ കുടുംബം അടക്കം ജേക്കബ് മുടിപ്പിച്ചു…
“vj” ഗ്രൂപ്പ് എന്നാ പേരിൽ പുതിയ കമ്പനി തുടങ്ങി..Rk അതിൽ..35% മേടിച്ചു… ഇതിൻ്റെ അടുത്ത 35% ജോബിന്റെ പേരിൽ ആണ്.. മിച്ചം അമൽ റോയുടെ പേരിൽ…
ഇതിലെ ചതി ജേക്കബ് രണ്ട് അക്ഷരത്തിൽ ഒളിപ്പിച്ചു വെച്ച് ഇരിക്കും ആണ്… വർഗീസ് & ജോമോൻ കമ്പനി… Vj ഗ്രൂപ്പ് ആയി..അവരുടെ പ്ലാൻ ഇങ്ങനെ ആയിരിരുന്നു..ജോമോന്റെ സ്വത്തു.. വർഗീസിൻ്റെ പാർട്ടി പവറും.. പക്ഷേ അവർക്കും നി ഇവിടെ തന്നെ വേണംതാനും..
ജേക്കബ് ഇപ്പോളും പുറത്ത് ആണ്..ബിസിനസ് ടൂർ എന്നു പറഞ്ഞു പോയി അവൻ ഇന്ത്യൻ വിട്ടു ഇത്രയും ദിവസം വെള്ളിയിൽ പോയിട്ടില്ല ഗോവയിൽ ഉണ്ട് ജേക്കബ്..
ഞാൻ ഇത്രയും ദിവസം വെയിറ്റ് ചെയ്‌തു നീ ഇങ്ങോട്ട് വരാൻ.. പക്ഷേ ഫിജോ ഒരു cpo യുടെ പവർ പോലും നിനക്ക് കാണില്ല എന്നല്ല ഒരു പോലീസികാരൻ ആയി.. ഫിജോക്ക് ഒരിക്കലും ജോലി ചെയ്യാൻ കഴിയില്ല..
ഫിജോ :പഴയ ഫിജോ ഇനിയില്ല നിങ്ങളുടെ പോലീസ് കാരുടെ കുട്ടത്തിലും എന്നെ പെടുത്തണ്ട..ഈ ലിസ്റ്റും സാറിൻ്റെ കഥകളും എന്നിക്ക് മടുപ്പ് ആയി തുടങ്ങി..
